/indian-express-malayalam/media/media_files/Qp0kGUUGcn5CSP4zuMHk.jpg)
മയക്കുവെടിവെച്ച തണ്ണീർ കൊമ്പൻ ചെരിഞ്ഞ സംഭവത്തിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി മേനകാ ഗാന്ധി. കേരളത്തിലെ വനംവകുപ്പിന്റേത് ഉത്തരവാദിത്വമില്ലാത്ത സമീപനമാണെന്നും രണ്ടാഴ്ച്ചയ്ക്കിടെ ഒരു ആനയെ വനംവകുപ്പ് കൊല്ലുന്നുവെന്നുമാണ് മേനകയുടെ വിമർശനം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയും ക്രൂരമായ പെരുമാറ്റവുമാണ് ഇതിന് കാരണമാകുന്നതെന്നും അവർ വിമർശിച്ചു.
നേരത്തേ കരടിയേയും പുലിയേയും കൊന്നുതള്ളിയപ്പോൾ ഒരു ഉദ്യോഗസ്ഥനെതിരേയും യാതൊരു നടപടിയും എടുത്തില്ല. ഇതാണ് തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കാൻ കാരണം. കേരള വനം വകുപ്പിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനും എച്ച് ഒ ഡിയും യാതൊരു ഉത്തരവാദിത്വവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം ലഭ്യമാക്കിയാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. അതിന് തയ്യാറാകാത്തതാണ് പ്രശ്നമെന്നും മേനകാ ഗാന്ധി കുറ്റപ്പെടുത്തി. നേരത്തേയും കേരളത്തിലെ വനം വകുപ്പിനെ കുറ്റപ്പെടുത്തിക്കൊണ്ട് മേനകാ ഗാന്ധി പലതവണ രംഗത്തെത്തിയിട്ടുണ്ട്.
കേരളം കർണാടകയ്ക്ക് കൈമാറിയതിന് പിന്നാലെ ഇന്ന് പുലർച്ചെയോടെയാണ് തണ്ണീർ കൊമ്പൻ ചരിഞ്ഞത്. മരണ കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയാണ് മാനന്തവാടിയിൽ നിന്നും മയക്കുവെടി വച്ച് ആനയെ പിടികൂടിയത്.
കർണാടകയ്ക്ക് കൈമാറിയ ശേഷം ബന്ദിപ്പൂരിൽ വച്ചാണ് ആന അവശനായി ലോറിയിൽ തന്നെ കുഴഞ്ഞുവീണത്. പിന്നീട് ചരിയുകയായിരുന്നു. 20 ദിവസത്തിനിടെ രണ്ടാമത്തെ തവണ മയക്കുവെടി വച്ചാണ് വനംവകുപ്പ് അധികൃതർ ആനയെ പിടികൂടിയത്. ഇതിന് കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചിരുന്നു. ആനയുടെ കാലിൽ ഒരു വീക്കം ഉണ്ടായിരുന്നു.
ആനയുടെ മരണ വാർത്ത ഞെട്ടിച്ചുവെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. "അത്യന്തം ദുഃഖകരമായ വാർത്തയാണ്. ഇന്നലെ വരെ ആരോഗ്യവാനായിരുന്ന ആന ഇന്ന് ചരിഞ്ഞെന്നത് വിശ്വസിക്കാനാകുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകൂ. സംഭവം സുതാര്യമായ രീതിയിൽ അന്വേഷിക്കും,"
"ബന്ദിപ്പൂരിൽ എത്തിച്ച ശേഷം വിശദമായ പരിശോധനകൾക്ക് ശേഷം കാട്ടിലേക്ക് അയക്കാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് കുഴഞ്ഞുവീണത്. ഇക്കാര്യം കേരളത്തിന്റേയും കർണാടകത്തിന്റേയും വനംവകുപ്പ് അധികൃതർ ചർച്ച ചെയ്തു. മയക്കുവെടിയുടെ സ്ഥാനം പോലും മാധ്യമങ്ങൾക്ക് കാണുന്നത് പോലെ സുതാര്യമായാണ് ചെയ്തിരുന്നത്. ആന ചരിഞ്ഞെന്ന വാർത്ത നടുക്കമുണ്ടാക്കുന്നതാണ്," വനംമന്ത്രി പറഞ്ഞു.
Read More
- തണ്ണീർ കൊമ്പന് മയക്കുവെടി; വാഹനത്തിൽ കയറ്റാൻ വിക്രമിനും സൂര്യനുമൊപ്പം കോന്നി സുരേന്ദ്രനും
- മരുന്നിന് വില കുറയുമോ? ബജറ്റ് ആശ്വാസമാകുമോ?
- തീർത്ഥാടകരുടെ തിരക്ക്; അയോധ്യയിലേക്ക് ഫെബ്രുവരി മുതൽ പുതിയ എട്ട് വിമാന സർവ്വീസുകൾ
- പി സി ജോർജ്ജും ഷോണും ബിജെപിയിലേക്ക്; ഡൽഹിയിൽ നേതാക്കളുമായി അന്തിമ ചർച്ച
- 14 എം പിമാരുടെ സസ്പെൻഷൻ പിൻവലിച്ചു; പാർലമെന്റിൽ ബജറ്റ് സമ്മേളനം ഇന്ന് മുതൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.