scorecardresearch

ശുചി മുറി വൃത്തിയാക്കുന്നതിനേ ചൊല്ലി തർക്കം; അയൽവാസിയെ കുത്തി കൊലപ്പെടുത്തി

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

author-image
WebDesk
New Update
Crime Scene

പ്രതീകാത്മക ചിത്രം


ഡൽഹി: ശുചി മുറി വൃത്തിയാക്കുന്നതിനേ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി. ഡൽഹിയിലെ ഗോവിന്ദ്പുരിയിലാണ് സംഭവം. ഒരേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്നവർ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് . 24 കാരാനായ സൂധിറാണ് നെഞ്ചിലും മുഖത്തും തലയ്ക്കും കുത്തേറ്റ് മരണപ്പെട്ടത്.

Advertisment

കെട്ടിടത്തിലെ പൊതു ശുചി മുറി അയൽവാസിയായ ആൺകുട്ടി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ആൺകുട്ടി ശുചി മുറി ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്തില്ലെന്നും ഇതിനെ തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായതായും പൊലീസ് അറിയിച്ചു. വാക്കേറ്റം കയ്യേറ്റത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാത്രിയാണ് വാടകക്കാർ തമ്മിൽ പ്രശ്നമുണ്ടായത്. ശനിയാഴ്ച പുലർച്ച 12 മണിയോടെ പൊലീസിന് ഇതുസംബന്ധിച്ച് ഫോൺ കോൾ ലഭിച്ചു. മരണപ്പെട്ട യുവാവിന്റെ സഹോദരൻ പ്രേം (22), സുഹൃത്ത് സാഗർ (20) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

പുലർച്ചെ മൂന്നു മണിയോടെ സുധീറിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരികയാണ്. ഇയാൾ മൊഴി നൽകാറായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ചികിത്സയ്ക്കു ശേഷം സാഗർ ആശുപത്രി വിട്ടു.

Advertisment

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.

Read More

Murder Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: