/indian-express-malayalam/media/media_files/qUIj3mSpNqbaS8puYdIA.jpg)
എക്സ്പ്രസ് ഫയൽ ചിത്രം
ഡൽഹി: കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി തുടങ്ങിയ ബി.ജെ.പി നേതാക്കൾ പ്രധാനമന്ത്രി അടുത്തില്ലെങ്കിൽ താനുമായി സൗഹാർദ്ദപരമായാണ് പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാവിനെ ഗൗരവത്തോടെ സമീപിക്കാനാണ് ഭരണഘടന തന്നെ പഠിപ്പിച്ചിരിക്കുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം. സ്ഥിരമായി ഭരണഘടന ഉയർത്തി തന്നെയും ബിജെപിയേയും കടന്നാക്രമിക്കുന്ന രാഹുലിനെതിരായി അതേ ഭരണഘടന പരാമർശിച്ചുകൊണ്ടാണ് മോദി പരിഹസിച്ചതെന്നതും ശ്രദ്ധേയമാണ്.
“ഇന്ന് രാവിലെ, രാജ്‌നാഥ് സിംഗ് എന്നെ നന്നായി അഭിവാദ്യം ചെയ്തു, എന്നാൽ പ്രധാനമന്ത്രി മോദി അടുത്തിരിക്കുമ്പോൾ അത് നിർത്തുന്നു, അദ്ദേഹം ഗൗരവക്കാരനായി മാറുന്നു, പുഞ്ചിരിയില്ല, "നിതിൻ ഗഡ്കരിജിയുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുന്നു". പ്രധാനമന്ത്രി മോദി ജനങ്ങൾക്കിടയിലും സ്വന്തം പാർട്ടിക്കാർക്കിടയിലും ഒരുപോലെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്" ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.
#WATCH | PM Modi in Lok Sabha, says, "Democracy and the Constitution have taught me that I need to take the Leader of Opposition seriously." pic.twitter.com/hTjU3mPDPQ
— ANI (@ANI) July 1, 2024
“പ്രതിപക്ഷ നേതാവിനെ അതീവ ഗൗരവത്തോടെ കാണാനാണ് ഭരണഘടനയും ജനാധിപത്യവും എന്നെ പഠിപ്പിച്ചിരിക്കുന്നത്” രാഹുലിന്റെ പരാമർശത്തെ പരിഹാസത്തോടെ നേരിട്ടുകൊണ്ട് മോദി പറഞ്ഞു. സഭയിൽ ഹിന്ദുമതത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശത്തെ തുടർന്നുണ്ടായ കോലാഹലങ്ങൾക്കൊടുവിലാണ് ഹ്രസ്വ സംഭാഷണം നടന്നത്. ഹിന്ദു എന്ന് സ്വയം വിളിക്കുന്നവർ അക്രമത്തെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂവെന്നായിരുന്നു രാഹുലിന്റെ പരാമർശം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us