/indian-express-malayalam/media/media_files/jPQzKOrlGZwfSfQr8Pyw.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
പാരീസ്: ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ 'മൊണാലിസ' പെയിന്റിങ്ങിന് നേരെ ആക്രമണം. പാരീസിൽ സൂക്ഷിച്ചിരുന്ന ചിത്രത്തിന് മുകളിൽ സൂപ്പ് ഒഴിച്ചായിരുന്നു വനിതാ പ്രതിഷേധക്കാർ ചിത്രം നശിപ്പിക്കാൻ ശ്രമിച്ചത്. പാരീസിലെ ലൂവർ മ്യൂസിയത്തിലാണ് ഡാവിഞ്ചിയുടെ 500 വർഷം പഴക്കമുള്ള പെയിന്റിങ് സൂക്ഷിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രക്ഷോഭകരാണ് മ്യൂസിയത്തിൽ അതിക്രമിച്ച് കയറി സൂപ്പ് ഒഴിച്ചതെന്നാണ് വിവരം.
പതിനാറാം നൂറ്റാണ്ടിൽ ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ് ലോകപ്രശസ്തമായ ഈ ചിത്രം. ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണിത്. ഏതാണ്ട് 8000 കോടി രൂപയ്ക്ക് ചിത്രം ഇൻഷൂർ ചെയ്തിട്ടുണ്ട്. രാജ്യത്തെ കാർഷിക സംവിധാനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ വേറിട്ട പ്രതിഷേധം. ആരോഗ്യദായകവും സുസ്ഥിരവുമായ ആഹാരത്തിനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ വിവിധയിടങ്ങളിൽ കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കവെയാണ് സ്ത്രീകളായ രണ്ട് പേർ മ്യൂസിയത്തിലെത്തി സൂപ്പൊഴിച്ച് പ്രതിഷേധം അറിയിച്ചത്.
ALERTE - Des militantes pour le climat jettent de la soupe sur le tableau de La Joconde au musée du Louvre. @CLPRESSFRpic.twitter.com/Aa7gavRRc4
— CLPRESS / Agence de presse (@CLPRESSFR) January 28, 2024
പെയിന്റിംഗിന് മീതെ ഗ്ലാസ് കൊണ്ട് ആവരണം തീർത്ത് സംരക്ഷണ കവചം ഒരുക്കിയിട്ടുള്ളതിനാൽ ചിത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ബൂള്ളറ്റ് പ്രൂഫ് ഗ്ലാസ് ആണ് മൊണാലിസ ചിത്രത്തിന് മുന്നിലുള്ളത്. നേരത്തെയും മൊണാലിസ പെയിന്റിംഗിന് നേരെ ആക്രമണം നടന്നിട്ടുണ്ട്. 2022ൽ ചിത്രത്തിന് മുകളിലേക്ക് കേക്കാണ് എറിഞ്ഞത്.
ReadMore:
- ബിഹാറിൽ 'മഹാസഖ്യം' വീണു; എൻഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്
- ഒരു ദശാബ്ദത്തിനിടയിലെ നാലാം മുന്നണിമാറ്റം; നിതീഷിന്റെ പവർ പൊളിറ്റിക്സിനിടയിലും ജെഡിയു പിളരാത്തതിന് പിന്നിലെ കാരണം
- ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5ന് ഏകീകൃത സിവിൽ കോഡ് പാസാക്കും; രണ്ട് സംസ്ഥാനങ്ങൾ കൂടി തയ്യാർ
- അപ്പുറത്ത് നിതീഷ് കുമാറിന്റെ മനംമാറ്റം; ഇപ്പുറത്ത് മമതയെ ഇന്ത്യ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ്
- നിതീഷ് കുമാർ വീണ്ടും മുന്നണി മാറും; ബിജെപി-നിതീഷ് കുമാർ ഭിന്നത തുടങ്ങിയതെന്ന് മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.