/indian-express-malayalam/media/media_files/VavMhCSTVkjevUGwdrje.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വർക്കലയിലെ അഡ്വഞ്ചർ സ്കൂബാ ഡൈവിങ് സംഘത്തിന്റെ ഒരു പതിവ് യാത്രയിൽ അവിശ്വസനീയമായ ഒരു കണ്ടുപിടുത്തമുണ്ടായി. ഇത്രയും കാലം അധികമാരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നൊരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഈ മൂവർ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ടീം ഹെഡ്ഡായ ഒരു ഇൻസ്ട്രക്റ്ററും മറ്റു രണ്ട് ഡൈവിങ് അധ്യാപകരുമാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്.
കപ്പലിന്റെ ചരിത്രത്തെ ചൊല്ലി നിരവധി ഊഹാപോഹങ്ങൾ
അഞ്ചുതെങ്ങിനും വർക്കലയ്ക്കും ഇടയിലാണ് ഈ കപ്പൽ ഭാഗം കണ്ടെത്തിയത്. നെടുങ്കണ്ടം ബീച്ചിൽ നിന്ന് 10 മുതൽ 11 കിലോമീറ്റർ അകലെയായാണ് 45 അടി താഴ്ച്ചയിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്. ഇത്രയും നാൾ ഇത് ആരുടേയും കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുകയായിരുന്നു. തകർന്ന കപ്പലിന്റെ ഉടമസ്ഥതയും കാലപ്പഴക്കവും ഇപ്പോഴും ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.
എന്നാൽ, പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പഴക്കമുള്ള കപ്പലാണിതെന്നാണ് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളിൽ പലരും അഭിപ്രായപ്പെടുന്നത്. 1945ന് ശേഷം രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന്റെ ടോർപിഡോകൾ ഉപയോഗിച്ച് തകർത്ത ബ്രിട്ടീഷ് കാർഗോ ഷിപ്പ് ആണെന്നാണ് അഞ്ചുതെങ്ങ് നിവാസികൾക്കിടയിലുള്ള കഥകൾ. അതേസമയം, ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവസാന കാലത്ത് തകർപ്പെട്ട ഡച്ച് കപ്പലാണ് ഇതെന്നാണ് വർക്കല അമ്പലം ഭാഗത്തുള്ളവർ പറയുന്നത്. ഈ കപ്പലിന് വർക്കല അമ്പലത്തിലെ ഡച്ച് മണിയുമായി ബന്ധമുണ്ടെന്ന തരത്തിലും പല കഥകൾ പ്രചരിക്കുന്നുണ്ട്.
കേരളാ തീരത്ത് കടലിനടിയിൽ തകർന്ന കപ്പൽ കണ്ടെത്തി; പിന്നിൽ അഡ്വഞ്ചർ ഡൈവിങ് സംഘം; വീഡിയോ പുറത്ത്https://t.co/l1Ds00De2wpic.twitter.com/PpiUnNuZGV
— IE malayalam (@IeMalayalam) February 7, 2024
കപ്പലിന്റെ കാലപ്പഴക്കം എത്രയാണ്?
കപ്പലിന്റെ കാലപ്പഴക്കം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയൊന്നുമില്ലെന്ന് വർക്കല വാട്ടർ സ്പോർട്സ് അഡ്മിനിസ്ട്രേറ്റർ വിനോദ് രാധാകൃഷ്ണൻ പറയുന്നു. അതേക്കുറിച്ച് ഇപ്പോഴൊന്നും പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വിദഗ്ദ്ധരായ ഡൈവർമാർക്ക് മാത്രമേ അങ്ങോട്ടേക്ക് എത്തിപ്പെടാൻ സാധിക്കുമായിരുന്നുള്ളൂ. വർക്കലയിലെ അഡ്വഞ്ചർ സ്കൂബാ ഡൈവിങ് സംഘത്തിലെ ഹെഡ്ഡും മറ്റു രണ്ട് ഡൈവിങ് മാസ്റ്റർമാരുമാണ് സ്പോട്ടിലേക്ക് നീന്തിയെത്തിയത്," അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.
