/indian-express-malayalam/media/media_files/uploads/2018/08/Mullaperiyar-Dam-2.jpg)
മുല്ലപ്പെരിയാർ അണക്കെട്ട്
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണം. തുടർന്ന് കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണം. തർക്കമുണ്ടെങ്കിൽ മേൽനോട്ട സമിതി കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.
മേൽനോട്ട സമിതി ചെയർമാൻ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണം.ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസിൻറെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാനും നിർദേശിച്ചു. വിഷയങ്ങളിലുണ്ടായ തീരുമാനം നാലാഴ്ചയ്ക്കുള്ളിൽ മേൽനോട്ട സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകണം. മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും സുപ്രീം കോടതി ചോദിച്ചു.
മേൽനോട്ട സമിതിയടക്കമുള്ള സാഹചര്യത്തിൽ അതിലൂടെ വിഷയങ്ങൾ പരിഹരിക്കാമല്ലോയെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിൽ എന്തെങ്കിലും ചെയ്താൽ കേരളം തകരുമെന്ന് പ്രചാരണമെന്നാണെന്നും കോടതി പറഞ്ഞു. അതേസമയം, കേരളം വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് തമിഴ്‌നാട് കോടതിയിൽ വാദിച്ചു. പഴയ ഡാം പൊളിച്ച് പുതിയ പണിയാനാണ് കേരളത്തിൻറെ ശ്രമമെന്ന് തമിഴ്‌നാട് അറിയിച്ചു. അതേസമയം, കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലയെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ ചോദിച്ചത്.
Read More
- ഇന്ത്യക്ക് എന്തിന് പണം നൽകണം? ധനസഹായം നിർത്തലാക്കിയ ഡോജ് തീരുമാനത്തെ ന്യായീകരിച്ച് ട്രംപ്
- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഉന്നതതല സംഘം; റഷ്യ- യുഎസ് ബന്ധം പുനസ്ഥാപിക്കാൻ ധാരണ
- സിഇസി തിരഞ്ഞെടുപ്പ്; മോദിയുടെയും അമിത് ഷായുടെയും അർദ്ധരാത്രിയിലെ തീരുമാനം മര്യാദകേടെന്ന് രാഹുൽ ഗാന്ധി
- കാനഡയിൽ വിമാനാപകടം, യാത്രാവിമാനം റൺവേയിൽ തലകീഴായി മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
- അനധികൃതമായി കുടിയേറിയ 112 പേരുമായി മൂന്നാമത്തെ യുഎസ് സൈനിക വിമാനവും ഇന്ത്യയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.