scorecardresearch

‘യഥാർത്ഥ സേവകൻ ഒരിക്കലും അഹങ്കാരിയാവില്ല'; തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി ആർഎസ്എസ്

നാഗ്പൂരിൽ ആർ.എസ്.എസ് പ്രവർത്തകർക്കുള്ള ആനുകാലിക പരിശീലന പരിപാടിയുടെ സമാപന ചടങ്ങിലായിരുന്നു ആർഎസ്എസ് തലവന്റെ പരാമർശങ്ങൾ

നാഗ്പൂരിൽ ആർ.എസ്.എസ് പ്രവർത്തകർക്കുള്ള ആനുകാലിക പരിശീലന പരിപാടിയുടെ സമാപന ചടങ്ങിലായിരുന്നു ആർഎസ്എസ് തലവന്റെ പരാമർശങ്ങൾ

author-image
WebDesk
New Update
mohan bhagavat, rss chief, modi,

മോഹൻ ഭഗവത് (ഫയൽ ചിത്രം)

നാഗ്പൂർ: ലോക്‌സഭയിൽ ബിജെപിക്ക് ഭൂരിപക്ഷം കുറഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണത്തിൽ പാർട്ടിയെ വിമർശിച്ച് ആർഎസ്എസ്. യഥാർത്ഥ ജനസേവകർക്ക് ഒരിക്കലും അഹങ്കാരം ഉണ്ടാവില്ലെന്നായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പരാമർശം. മറ്റുള്ളവരെ വേദനിപ്പിക്കാതെ വേണം പൊതു പ്രവർത്തനം നടത്തേണ്ടതെന്നും മണിപ്പൂരിൽ തുടരുന്ന സംഘർഷങ്ങളിൽ സംഘത്തിന് ആശങ്കയുണ്ടെന്നും എത്രയും വേഗം അത് പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു. നാഗ്പൂരിൽ ആർ.എസ്.എസ് പ്രവർത്തകർക്കുള്ള ആനുകാലിക പരിശീലന പരിപാടിയുടെ സമാപന ചടങ്ങിലായിരുന്നു ആർഎസ്എസ് തലവന്റെ പരാമർശങ്ങൾ. 

Advertisment

മണിപ്പൂരിൽ തുടരുന്ന അക്രമങ്ങളിൽ സംഘത്തിൻ ആശങ്കയാണ് മോഹൻ ഭാഗവത് പ്രധാനമായും ചൂണ്ടിക്കാട്ടിയത്.മണിപ്പൂരിലെ പ്രശ്നം ആരാണ് ശ്രദ്ധിക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. അത് മുൻഗണനാക്രമത്തിൽ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

"ഒരു യഥാർത്ഥ സേവകൻ ജോലി ചെയ്യുമ്പോൾ അധികാരം നിലനിർത്തുന്നു... അത് നിലനിർത്തുന്നവൻ അവന്റെ ജോലി ചെയ്യുന്നു, പക്ഷേ അചഞ്ചലനായി തുടരുന്നു. ഞാൻ ഇത് ചെയ്തു എന്ന അഹങ്കാരമില്ല. അങ്ങനെയുള്ള ഒരാൾക്ക് മാത്രമേ ഒരു ജനസേവകൻ എന്ന് വിളിക്കപ്പെടാൻ അവകാശമുള്ളൂ. " അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ  അധികാരമേൽക്കുന്ന സമയത്താണ് ആർഎസ്എസ് മേധാവിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്. 

തിരഞ്ഞെടുപ്പിനെ ഒരു മത്സരമായാണ് കാണേണ്ടതെന്നും അതൊരു യുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.“തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞ കാര്യങ്ങൾ, ഇരുപക്ഷവും പരസ്‌പരം പോരടിക്കുന്ന രീതി.. അതിന്റെ പേരിലുണ്ടാവുന്ന സാമൂഹിക വിഭജനം ഉണ്ടാകുന്നത് ആരും ശ്രദ്ധിക്കുന്നില്ല... ഒരു കാരണവുമില്ലാതെ സംഘത്തെയും പലപ്പോഴും ഇതിലേക്ക് വലിച്ചിഴച്ചു. … സാങ്കേതികവിദ്യ ഉപയോഗിച്ച് അസത്യങ്ങൾ പ്രചരിപ്പിച്ചു. ഇങ്ങനെയാണോ അറിവ് ഉപയോഗിക്കേണ്ടത്? രാജ്യം എങ്ങനെയാണ് ഈ തരത്തിൽ മുന്നോട്ട് പോവുക? മോഹൻ ഭാഗവത് ചോദിച്ചു. 

Advertisment

പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ കൂടി പരിഗണിച്ച് വേണം മുന്നോട്ട് പോകാനെന്നും സമവായമാണ് സംഘത്തിന്റെ ആശയമെന്നും അതാണ് പുരോഗതിയുടെ സന്ദേശമെന്നും ആർഎസ്എസ് തലവൻ കൂട്ടിച്ചേർത്തു. 

Read More

Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: