/indian-express-malayalam/media/media_files/2024/10/28/qSq9wduXc29dxJx6JLqq.jpg)
അറസ്റ്റിലായ നിഖിൽ, അങ്കുർ, നിഹാരിക
ബംഗളരു: എട്ടുകോടി നൽകാത്തിനെ തുടർന്ന് ഭാര്യ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്നു. തെലങ്കാനയിൽ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. കർണാടകയിലെ കുടകിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാകത്തിന്റെ ചുരുളഴിച്ചത്.
തെലങ്കാനയിലെ വ്യവസായി രമേഷ് (54)ന്റെ മൃതദേഹമാണ് കുടകിലെ തേയിലത്തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രമേഷിന്റെ ഭാര്യ 29കാരിയായ നിഹാരികയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നിഹാരികയും അവരുടെ കാമുകനായ വെറ്ററിനറി ഡോക്ടർ നിഖിലും സുഹൃത്ത് അങ്കുറും ചേർന്നാണ് കൊല നടത്തിയതെന്നും കോടികളുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
കൊലയുടെ നാൾ വഴികൾ
കുടകിലെ തേയില തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാലും കൊലപാതകത്തിന്റെ ഒരു തെളിവും സംഭവസ്ഥലത്ത് ഇല്ലാത്തതിനാലും പ്രതികളെ കണ്ടെത്തുകയെന്നത് കുടക് പൊലീസിന് ഏറെ ദുഷ്‌കരമായിരുന്നു. 500ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനിടെ ഒരു റെഡ് ബെൻസ് കാർ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായതെന്ന് പൊലീസ് പറയുന്നു.
മൂന്നാഴ്ചകൾക്ക് മുൻപാണ് തെലങ്കാന വ്യവസായിയായ 54 രമേഷിനെ കാണാതാവുന്നത്. തുടർന്ന് ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് നിഹാരിക പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അതിനിടെയാണ് കുടകിലെ കാപ്പിത്തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതേദേഹം തിരിച്ചറിയാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലിസ് അതുവഴി കടന്നുപോയ വാഹനങ്ങൾ പരിശോധിക്കാൻ തുടങ്ങി.
അതിനിടെ ഒരു ചുവന്ന മെഴ്‌സിഡസ് ബെൻസ് അവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ കാർ രമേഷ് എന്നയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്ന് കണ്ടെത്തി. കുടക് പൊലീസ് തെലങ്കാന പൊലീസുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നിഹാരികയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ച പ്രതി കാമുകനായ നിഖിലിന്റെയും അങ്കുറിന്റെയും സഹയാത്തോടെയാണ് കൃത്യം നടത്തിയതെന്ന് മൊഴി നൽകി.
രമേഷുമായി നിഹാരികയുടേത് രണ്ടാംവിവാഹമാണെന്ന് പൊലീസ് പറഞ്ഞു. എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച നിഹാരിക ആദ്യ വിവാഹം വേർപ്പെടുത്തിയ ശേഷമാണ് രമേഷിനെ വിവാഹം ചെയ്യുന്നത്. ഹരിയാനയിൽ ജോലി ചെയ്യുന്നതിനിടെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് നിഹാരിക ജയിലിലായി. അവിടെ വച്ചാണ അങ്കുറിനെ പരിചയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.
ജയിൽ മോചിതയായതിന് പിന്നാലെയാണ് നിഹാരിക വ്യവസായിയായ രമേശിനെ വിവാഹം കഴിച്ചു. രമേശിന്റെതും രണ്ടാം വിവാഹമായിരുന്നു. വ്യവസായിയുമായുള്ള വിവാഹത്തോടെ നിഹാരിക ആഢംബര ജീവിതം തുടർന്നു. അതിനിടെ രമേഷിനോട് നിഹാരിക എട്ടുകോടി ആവശ്യപ്പെട്ടു.
എന്നാൽ അത് നൽകാനാവില്ലെന്ന് രമേഷ് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നിഹാരികയും കാമുകനായ നിഖിലും തമ്മിൽ വിവാഹേതര ബന്ധം തുടർന്നിരുന്നു. പണം നിരസിച്ചതോടെ മൂവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി പൊലീസ് പറഞ്ഞു.
മൃതദേഹവുമായി സഞ്ചരിച്ചത് 800 കിലോമീറ്റർ
ഒക്ടോബർ ഒന്നിന് ഹൈദരബാദിലെ ഉപ്പലിൽ വച്ചാണ് മൂവരും ചേർന്ന് വ്യവസായിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിന് പിന്നാലെ പ്രതികൾ ബംഗളുരുവിലേക്ക് പോയി. ഉപ്പലിൽ നിന്ന് 800 കിലോ മീറ്റർ അകലെയുള്ള കുടകിലുള്ള ഒരു കാപ്പിത്തോട്ടത്തിൽ മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം കത്തിച്ച ശേഷം മൂവരും ഹൈദരബാദിലേക്ക് മടങ്ങുകയും ചെയ്തു. അതിന് പിന്നാലെ ഭർത്താവിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തമൃതദേഹം പൂർണ്ണമായി കത്തിനശിച്ചതിനാൽ ഇതൊരു വെല്ലുവിളി നിറഞ്ഞ കേസായിരുന്നെന്ന് കുടക് പൊലീസ് മേധാവി രാമരാജൻ പറഞ്ഞു.
Read More
- കശ്മീരിൽ സൈനിക ആംബുലൻസിന് നേരെ വെടിവെപ്പ്; ഒരു ഭീകരനെ വധിച്ചു
- സൈനീക വിമാനങ്ങൾ ഇനി സ്വകാര്യ കമ്പനികളും നിർമിക്കും;പദ്ധതി ഇങ്ങനെ
- ഡിജിറ്റൽ അറസ്റ്റ്: നാല് മാസത്തിനിടെ തട്ടിയെടുത്തത് 120 കോടി
- ഡിജിറ്റൽ അറസ്റ്റ് രാജ്യത്തില്ല; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മോദി
- നയം വ്യക്തമാക്കാൻ വിജയ്; തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us