ഇന്റർനാഷണൽ സ്കൂബ ഡൈവേഴ്സ് വരുമെന്ന് പ്രതീക്ഷ
കപ്പലിന്റെ കണ്ടുപിടിത്തം വർക്കലയിലെ അഡ്വഞ്ചർ ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. "വർക്കല ഇതോടെ ഇന്റർനാഷണൽ ഡൈവിങ് സ്പോട്ടായി മാറും. സംസ്ഥാനത്ത് അഡ്വഞ്ചർ സ്കൂബ ഡൈവിങ്ങിന് പ്രചാരം വർധിക്കും. വർക്കല വാട്ടർ സ്പോർട്സ് ഇപ്പോഴും ഡെവലപ്പിങ് സ്റ്റേജിലാണ്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ടൂറിസം അക്രഡിറ്റേഷൻ ലഭിച്ചത്. സ്കൂബ ഡൈവിങ്ങിന് പുറമെ, സീ കയാക്കിങ്ങ് ഉൾപ്പെടെയുള്ള അഡ്വഞ്ചർ സ്പോർട്സ് സൗകര്യങ്ങൾ വർക്കല ബീച്ചിലുണ്ട്," വിനോദ് രാധാകൃഷ്ണൻ പറഞ്ഞു.
കേരളാ തീരത്ത് കടലിനടിയിൽ തകർന്ന കപ്പൽ കണ്ടെത്തി; പിന്നിൽ അഡ്വഞ്ചർ ഡൈവിങ് സംഘം; വീഡിയോ പുറത്ത്https://t.co/l1Ds00De2wpic.twitter.com/IHZc68qWY6
— IE Malayalam (@IeMalayalam) February 7, 2024
കയ്യിൽ 1300 രൂപയുണ്ടോ? ബീച്ചിൽ അഡ്വഞ്ചർ സ്പോർട്സിൽ മതിമറക്കാം
വർക്കല ബീച്ചിൽ എല്ലാ തരം അഡ്വഞ്ചർ സ്പോർട്സും മതിമറന്ന് ആസ്വദിക്കണമെങ്കിൽ ഒരാൾക്ക് വേണ്ടിവരുന്നത് 1300 രൂപ മാത്രമാണ്. ഡൈവിങ് ഉൾപ്പെടെയുള്ള എല്ലാ അഡ്വഞ്ചർ സ്പോർട്സും ഇത്തരത്തിൽ ആസ്വദിക്കാനാകും.
കുടുംബമായി വരുമ്പോൾ നാലു പേരുമായി വന്നാൽ അഡ്വഞ്ചർ സ്പോർട്സ് ആസ്വദിക്കാൻ കഴിയുമെന്ന് വർക്കല വാട്ടർ സ്പോർട്സ് അഡ്മിനിസ്ട്രേറ്റർ വിനോദ് രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. "ഒരാൾക്ക് 1300 രൂപയേ ചെലവാകൂ. ഫാമിലിയുമായി വരുമ്പോൾ ചുരുങ്ങിയത് നാല് പേരെങ്കിലും വേണം. ഡൈവിങ്ങും റീക്രിയേഷണൽ ഡൈവിങ്ങും ഇവിടെ നടത്താനാകും," വിനോദ് രാധാകൃഷ്ണൻ പറഞ്ഞു.
Read More
- 'കേരളത്തിൽ രണ്ടാഴ്ച്ചയ്ക്കിടെ ഒരാനയെ കൊല്ലുന്നു'; വനംവകുപ്പിനെതിരെ വിമർശനവുമായി മേനകാ ഗാന്ധി
- തണ്ണീർ കൊമ്പന് മയക്കുവെടി; വാഹനത്തിൽ കയറ്റാൻ വിക്രമിനും സൂര്യനുമൊപ്പം കോന്നി സുരേന്ദ്രനും
- മരുന്നിന് വില കുറയുമോ? ബജറ്റ് ആശ്വാസമാകുമോ?
- തീർത്ഥാടകരുടെ തിരക്ക്; അയോധ്യയിലേക്ക് ഫെബ്രുവരി മുതൽ പുതിയ എട്ട് വിമാന സർവ്വീസുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.