/indian-express-malayalam/media/media_files/2024/11/12/qp5sCXi2xxKvS8txGHio.jpg)
ഷാരൂഖ് ഖാൻ
മുംബൈ: ഷാരൂഖ് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നടനിൽനിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള അഭിഭാഷകനെ മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തത്. ഫൈസൻ ഖാനെ (42) അറസ്റ്റ് ചെയ്തതായി സീനിയർ റായ്പൂർ പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച, മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്കാണ് 'ഹിന്ദുസ്ഥാനി' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തിയുടെ ഭീഷണി കോൾ എത്തിയത്. താൻ ബാന്ദ്രയിലെ ഷാരൂഖിന്റെ വീടായ മന്നത്തിന് പുറത്ത് നിൽക്കുകയാണെന്നും അദ്ദേഹം 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ നടനെ കൊല്ലുമെന്നുമായിരുന്നു ഭീഷണി സന്ദേശം. റായ്പൂരിൽ നിന്നുള്ള ഫൈസൻ ഖാന്റെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നാണ് കോൾ വന്നതെന്ന് മുംബൈ പോലീസ് കണ്ടെത്തി.
ഫൈസന്റെ അടുത്ത് പോലീസ് എത്തിയപ്പോൾ തന്റെ ഫോൺ മോഷണം പോയതായി പറഞ്ഞു. ഫോൺ മോഷണം പോയെന്ന് കാണിച്ച് അഭിഭാഷകൻ ലോക്കൽ പോലീസിൽ പരാതിയും നൽകി. പിന്നീട്, മുംബൈയിൽ എത്തി അന്വേഷണത്തിന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസ് നോട്ടീസ് നൽകിയെങ്കിലും ഫൈസൻ എത്തിയില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഷാരൂഖ് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നിലെ പ്രതിയുടെ ഉദ്ദേശ്യം എന്തെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. 1994 ൽ പുറത്തിറങ്ങിയ അഞ്ജാം എന്ന സിനിമയിൽ മാനിനെ വേട്ടയാടുന്നതിനെക്കുറിച്ചുള്ള ഷാരൂഖ് ഖാന്റെ ഡയലോഗിനെതിരെ ഫൈസൻ മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു.
Read More
- മണിപ്പൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 അക്രമികളെ വധിച്ചു; സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്
- ഷിൻഡയോ ഫഡ്നാവിസോ; മഹാരാഷ്ട്രയിൽ മഹായുതി സഖ്യം ജയിച്ചാൽ അടുത്ത മുഖ്യമന്ത്രി ആര്?
- സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന
- കശ്മീരിൽ സൈന്യത്തിനുനേരെ വെടിവയ്പ്പ്; ജവാന് വീരമൃത്യു; മൂന്നുപേർക്ക് പരിക്ക്
- നീറ്റ് വിദ്യാർഥിനിയെ ബന്ദിയാക്കി പീഡിപ്പിച്ച് രണ്ട് അധ്യാപകർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.