scorecardresearch

ഡിജിറ്റൽ അറസ്റ്റ് രാജ്യത്തില്ല; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മോദി

ഒരു സർക്കാർ ഏജൻസികളും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

ഒരു സർക്കാർ ഏജൻസികളും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

author-image
WebDesk
New Update
modi

മൻ കി ബാത്തിലാണ് ഡിജിറ്റൽ അറസ്റ്റിനെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിലില്ല. ഇത് ഒരു തട്ടിപ്പാണ്. സമൂഹത്തിന്റെ ശത്രുക്കളായ ഒരു സംഘം ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നും മോദി ഓർമ്മിപ്പിച്ചു. 'മൻ കി ബാത്തി'ന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഡിജിറ്റൽ അറസ്റ്റിനെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്.

Advertisment

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് നേരിടാൻ വിവിധ അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഈ ഏജൻസികൾക്കിടയിൽ ഏകോപനം സാധ്യമാകാൻ നാഷണൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളവർ പൊലീസ്, സിബിഐ, ആർബിഐ അല്ലെങ്കിൽ നാർക്കോട്ടിക് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഫോൺ ചെയ്യുന്നത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരും ഡിജിറ്റൽ അറസ്റ്റിന്റെ ഇരകൾ ആയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Advertisment

'നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ ഒരു കോൾ വന്നാൽ പേടിക്കേണ്ട. ഒരു അന്വേഷണ ഏജൻസിയും ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ഇത്തരം ചോദ്യം ചെയ്യൽ നടത്തുന്നില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഡിജിറ്റൽ സുരക്ഷയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. നിർത്തുക, ചിന്തിക്കുക, നടപടിയെടുക്കുക. സാധ്യമെങ്കിൽ, ഒരു സ്‌ക്രീൻഷോട്ട് എടുത്ത ശേഷം റെക്കോർഡ് ചെയ്യുക.ഒരു സർക്കാർ ഏജൻസികളും ഫോണിലൂടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല'.- മോദി വ്യക്തമാക്കി. 

Read More

pm modi Man Ki Bath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: