/indian-express-malayalam/media/media_files/4FG1T0WgXZTM9zviRujc.jpg)
പാലോട് രവി (ചിത്രം: സ്ക്രീൻഗ്രാബ്)
തിരുവനന്തപുരം: പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ പാലോട് രവിയുടെ രാജി തള്ളി കെപിസിസി. കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നതോടെ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പാലോട് രവി രാജിക്കൊരുങ്ങിയത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും മുന്നിലാണ് പാലോട് രവി രാജി സമർപ്പിച്ചത്. ഇതിനു പിന്നാലെയാണ് പാലോട് രവിയുടെ സേവനം കണക്കിലെടുത്ത് രാജി തള്ളിയെന്ന് കെപിസിസി നേതാക്കൾ അറിയിച്ചത്.
അദ്ദേഹത്തിന്റെ രാജി വൈകാരികമാണെന്നും, ഇതുവരെയുള്ള സേവനം മികച്ചതാണെന്നും, അതിനാൽ അദ്ദേഹം സ്ഥാനത്തു തുടരണമെന്നുമാണ് രാജി തള്ളിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിത്.
പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറയും, പഞ്ചായത്ത് അംഗങ്ങളായ അൻസാരിയും ഷെഹനാസുമാണ് പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നത്. ഇതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.
Read More
- നാലാം ദിനവും ദൗത്യം ഫലം കണ്ടില്ല; ദൗത്യസംഘത്തെ വട്ടം കറക്കി ബേലൂർ മഖ്ന
- സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വികലമാക്കി, നികുതി വാങ്ങി ചെലവ് അടിച്ചേൽപ്പിച്ചു, കേന്ദ്രത്തിന്റേത് മനുഷ്യത്വവിരുദ്ധ സമീപനം: മുഖ്യമന്ത്രി
- കേരളാ തീരത്ത് കടലിനടിയിൽ തകർന്ന കപ്പൽ കണ്ടെത്തി; പിന്നിൽ അഡ്വഞ്ചർ ഡൈവിങ് സംഘം; വീഡിയോ പുറത്ത്
- 'കേരളത്തിൽ രണ്ടാഴ്ച്ചയ്ക്കിടെ ഒരാനയെ കൊല്ലുന്നു'; വനംവകുപ്പിനെതിരെ വിമർശനവുമായി മേനകാ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.