scorecardresearch

ജീവനക്കാരന്റെ ആത്മഹത്യ; ഒല സിഇഒയ്ക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്

മാനേജ്മെന്റിൽ നിന്ന് നരന്തരം ഉപദ്രവം നേരിട്ടിരുന്നുവെന്ന ജീവനക്കാരന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു

മാനേജ്മെന്റിൽ നിന്ന് നരന്തരം ഉപദ്രവം നേരിട്ടിരുന്നുവെന്ന ജീവനക്കാരന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു

author-image
WebDesk
New Update
Ola CEO Bhavish Aggarwal

ഭവിഷ് അഗർവാൾ

ബെംഗളൂരു: ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒല സിഇഒ ഭവിഷ് അഗർവാളിലെനെതിരെ ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തു. മാനേജ്മെന്റിന്റെ ഉപദ്രവിത്തെ തുടർന്ന് 38 വയസുകാരനായ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. മാനേജ്മെന്റിന്റെ ഉപദ്രവം സഹിക്കാനാവതെയാണ് ആത്മഹത്യയെന്ന ജീവനക്കാരന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

Advertisment

സെപ്റ്റംബർ 28 നാണ്, ബെംഗളൂരുവിലെ ചിക്കലസാന്ദ്ര സ്വദേശിയായ കെ. അരവിന്ദിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2022 മുതൽ അരവിന്ദ് ഓല ഇലക്ട്രിക്കിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഒക്ടോബർ 6 നാണ് സംഭവത്തിൽ, ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

Also Read: നാവിക സേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കമ്പനിയിലെ വെഹിക്കിൾ ഹോമോലോഗേഷൻസ് ആൻഡ് റെഗുലേഷൻ മേധാവി സുബ്രത് കുമാർ ഡാഷ് ഉൾപ്പെടെയുള്ളവർക്കെരിതെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 28 പേജുള്ള ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി, അരവിന്ദിന്റെ മൂത്ത സഹോദരൻ അശ്വിൻ ആണ് പൊലീസിൽ പരാതി നൽകിയത്. 

Advertisment

Also Read: ജൽ ജീവൻ മിഷനിലെ അഴിമതി: അന്വേഷണങ്ങളും ഉദ്യോഗസ്ഥർക്കെതിരായ നടപടികളും സംസ്ഥാനങ്ങൾ വിശദീകരിക്കണമെന്ന് കേന്ദ്രം

സുബ്രത് കുമാറും ഭവിഷ് അഗർവാളും ജോലിസ്ഥലത്തുവച്ച് തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ശമ്പളവും മറ്റു ആനുകൂല്യങ്ങളും തടഞ്ഞുവെച്ചതായും അരവിന്ദിന്റെതെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിൽ ആരോപണമുണ്ട്. ഇതു വിഷാദത്തിലേക്ക് തള്ളിവിട്ടതായും പൊലീസ് ഇവർക്കെതിരെ നടപടിയെടുക്കണമെന്നും നീതി ലഭ്യമാക്കണമെന്നും കുറിപ്പിൽ പറയുന്നതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.

ശ്രദ്ധിക്കൂ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918.

Bengaluru Police Case Ola Service

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: