scorecardresearch

സ്വാതന്ത്ര്യം തിരികെ നൽകുക ലക്ഷ്യം; ‘അമേരിക്ക പാർട്ടി’യുമായി ഇലോൺ മസ്ക്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് മസ്കിന്റെ പുതിയ പാർട്ടി പ്രഖ്യാപനം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് മസ്കിന്റെ പുതിയ പാർട്ടി പ്രഖ്യാപനം

author-image
WebDesk
New Update
Elon Musk FI 01

ഇലോൺ മസ്ക്

വാഷിങ്ടൺ: യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക്. 'അമേരിക്ക പാർട്ടി' എന്നാണ് പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് മസ്കിന്റെ പുതിയ പാർട്ടി പ്രഖ്യാപനം. നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനായാണ് പുതിയ പാർട്ടിയെന്ന് മസ്ക് എക്സിൽ കുറിച്ചു.

Advertisment

Also Read: പിഎൻബി വായ്പ തട്ടിപ്പ്: നീരവ് മോദിയുടെ സഹോദരൻ യുഎസിൽ അറസ്റ്റിൽ

റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും നയിക്കുന്ന ദ്വികക്ഷി സംവിധാനത്തെ വെല്ലുവിളിക്കുന്നതിനാണ് താൻ അമേരിക്ക പാർട്ടി സ്ഥാപിച്ചതെന്ന് മസ്‌ക് തന്റെ പ്രഖ്യാപനത്തിൽ പറഞ്ഞു. “2-1 എന്ന അനുപാതത്തിൽ, നിങ്ങൾക്ക് ഒരു പുതിയ രാഷ്ട്രീയ പാർട്ടി വേണം, നിങ്ങൾക്ക് അത് ലഭിക്കും. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്. ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് നമ്മൾ ജീവിക്കുന്നത്. ജനാധിപത്യത്തിലല്ല,” എക്സിലെ പോസ്റ്റിൽ പറയുന്നു.

Advertisment

Also Read: ഉക്രെയ്നിൽ വ്യാപക മിസൈൽ ആക്രമണവുമായി റഷ്യ

നികുതി ഇളവ്, ചെലവ് കുറയ്ക്കൽ ബില്ലിനെച്ചൊല്ലി പ്രസിഡന്റ് ട്രംപുമായുള്ള പരസ്യമായ അഭിപ്രായവ്യത്യാസത്തിന് തൊട്ടുപിന്നാലെയാണ് മസ്‌കിന്റെ പാർട്ടി പ്രഖ്യാപനം. മസ്ക് ഈ ബില്ലിനെ ശക്തമായി എതിർത്തിരുന്നു. ബിൽ പാസാക്കിയാൽ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക് ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കാസ്റ്റിങ് വോട്ടോടെ ബിൽ പാസായിരുന്നു.

Also Read: പഹൽഗാമിലേക്കുള്ള അമർനാഥ് തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 36 പേർക്ക് പരിക്ക്

നികുതി ഇളവുകൾ, കുടിയേറ്റത്തിനും സൈന്യത്തിനുമുള്ള ചെലവ് വർധിപ്പിക്കൽ, ക്ലീൻ എനർജി ഫണ്ടിംഗ് വെട്ടിക്കുറയ്ക്കൽ, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിക്കെയ്ഡിലെ വെട്ടിക്കുറക്കലുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ബിൽ. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സെനറ്റും കോൺഗ്രസും പാസാക്കിയത്. 

Read More: വൺബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് യു.എസ്. പ്രസിഡന്റ് 

Elon Musk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: