/indian-express-malayalam/media/media_files/2025/10/20/jal-jeevan-mission-2025-10-20-11-31-56.jpg)
എക്സ്പ്രസ് ഫൊട്ടോ: പാർത്ഥ പോൾ
ന്യൂഡൽഹി: ഗ്രാമീണ വീടുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ജൽ ജീവൻ മിഷൻ (ജെജെഎം) നടപ്പാക്കുന്നതിലെ ക്രമക്കേടുകൾ, സിബിഐ, ലോകായുക്ത, അഴിമതി വിരുദ്ധ വകുപ്പുകൾ ഫയൽ ചെയ്ത അഴിമതി കേസുകൾ ഉൾപ്പെടെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ സ്വീകരിച്ച നടപടികളുടെ രൂപരേഖ തയ്യാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചതായി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന കുടിവെള്ള, ശുചിത്വ വകുപ്പിന്റെ (ഡിഡിഡബ്ല്യുഎസ്) ഈ നിർദേശം വന്നത്.
Also Read: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നതുവരെ ഇന്ത്യ ഉയർന്ന താരിഫ് നൽകേണ്ടി വരും: ഡൊണാൾഡ് ട്രംപ്
രാജ്യത്തുടനീളമുള്ള ജെജെഎം പദ്ധതികളുടെ ഗ്രൗണ്ട് ഇൻസ്പെക്ഷൻ നടത്തുന്നതിനായി നോഡൽ ഓഫീസർമാരുടെ 100-ലധികം ടീമുകളെ വിന്യസിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് കേന്ദ്രത്തിന്റെ ഏറ്റവും പുതിയ നിർദേശം വരുന്നത്. സംസ്ഥാന തലത്തിൽ നടന്ന ജെജെഎം പ്രവർത്തനങ്ങളുടെ അവലോകനവും ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ സ്വീകരിച്ച നടപടികളും സംസ്ഥാനങ്ങൾ കേന്ദ്രത്തോട് വിശദീകരിക്കണം. അതേസമയം, തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.
Also Read: പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങൾ കൊള്ളയടിച്ചു
സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ഒക്ടോബർ 20-നകം റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഡിഡിഡബ്ല്യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജെജെഎം പദ്ധതികളിലെ മോശം ഗുണനിലവാരമോ സാമ്പത്തിക ക്രമക്കേടുകളോ സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ എൻജിനീയറിങ് വകുപ്പ് (പിഎച്ച്ഇഡി) ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ നൽകുക, സസ്പെൻഷൻ, നീക്കം ചെയ്യൽ, അല്ലെങ്കിൽ എഫ്ഐആർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Also Read: ഡിജിറ്റൽ അറസ്റ്റ്; 58 കോടി രൂപ കവർന്നു; ഇരയായത് 72കാരൻ; തട്ടിപ്പ് ഇങ്ങനെ
2024 ഓടെ ഓരോ ഗ്രാമീണ കുടുംബത്തിനും വ്യക്തിഗത ടാപ്പ് കണക്ഷനുകൾ വഴി കുടിവെള്ളം എത്തിക്കുന്നതിനായി 2019 ലാണ് സർക്കാർ ജെജെഎം പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പ്രഖ്യാപിക്കുന്ന സമയത്ത് രാജ്യത്തെ 17.87 കോടി ഗ്രാമീണ കുടുംബങ്ങളിൽ ഏകദേശം 14.6 കോടി (81.67%) പേർക്ക് ടാപ്പ് കണക്ഷനുകൾ ഇല്ലെന്ന് മന്ത്രാലയം പറഞ്ഞിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായ മൊത്തം 3.60 ലക്ഷം കോടി രൂപ, കേന്ദ്ര വിഹിതത്തിൽ നിന്ന് 2.08 ലക്ഷം കോടി രൂപയും സംസ്ഥാനങ്ങളിൽ നിന്ന് 1.52 ലക്ഷം കോടി രൂപയും വകയിരുത്തി.
പദ്ധതി ആരംഭിച്ചതിനുശേഷം, 12.74 കോടി വീടുകൾക്ക് കണക്ഷൻ നൽകുന്നതിനായി മൊത്തം 8.29 ലക്ഷം കോടി രൂപ ചെലവ് വരുന്ന 6.41 ലക്ഷം ജലവിതരണ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ജെജെഎം ഡാഷ്‌ബോർഡിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ഇതുവരെ ആകെ 3.91 ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
Read More: ജിഎസ്ടി പരിഷ്‌കരണം സമ്പദ് വ്യവസ്ഥക്ക് ഉത്തേജകം; നാനാതുറകളിലും വികസന കുതിപ്പെന്ന് കേന്ദ്ര സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us