scorecardresearch

തണ്ണീർ കൊമ്പന് മയക്കുവെടി; വാഹനത്തിൽ കയറ്റാൻ വിക്രമിനും സൂര്യനുമൊപ്പം കോന്നി സുരേന്ദ്രനും

മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ തണ്ണീർ കൊമ്പനെ തളക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക്

മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ തണ്ണീർ കൊമ്പനെ തളക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക്

author-image
WebDesk
New Update
Elephant, Wayanad new

ചിത്രം: സ്ക്രീൻഗ്രാബ്

മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന തണ്ണീർ കൊമ്പനെ മയക്കുവെടി വച്ചു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ തളക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒന്നര മണിക്കൂറെടുത്താണ് കൊമ്പനെ മയക്ക് വെടി വച്ചത്. രണ്ടാഴ്ച മുൻപാണ് തണ്ണീർ കൊമ്പനെ കർണ്ണാടകയിൽ വച്ച് മയക്ക് വെടിയിലൂടെ കീഴ്പെടുത്തി റേഡിയോ കോളർ ഘടിപ്പിച്ചത്. ഇതിനു ശേഷമാണ് വെള്ളിയാഴ്ച മാനന്തവാടിയിൽ ആനയെ കണ്ടെത്തിയത്.

Advertisment

മിഷൻ തണ്ണീർ എന്ന പേരിൽ പ്രത്യക മിഷൻ രൂപീകരിച്ചായിരുന്നു ആനയെ തളക്കാനുള്ള ദൗത്യം വനംവകുപ്പ് ആരംഭിച്ചത്. തുറസായ സ്ഥലത്തേക്ക് ആന എത്തിയാൽ ഉടന്‍തന്നെ മയക്കുവെടിവെക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ രേണു രാജ് പറഞ്ഞിരുന്നു.

മയക്കുവെടി വച്ച ആനയെ വാഹനത്തിൽ കയറ്റാൻ സഹായത്തിനായി വിക്രം, സൂര്യൻ തുടങ്ങിയ കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി സമാന ദൗത്യങ്ങളിൽ ഭാഗമായ കേന്നി സുരേന്ദ്രനെയും സ്ഥലത്തെത്തിച്ചു. രണ്ട് ആനകൾ വശങ്ങളിൽ നിന്നും, ഒരാന പുറകിലും നിന്നാണ്, മയക്കുവെടിവച്ച ആനയെ വാഹനത്തിൽ കയറ്റുന്നത്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന തണ്ണീർ കൊമ്പൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് വിവരം.

മാനന്തവാടി നഗരത്തിന് സമീപമാണ് ആന എത്തിയത്. നാഗർഹോള ദേശീയ ഉദ്യാനത്തിൽ ഉള്ള ആനയാണെന്നാണ് വിവരം. മാനന്തവാടി നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് പയോട്. പായോട് നിന്ന് മാനന്തവാടി ഗവ. കോളേജിലേക്ക് 700 മീറ്റർ ദൂരമാണുള്ളത്.

Advertisment

അതേസമയം, ആന മാനന്തവാടി നഗരത്തിലേക്ക് നീങ്ങുകയാണ്. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തേക്കാണ് നീങ്ങുന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. അതേസമയം, മാനന്തവാടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

Elephant Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: