scorecardresearch

പിഎൻബി വായ്പ തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരൻ യുഎസിൽ അറസ്റ്റിൽ

PNB Loan Fraud: കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൈമാറ്റ അഭ്യർത്ഥന പരിഗണിച്ചാണ് 46 കാരനായ നെഹാൽ മോദിയെ അറസ്റ്റു ചെയ്തത്

PNB Loan Fraud: കേന്ദ്ര അന്വേഷണ ഏജൻസികളുടെ കൈമാറ്റ അഭ്യർത്ഥന പരിഗണിച്ചാണ് 46 കാരനായ നെഹാൽ മോദിയെ അറസ്റ്റു ചെയ്തത്

author-image
WebDesk
New Update
Nirav Modi brother Nehal arrested in US

ചിത്രം: എക്സ്‌പ്രസ്, എഎൻഐ

PNB Loan Fraud: ഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ രാജ്യം വിട്ട രത്‌നവ്യാപാരി നീരവ് മോദിയുടെ ഇളയ സഹോദരൻ അമേരിക്കയിൽ അറസ്റ്റിൽ. 46 കാരനായ നെഹാൽ മോദിയാണ് അറസ്റ്റിലായത്. നെഹാൽ മോദിയെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തതായി യുഎസ് അധികൃതർ ഇന്ത്യയെ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Advertisment

നെഹാൽ മോദിയെ ജൂലൈ 17 ന് കോടതിയിൽ ഹാജരാക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) സിബിഐയുടെയും കൈമാറ്റ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് നെഹാൽ മോദിയെ അറസ്റ്റു ചെയ്തത്. നെഹാൽ കോടതിയിൽ ജാമ്യത്തിനായി ശ്രമിക്കുമെന്നാണ് വിവരം.

Also Read: ഉക്രെയ്നിൽ വ്യാപക മിസൈൽ ആക്രമണവുമായി റഷ്യ

2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 3, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120-ബി (ക്രിമിനൽ ഗൂഢാലോചന), 201 (തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് നെഹാൽ മോദിയെ കൈമാറാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ അപേക്ഷ നൽകിയത്.

ഇന്ത്യയിലെ ബാങ്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരുന്നു പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന 13,000 കോടി രൂപയുടെ വായ്പ തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ടാണ് കേസ്. നീരവ് മോദി, നെഹൽ മോദി, അവരുടെ അമ്മാവനായ മെഹുൽ ചോക്സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ് നടന്നത്. തട്ടിപ്പു വിവരം പുറത്തുവരുന്നതിന് ഏതാനും ദിവസം മുൻപ് മെഹുല്‍ ചോക്‌സിയും നീരവ് മോദിയും കുടുംബവും ഇന്ത്യ വിട്ടിരുന്നു.

Advertisment

Also Read: പഹൽഗാമിലേക്കുള്ള അമർനാഥ് തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 36 പേർക്ക് പരിക്ക്

കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് നെഹാലിനെതിരെ ചുമത്തിയിരിക്കുന്നത്. ഷെൽ കമ്പനികളുടെ ശൃംഖലയിലൂടെയും വിദേശ ഇടപാടുകളിലൂടെയും വൻതോതിലുള്ള അനധികൃത ഫണ്ടുകൾ മറച്ചുവെക്കാനും കൈമാറ്റം ചെയ്യാനും നഹൽ മോദി സഹായിച്ചതായാണ് കണ്ടെത്തൽ. അതേസമയം, നീരവ് മോദി നിലവിൽ ലണ്ടൻ ജയിലിൽ ഇന്ത്യയുടെ കൈമാറ്റ അഭ്യർത്ഥന നേരിടുകയാണ്.

Also Read: വൺബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് യു.എസ്. പ്രസിഡന്റ്

2018ൽ, മുംബൈയിലെ പിഎൻബി ബ്രാഡി ഹൗസ് ശാഖയിൽ വായ്പാ തട്ടിപ്പ് നടത്തിയതിനായിരുന്നു നീരവ് മോദിയ്ക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ കേസെടുത്തത്. ഇരുവരെയും കുടുംബാംഗങ്ങളെയും ജീവനക്കാരെയും ബാങ്ക് ഉദ്യോഗസ്ഥരെയും മറ്റു ചിലരെയും അന്വേഷണ ഏജൻസികൾ കേസിൽ പ്രതിചേർത്തിരുന്നു. 

Read More: താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ

Nirav Modi Punjab National Bank Pnb Fraud Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: