/indian-express-malayalam/media/media_files/IqcVWWCcvtEJt1jL0z4Y.jpg)
ഫയൽ ചിത്രം
ഡൽഹി: ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാൻ അടുത്ത അഞ്ച് വർഷവും ബിജെപി അധികാരത്തിൽ തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിക്കണമെന്നും ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇനി വരുന്ന നൂറ് ദിനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും എല്ലാ മേഖലയിലേക്കും ഇറങ്ങി ചെന്ന് പ്രവർത്തിക്കാൻ പ്രവർത്തകർ തയ്യാറാകണമെന്നും മോദി നിർദ്ദേശം നൽകി.
“അടുത്ത അഞ്ച് വർഷം നിർണായകമാണ്. ‘വിക്ഷിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്ക് നാം ഒരു വലിയ കുതിച്ചുചാട്ടം നടത്തേണ്ടതുണ്ട്. ശക്തമായ സംഖ്യയിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുന്നത് ഉറപ്പാക്കുക എന്നതാണ് ആദ്യത്തെ അനിവാര്യത,” ന്യൂഡൽഹിയിൽ പാർട്ടിയുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി ബി.ജെ.പി പ്രവർത്തകരോട് പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കാൻ പുതിയ വോട്ടർമാരിലേക്ക് എത്തിച്ചേരാനും അവരുടെ ആത്മവിശ്വാസം നേടാനും അടുത്ത 100 ദിവസത്തേക്ക് നവോന്മേഷത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കാൻ അദ്ദേഹം ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. എന്നാൽ, താൻ മൂന്നാം തവണയും അധികാരം ആസ്വദിക്കാനല്ല, മറിച്ച് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. “ഞാൻ എന്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ കോടിക്കണക്കിന് ആളുകൾക്ക് വീട് പണിയാൻ കഴിയുമായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനിടെ തന്റെ ഭരണത്തിൻ കീഴിൽ നടപ്പാക്കിയ വികസന പദ്ധതികളും സ്ത്രീക്ഷേമ പ്രവർത്തനങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ചെങ്കോട്ടയിൽ നിന്ന് സ്ത്രീകളുടെ അന്തസ്സിനെക്കുറിച്ച് സംസാരിക്കുകയും ടോയ്‌ലറ്റുകളുടെ പ്രശ്നം ഉയർത്തുകയും ചെയ്ത ആദ്യത്തെ പ്രധാനമന്ത്രി താനാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കൾ, സ്ത്രീകൾ, കർഷകർ, യുവാക്കൾ എന്നിവരുടെ ശക്തിയെ ഒരുമിപ്പിച്ച് ‘വിക്ഷിത് ഭാരത്’ കെട്ടിപ്പടുക്കുകയാണ് ബിജെപി, മോദി പറഞ്ഞു. “ആരും അംഗീകരിക്കാത്തവരോട് ഞങ്ങൾ സംവദിച്ചു, മാത്രമല്ല, ഞങ്ങൾ അവരെ ആരാധിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. വരും കാലങ്ങളിൽ "നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും" ധാരാളം അവസരങ്ങൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി മിഷൻ ശക്തി ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥ സൃഷ്ടിക്കുമെന്നും 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഇപ്പോൾ, ‘ഡ്രോൺ ദീദി’ കൃഷിയിൽ ശാസ്ത്രീയ സ്വഭാവവും ആധുനികതയും കൊണ്ടുവരും. അതിലൂടെ രാജ്യത്തെ മൂന്ന് കോടി സ്ത്രീകളെ ‘ലക്ഷപതി ദീദികൾ’ ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടിക്കണക്കിന് സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും സ്വപ്നങ്ങളാണ് മോദിയുടെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.“ഞങ്ങൾ രാജ്യത്തെ വലിയ കുംഭകോണങ്ങളിൽ നിന്നും ഭീകരാക്രമണങ്ങളിൽ നിന്നും മോചിപ്പിച്ചു, പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ ശ്രമിച്ചു,” പ്രധാനമന്ത്രി പറഞ്ഞു, തന്റെ സർക്കാർ 10 വർഷത്തെ ദാരിദ്ര്യത്തിൽ നിന്ന് 25 കോടി ആളുകളെ കരകയറ്റി എന്നും മോദി അവകാശപ്പെട്ടു.
“ഞാൻ സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിക്കുന്ന ആളല്ല. ഞാൻ ബിജെപിക്ക് വേണ്ടി മൂന്നാം തവണയും അവസരം ചോദിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് ഇന്ത്യയുടെ നേട്ടത്തിന് വേണ്ടിയാണ്. എന്റെ ശ്രമങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളാണ് എന്റെ പ്രതിബദ്ധത-മോദി പറഞ്ഞു.
അയോധ്യയിൽ പ്രതിഷ്ഠ നടത്തിയ രാമക്ഷേത്രത്തിന്റെ ഉദാഹരണം ഉദ്ധരിച്ച്, ക്ഷേത്രനിർമ്മാണത്തോടെ ബിജെപി ജനങ്ങളുടെ അഞ്ച് നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചതായി മോദി പറഞ്ഞു. 500 വർഷങ്ങൾക്ക് ശേഷമാണ് ഗുജറാത്തിലെ പാവഗഢിൽ മതപതാക ഉയർത്തിയത്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഞങ്ങൾ കർതാർപൂർ സാഹിബ് ഹൈവേ തുറന്നു. ഏഴു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ആർട്ടിക്കിൾ 370ൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചുവന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read More:
- ഇന്ദിരയുടെ മൂന്നാമത്തെ മകൻ പാർട്ടി വിടുമോ? കമൽനാഥിന്റെ പാർട്ടി മാറ്റം തള്ളി മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ
- ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ
- റബ്ബർ ബുള്ളറ്റുകൾ സുരക്ഷിതമോ? കാഴ്ചനഷ്ടപ്പെടുന്നത് തുടർക്കഥ
- പ്രസിഡന്റ് സ്ഥാനത്ത് തുടരണം; പാലോട് രവിയുടെ രാജി തള്ളി ഡിസിസി
- പശുവിന്റെ ജഡം ജീപ്പിനു മുകളിൽ കെട്ടി; പുൽപ്പള്ളിയിൽ ജനരോഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.