/indian-express-malayalam/media/media_files/QvTVYsqz2pe7ZuEKuj3q.jpg)
ഫയൽ ചിത്രം
യുപിഎ സർക്കാർ അവശേഷിപ്പിച്ച വെല്ലുവിളികളെ കഴിഞ്ഞ 10 വർഷത്തിനിടയിൽ എൻഡിഎ സർക്കാർ വിജയകരമായി തരണം ചെയ്യുകയും ഇന്ത്യയെ സുസ്ഥിരമായ ഉയർന്ന വളർച്ചയുടെ പാതയിലേക്ക് എത്തിക്കുകയും ചെയ്തെന്ന് കേന്ദ്ര സർക്കാരിന്റെ ധവളപത്രം. വെല്ലുവിളികളെ അതിജീവിക്കാൻ “കടുത്ത തീരുമാനങ്ങൾ” കൈക്കൊള്ളുകയും ചെയ്തുവെന്ന് യുപിഎ- എൻഡിഎ സർക്കാരുകളുടെ കാലത്തെ സാമ്പത്തിക സ്ഥിതികൾ വ്യക്തമാക്കുന്ന ധവളപത്രത്തിൽ പറയുന്നു. 59 പേജുള്ള ധവളപത്രം ധനമന്ത്രി നിർമ്മലാ സീതാരാമനാണ് പാർലമെന്റിൽ അവതരിപ്പിച്ചത്.
2014-ൽ മോദി സർക്കാർ അധികാരമേറ്റപ്പോൾ സമ്പദ്‌വ്യവസ്ഥ “ദുർബലമായ അവസ്ഥ”യിലായിരുന്നുവെന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രത്തിൽ പറയുന്നു. പൊതു ധനകാര്യം "മോശം" ആയിരുന്നു, സാമ്പത്തിക കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും വ്യാപകമായ അഴിമതിയും ആ കാലത്ത് ഉണ്ടായിരുന്നുവെന്നും യുപിഎ സർക്കാരിന്റെ ഭരണകാലത്തെ വ്യാപകമായി വിമർശിച്ചുകൊണ്ട് ധവളപത്രത്തിൽ പറയുന്നു.
“ഇതൊരു പ്രതിസന്ധി സാഹചര്യമായിരുന്നു. സമ്പദ്‌വ്യവസ്ഥയെ പടിപടിയായി മാറ്റുന്നതിനും ഭരണസംവിധാനങ്ങൾ ക്രമപ്പെടുത്തുന്നതിനുമുള്ള ഉത്തരവാദിത്തം വളരെ വലുതാണ്, ”ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രം പറഞ്ഞു.
സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ യുപിഎ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പകരം യുപിഎ സർക്കാർ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിക്കുന്ന തടസ്സങ്ങൾ മാത്രമാണ് സൃഷ്ടിച്ചത്. 2014 ൽ എൻഡിഎ സർക്കാർ “ആഴത്തിൽ തകർന്ന” സമ്പദ്‌വ്യവസ്ഥയെ പാരമ്പര്യമായി സ്വീകരിച്ചുവെന്നും പത്രം പറഞ്ഞു. രാഷ്ട്രീയവും നയപരവുമായ സുസ്ഥിരത ആയുധമാക്കിയ പത്രം, വലിയ സാമ്പത്തിക നന്മയ്ക്കായി കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ ആവശ്യകത മോദി സർക്കാർ തിരിച്ചറിഞ്ഞുവെന്നും വ്യക്തമാക്കുന്നു.
“ഞങ്ങളുടെ ഗവൺമെന്റ്, അതിന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി, ശക്തമായ ഒരു സൂപ്പർ സ്ട്രക്ചർ കെട്ടിപ്പടുക്കുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിൽ നിക്ഷേപങ്ങൾ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ പത്തുവർഷ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ, കഴിഞ്ഞ സർക്കാർ അവശേഷിപ്പിച്ച വെല്ലുവിളികളെ ഞങ്ങൾ വിജയകരമായി തരണം ചെയ്തുവെന്ന് വിനയത്തോടും സംതൃപ്തിയോടും കൂടി നമുക്ക് പറയാൻ കഴിയും,” ധവളപത്രം കൂട്ടിച്ചേർത്തു.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നതിനാൽ ഉറങ്ങുന്നതിന് മുമ്പ് “മൈലുകൾ പോകാനും പർവ്വതത്തോളം ഉയരാനുണ്ടെന്നും പറയുന്ന പത്രത്തിൽ ഇത് തങ്ങളുടെ കർത്തവ്യ കാലാണെന്നും വ്യക്തമാക്കുന്നു.
Read More
- '10 സാൽ അന്യായ് കാൽ'; മോദി സർക്കാരിനെതിരെ ബ്ലാക്ക് പേപ്പറുമായി കോൺഗ്രസ്
- 'ഒബിസി ആണെന്ന് മോദി പറയുന്നത് പച്ചക്കള്ളം'; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
- ശരദ് പവാർ പക്ഷ എൻ സി പിക്ക് പുതിയ പേരനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'നിങ്ങൾക്ക് എന്റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല'; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി
- 'ബിജെപിക്ക് നായകളോടുള്ള പ്രശ്നം മനസ്സിലാകുന്നില്ല': ബിസ്ക്കറ്റ് വീഡിയോ വിവാദത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.