/indian-express-malayalam/media/media_files/2025/09/13/modi-at-manipur-2025-09-13-17-59-49.jpg)
നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയവും നക്സലിസത്തിനെതിരായ പോരാട്ടവും എടുത്തുപറഞ്ഞുകൊണ്ടാണ് മോദിയുടെ കത്ത്. ലോകം പ്രതിസന്ധികളിൽ മുങ്ങിക്കിടക്കുന്ന സമയത്ത് ഭാരതം സ്ഥിരതയുടെ പ്രതീകമായി ഉയർന്നുവന്നു.
ജിഎസ്ടി നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനം തന്റെ സർക്കാരിന്റെ ചരിത്ര നേട്ടമാണ്. ജിഎസ്ടി പ്രാബല്യത്തിൽ വന്ന ശേഷമുള്ള 'ബചത് ഉത്സവ്' (സമ്പാദ്യോത്സവം) വേളയിൽ പൗരന്മാർ ആയിരക്കണക്കിന് കോടി രൂപ ലാഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Also Read: നവി മുംബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികളടക്കം നാലു പേർക്ക് ദാരുണാന്ത്യം; വീഡിയോ
ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുക. എല്ലാ ഭാഷകളെയും ബഹുമാനിക്കുക, ആരോഗ്യത്തിന് മുൻഗണന നൽകുക, യോഗ സ്വീകരിക്കുക ശീലമാക്കുക' എന്ന് അദ്ദേഹം കത്തിലൂടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ഈ ശ്രമങ്ങളെല്ലാം നമ്മെ ഒരു വികസിത് ഭാരതത്തിലേക്ക് വേഗത്തിൽ കൊണ്ടുപോകും എന്നും മോദി പറഞ്ഞു.
ഊർജ്ജവും ഉത്സാഹവും നിറഞ്ഞ ഒരു ഉത്സവമായ ദീപാവലിയുടെ ശുഭകരമായ വേളയിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ മഹത്തായ നിർമാണത്തിന് ശേഷമുള്ള രണ്ടാമത്തെ ദീപാവലിയാണിത്' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിൽ വിള്ളൽ, ജെഎംഎം ഒറ്റയ്ക്ക് മത്സരരിക്കും
ശ്രീരാമൻ നമ്മെ നീതി ഉയർത്തിപ്പിടിക്കാൻ പഠിപ്പിക്കുകയും അനീതിക്കെതിരെ പോരാടാനുള്ള ധൈര്യം നൽകുകയും ചെയ്യുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇതിന്റെ വലിയ ഉദാഹരണം നാം കണ്ടു. ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യം നീതി ഉയർത്തിപ്പിടിക്കുക മാത്രമല്ല ചെയ്തത്, അനീതിക്ക് പ്രതികാരം ചെയ്യുകയും ചെയ്തു'- പ്രധാനമന്ത്രി പറഞ്ഞു.
ഈ ദീപാവലി പ്രത്യേകിച്ചും സവിശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം ആദ്യമായി വിദൂര പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ വിളക്കുകൾ കത്തിക്കപ്പെട്ടു.
Also Read:1864ൽ പണിത ബാങ്കേ ബിഹാരി ക്ഷേത്രം; നിലവറയിൽ ചെങ്കോലും രത്നങ്ങളും മറ്റ് അമൂല്യ വസ്തുക്കളും
നക്സലിസവും മാവോയിസ്റ്റ് ഭീകരതയും വേരോടെ ഇല്ലാതാക്കിയ നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു. സമീപകാലത്ത് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വാസം പ്രകടിപ്പിച്ച് നിരവധി വ്യക്തികൾ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് വികസനത്തിന്റെ മുഖ്യധാരയിൽ ചേരുന്നത് നാം കണ്ടിട്ടുണ്ട്. ഇത് രാഷ്ട്രത്തിന് ഒരു പ്രധാന നേട്ടമാണ്'- മോദി പറഞ്ഞു.
Read More: ജീവനക്കാരന്റെ ആത്മഹത്യ; ഒല സിഇഒയ്ക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.