scorecardresearch

നവി മുംബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികളടക്കം നാലു പേർക്ക് ദാരുണാന്ത്യം; വീഡിയോ

രഹേജ റെസിഡൻസി സൊസൈറ്റിയിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയും ആറു വയസുകാരിയായ മകളും ഭാര്യയുമാണ് കൊല്ലപ്പെട്ട മലയാളികൾ

രഹേജ റെസിഡൻസി സൊസൈറ്റിയിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയും ആറു വയസുകാരിയായ മകളും ഭാര്യയുമാണ് കൊല്ലപ്പെട്ട മലയാളികൾ

author-image
WebDesk
New Update
fire Accident Navi Mumbai

എക്സ്‌പ്രസ് ഫൊട്ടോ

മുംബൈ: നവി മുംബൈയിലെ രഹേജ റെസിഡൻസി സൊസൈറ്റിയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം നാലും പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശി സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39), ഇവരുടെ ആറു വയസുകാരിയായ മകൾ വേദിക( 6) എന്നിവരാണ് മരിച്ച മലയാളികൾ എന്നാണ് റിപ്പോർട്ട്. 

Advertisment

പുലർച്ചെ 12.40 ഓടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും പുലർച്ചെ 4.30 ഓടെ തീ അണച്ചതായും അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ മുകളിലെ രണ്ടു നിലകളിലേക്കും തീ പടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

തീപിടിത്തമുണ്ടായതിനെത്തുടർന്ന് കെട്ടിടത്തിന്റെ ഇടനാഴികളിൽ കറുത്ത പുക നിറഞ്ഞുവെന്നും, ഇതാണ് കൂടുതൽ അപകടമുണ്ടാക്കിയതെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. കമല ഹിരാൽ ജെയിൻ എന്ന 84 കാരിയാണ് മരിച്ച മറ്റൊരാൾ. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisment

Also Read: ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം അതിരൂക്ഷം

നവി മുബൈയിൽ ടയര്‍ വ്യാപാര സ്ഥാപനം നടത്തുന്ന രാജന്‍റെ മകൾ പൂജയും മരുമകനും കുഞ്ഞുമാണ് മരിച്ച മലയാളികൾ എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. തീപിടുത്തം ഉണ്ടായപ്പോൾ, സുന്ദർ ബാലകൃഷ്ണനും കുടുംബവും ഫ്ലാറ്റിലെ പത്താം നിലയിലായിരുന്നു. പുക ശ്വസിച്ചാണ് മൂന്നു പേരും മരിച്ചതെന്നാണ് വിവരം.

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പത്താം നിലയിലെ എയർ കണ്ടീഷണറിൽ നിന്ന് തീ പടർന്നതാകം അപകട കാരണമെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് പിന്നീട് എസി ഡക്ടിറ്റിലൂടെയും വയറിങ്ങിലൂടെയും മറ്റു നിലകളിലേക്ക് പടരുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലർച്ചെ നാലു മണിയോടെ തീ അണയ്ക്കാൻ കഴിഞ്ഞെങ്കിലും കെട്ടിടം തണുപ്പിക്കാൻ ഏകദേശം ആറു മണിക്കൂറിലധികം സമയമെടുത്തതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. 

Also Read: ന്യായമായ വ്യാപാര കരാറിലെത്തിയില്ലെങ്കിൽ 155 ശതമാനം തീരുവ; ചൈനയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

മാനബേന്ദ്ര ഘോഷ് (69), മല്ലിക ഘോഷ് (58), റിതിക ഘോഷ് (39), ഭാവന ജെയിൻ (49), കൃഷ് ജെയിൻ (21), മഹാവീർ ജെയിൻ (51), നിർമ്മൽ ജെയിൻ (53), മെഹുൽ ജെയിൻ (32), ദമയന്തി അഗർവാൾ (80), സുമന്തി ജോൺ ടോപ്‌നോ (18) എന്നിവർക്കാണ് തീ പിടിത്തത്തിൽ പരിക്കേറ്റത്. പുക ശ്വസിച്ച് ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തുള്ള ഫോർട്ടിസ്, ഹിരാനന്ദാനി ആശുപത്രികളിലേക്ക് മാറ്റി. ചികിത്സയിലുള്ള ഇവർ നിരീക്ഷണത്തിലാണ്.

Read More: ജീവനക്കാരന്റെ ആത്മഹത്യ; ഒല സിഇഒയ്ക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്

Fire Accident Mumbai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: