scorecardresearch

വ്യാജ ബോംബ് ഭീഷണി; സൂത്രധാരനെ തിരിച്ചറിഞ്ഞതായി പൊലീസ്

ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയെന്ന കേസിൽ, 2021ൽ അറസ്റ്റിലായ വ്യക്തിയാണ്

ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയെന്ന കേസിൽ, 2021ൽ അറസ്റ്റിലായ വ്യക്തിയാണ്

author-image
WebDesk
New Update
maharashtra Sunday Mass attack, maharashtra christians attack, christians attacked, kolhapur sunday mass attack, mumbai christian gathering attack, maharashtra christian prayer meeting, mumbai police

പ്രതീകാത്മക ചിത്രം

നാഗ്പൂർ: രാജ്യത്തെ വിമാന കമ്പനികൾക്കും സുരക്ഷാ ഏജൻസികൾക്കും തലവേദന സൃഷ്ടിച്ച വ്യാജ ബോംബ് ഭീഷണികൾക്കു പിന്നിലെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി പൊലീസ്. മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ നിന്നുള്ള 35 കാരനായ ജഗദീഷ് ഉയിക്യെ എന്നയാളാണ് സന്ദേശങ്ങൾക്കു പിന്നിലെന്ന് നാഗ്പൂർ പൊലീസ് അറിയിച്ചു.

Advertisment

ഭീകരവാദവുമായി ബന്ധപ്പെട്ട പുസ്തകം എഴുതിയ കേസിൽ 2021ൽ പൊലീസ് ജഗദീഷ് ഉയിക്യെയെ കസ്റ്റഡിയിലെടുത്തിരുന്നതായി, നാഗ്പൂർ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ മെയിലുകളുടെ ഉറവിടം കണ്ടെത്തിയെന്ന് മനസിലാക്കിയ പ്രതി ഒളിവിലാണെന്നും അദ്ദേഹം അറിയിച്ചു.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്വേത ഖേദ്കറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇമെയിലുകളുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ്, റെയിൽവേ മന്ത്രിയുടെ ഓഫീസ്, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ്, ഡെപ്യൂട്ടി എയർലൈൻ ഓഫീസുകൾ, ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങൾക്കാണ് ഉയിക്യെ ഭീഷണി സന്ദേശം അയച്ചത്.

രഹസ്യ കോഡുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കും എന്ന ഭീഷണിയെ തുടർന്ന് ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ വസതിക്ക് മുമ്പിൽ നാഗ്പുർ പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടിയും ഇയാൾ അനുമതി തേടിയിരുന്നു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഇയാൾ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

Advertisment

13 ദിവസത്തിനിടെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളുടെ 300 ലധികം വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ഇവയിൽ ഭൂരിഭാഗം ഭീഷണികളും സോഷ്യൽ മീഡിയ വഴിയാണ് ലഭിച്ചതെന്ന് സർക്കാർ ഏജൻസികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്‌ടോബർ 22ൽ മാത്രം ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെയും 13 വീതം വിമാനങ്ങൾ ഉൾപ്പെടെ 50 ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.

Read More

Bomb Threat Hoax Call

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: