/indian-express-malayalam/media/media_files/byMXJzwjk63Su1z3XSPy.jpg)
യോഗ ഗുരു രാംദേവ്, സഹായി ബാലകൃഷ്ണ, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്നിവർക്ക് നൽകിയ കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്
ഡൽഹി: പതഞ്ജലിക്കെതിരായ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസിൽ മൂന്നാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകി സുപ്രീം കോടതിയുടെ ഉത്തരവ്. യോഗ ഗുരു രാംദേവ്, സഹായി ബാലകൃഷ്ണ, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്നിവർക്ക് നൽകിയ കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ട പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ തിരിച്ചുവിളിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന പതഞ്ജലിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.
സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് സ്ഥാപനത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച ബെഞ്ച് മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും പറഞ്ഞു. 5 മുതൽ 7 വരെയുള്ള പ്രതികൾക്ക് (പതഞ്ജലി ആയുർവേദ് ലിമിറ്റഡ്, ബാലകൃഷ്‌ണ, രാംദേവ്) നൽകിയ കോടതിയലക്ഷ്യ നോട്ടീസിൽ ഉത്തരവുകൾ നീക്കിവച്ചിരിക്കുന്നു,” ബെഞ്ച് പറഞ്ഞു.
ഹിയറിംഗിനിടെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്റ് ആർ വി അശോകൻ, പതഞ്ജലി ആയുർവേദിന്റെ തെറ്റിദ്ധാരണാജനകമായ പരസ്യ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോൾ സുപ്രീം കോടതിക്കെതിരെ നടത്തിയ പ്രസ്താവനകളിൽ നിരുപാധികം മാപ്പ് പറഞ്ഞു. “നിങ്ങൾക്ക് മാധ്യമങ്ങൾക്ക് അഭിമുഖം നൽകുമ്പോൾ കോടതിയെ അനാവശ്യമായി വിമർശിക്കാൻ കഴിയില്ല,” ജസ്റ്റിസ് കോഹ്‌ലി അശോകനോട് പറഞ്ഞു. എന്നാൽ ഐഎംഎ പ്രസിഡന്റ് നൽകിയ മാപ്പപേക്ഷ അംഗീകരിക്കാൻ കോടതി തയ്യാറാല്ലെന്ന് ബെഞ്ച് ഐഎംഎയുടെ അഭിഭാഷകനോട് പറഞ്ഞു.
മെയ് 7 ന് വിഷയം പരിഗണിക്കവേ, അശോകന്റെ പ്രസ്താവനകൾ ഒരു തരത്തിലും സ്വീകാര്യമല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്റേയും ദിവ്യ ഫാർമസിയുടെയും 14 ഉൽപന്നങ്ങളുടെ നിർമാണ ലൈസൻസുകൾ ഉടൻ പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്തതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി (എസ്എൽഎ) നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഐഎംഎ 2022ൽ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.