scorecardresearch

ബിഹാറിൽ എൻഡിഎ സർക്കാർ അധികാരമേറ്റു; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു നിതീഷ് കുമാർ

ബിഹാറിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ എൻഡിഎ മുന്നണിക്കൊപ്പം ബിഹാറിലെ ഒമ്പതാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു നിതീഷ് കുമാർ. പത്ത് വർഷത്തിനിടെ നിധീഷ് കുമാറിന്റെ അഞ്ചാമത്തെ മറുകണ്ടം ചാടലാണിത്.

ബിഹാറിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ എൻഡിഎ മുന്നണിക്കൊപ്പം ബിഹാറിലെ ഒമ്പതാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു നിതീഷ് കുമാർ. പത്ത് വർഷത്തിനിടെ നിധീഷ് കുമാറിന്റെ അഞ്ചാമത്തെ മറുകണ്ടം ചാടലാണിത്.

author-image
WebDesk
New Update
Nitish Kumar | Bihar CM | NDA

ഫൊട്ടോ: സ്ക്രീൻഗ്രാബ്

ബിഹാറിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ എൻഡിഎ മുന്നണിക്കൊപ്പം ബിഹാറിലെ ഒമ്പതാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു നിതീഷ് കുമാർ. ഗവർണർ രാജേന്ദ്ര അർലേക്കാർ സത്യവാചകം ചൊല്ലിക്കൊടുത്തു. പത്ത് വർഷത്തിനിടെ നിധീഷ് കുമാറിന്റെ അഞ്ചാമത്തെ മറുകണ്ടം ചാടലാണിത്. വിജയ് സിൻഹയും സാമ്രാട്ട് ചൗധരിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബിജേന്ദ്ര പ്രസാദ് യാദവ്, സന്തോഷ് കുമാർ സുമൻ, ശ്രാവൺ കുമാർ തുടങ്ങി ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

Advertisment

രാജി സമർപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ദിവസങ്ങൾ നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാവിലെയാണ് രാജി സമർപ്പിച്ചത്. രാവിലെ ഗവർണർക്ക് രാജിക്കത്ത് കൈമാറിക്കൊണ്ടാണ് തന്റെ ചുവടുമാറ്റം സംബന്ധിച്ച വിവരങ്ങൾക്ക് നിതീഷ് വ്യക്തത നൽകിയത്.

ഇതോടെ ബിഹാറിലെ മഹാസഖ്യവും തകർന്നിരുന്നു. ആർജെഡിയുമായുള്ള ബന്ധം വിച്ഛേദിച്ച ശേഷം ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ നിതീഷ് അവകാശവാദമുന്നയിച്ചു. തുടർന്ന് വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞാ ചടങ്ങ് പ്രഖ്യാപിക്കുകയായിരുന്നു. 

Advertisment

നിതീഷ് കുമാർ രാജി സമർപ്പിച്ചതിന് പിന്നാലെ ബീഹാറിലെ എൻഡിഎ സർക്കാർ രൂപീകരണത്തിന് ബിഹാർ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകി. ആർജെഡിയുമായുള്ള ബന്ധം വിച്ഛേദിച്ച നിതീഷ് വീണ്ടും ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കും. ബിജെപി യിൽ നിന്നും രണ്ട് ഉപമുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ആർജെഡി കൈവശം വെച്ചിരുന്ന വകുപ്പുകളുടെ മന്ത്രിസ്ഥാനവും ബിജെപിക്കാകും നിതീഷ് നൽകുക. പുതിയ ബിഹാർ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്‌ഡെ അറിയിച്ചു.

അവിടെ ഒരു പണിയും നടക്കാത്തതിനാൽ താൻ പ്രതിപക്ഷത്തിന്റെ ഇന്ത്യൻ സഖ്യം ഉപേക്ഷിച്ചതായി രാജ്ഭവന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നിതീഷ് പറഞ്ഞു. പുതിയ സഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷിന്റെ കൂറുമാറ്റത്തെ പ്രതിപക്ഷത്തുള്ള പലരും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. 

അദ്ദേഹത്തെ പോലെ നിരവധി പേർ രാജ്യത്തുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ആയ റാം, ഗയാ റാം (അവർ വന്നു പോകുന്നു)”. ഇന്ത്യാ ബ്ലോക്കിൻ്റെ ഭാഗമായ ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് നിതീഷിനെയും ബിജെപിയെയും “പൽത്തു റാം” എന്ന് വിളിച്ചാണ് വിമർശിച്ചത്.

നേരത്തെ നിതീഷ് കുമാർ ജെഡിയു എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ബിജെപിയും തങ്ങളുടെ എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിരുന്നു. നിതീഷ് മുഖ്യമന്ത്രിയായി തുടരാനും ബി.ജെ.പിയിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരും ഉണ്ടാവണമെന്ന നിബന്ധനയും അംഗീകരിച്ചിരുന്നു. അതേ സമയം സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് ആർജെഡി തീരുമാനിച്ചു, തേജസ്വി യാദവ് തങ്ങളുടെ എംഎൽഎമാരോട് സഖ്യം ഉപേക്ഷിക്കുന്നത് നിതീഷാണെന്ന് തങ്ങളുടെ ഘടകകക്ഷികളോട് വ്യക്തമാക്കണമെന്നും നിർദ്ദേശിച്ചു.

എന്നാൽ ഇന്ത്യാ സഖ്യത്തിന് കനത്ത തിരിച്ചടിയാണ് നിതീഷിന്റെ കൂടുമാറ്റം മൂലം ഉണ്ടായിരിക്കുന്നത്. നിലവിലെ സംഭവവികാസങ്ങൾ സഖ്യത്തിന്റെ നിനിൽപ്പിന് നല്ലതല്ലെന്ന് കോൺഗ്രസ് സമ്മതിക്കുമ്പോൾ, നിതീഷ് ബിജെപിയെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും അവസാനം വരെ എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

Read More:

Nitish Kumar Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: