/indian-express-malayalam/media/media_files/2025/08/14/minta-devi-voters-id-age-raw-bihar-2025-08-14-14-52-33.jpg)
Minta Devi with her husband Dhananjay Kumar Singh.: (Express Photo)
1, 3, 5 എന്നീ ക്ലാസകളിൽ പഠിക്കുന്ന മക്കളുടെ സ്കൂൾ ഫീ അടക്കാൻ പണമില്ലാതെ വന്നതോടെ വായ്പ എടുക്കാൻ ശ്രമിക്കുകയായിരുന്നു ബിഹാറിലെ ചാപ്ര ജില്ലയിലെ സ്വദേശിയായ മിന്റാ ദേവി. എന്നാൽ ഇപ്പോൾ രാജ്യം മുഴുവൻ മിന്റാ ദേവിയുടെ പേര് അറിയുന്ന അവസ്ഥയായി. മോദി സർക്കാരിനെതിരേയും തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നത് മിന്റാ ദേവിയുടെ മുഖവും വയസും ഉയർത്തിപ്പിടിച്ചാണ്.
അടുത്ത ക്ലാസിലേക്ക് തന്റെ മക്കളെ ചേർക്കുന്നതിനായി 5000 രൂപയാണ് സ്കൂൾ ഫീ ആയി മിന്റാ ദേവിക്ക് കണ്ടെത്തേണ്ടിയിരുന്നത്. ഇതോടെ ഒരു വായ്പ എടുക്കാൻ തീരുമാനിച്ചു. വായ്പ എടുക്കാനായി ബാങ്കിൽ എത്തിയപ്പോൾ വോട്ടേഴ്സ് ഐഡി ആവശ്യപ്പെട്ടു. അതുവരെ മിന്റാ ദേവി വോട്ടേഴ്സ് ഐഡി എടുത്തിരുന്നില്ല. വായ്പ ലഭിക്കാൻ വോട്ടേഴ്സ് ഐഡി വേണമെന്ന് വന്നതോടെ മിന്റാ ദേവി ഇതിന് അപേക്ഷ നൽകി. എന്നാൽ ഇവിടെ തുടങ്ങി മിന്റാ ദേവിയുടെ പ്രശ്നങ്ങൾ.
Also Read: രേണുകസ്വാമി കൊലക്കേസ്: നടൻ ദർശന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
124 വയസ് എന്നാണ് മിന്റാ ദേവിയുടെ വോട്ടേഴ്സ് ഐഡിയിൽ ക്ലെറിക്കൽ പിഴവുമൂലം രേഖപ്പെടുത്തിയത്. ബിഹാറിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ(എസ്ഐആർ) രാഷ്ട്രീയ വിവാദമായി നിൽക്കെ മിന്റാ ദേവിയുടെ പ്രായം 124 വയസ് എന്ന് രേഖപ്പെടുത്തി വന്നതോടെ വിഷയം പാർലമെന്റിലേക്കും എത്തി. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ എംപിമാർ മിന്റാ ദേവിയുടെ ചിത്രം പതിച്ച ടീ ഷർട്ട് അണിഞ്ഞെത്തിയാണ് പ്രതിഷേധം കടുപ്പിച്ചത്.
ടി ഷർട്ടിൽ‘മിന്റ ദേവിയുടെ ഫോട്ടോയ്ക്ക് ഒപ്പം 'മിന്റാ ദേവി 124 നോട്ട് ഔട്ട്’ എന്നും എഴുതിയിരുന്നു. പ്രതിഷേധത്തിന് മുൻപിൽ നിന്ന പ്രിയങ്ക ഗാന്ധിയും ഈ ടിഷർട്ട് അണിഞ്ഞാണ് തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരിനും നേരെ ചോദ്യങ്ങൾ ഉയർത്തിയത്.
Also Read:ഓപ്പറേഷന്‍ സിന്ദൂറിലെ മികച്ച പ്രകടനം, അഗ്നിവീറുകളുടെ നിയമന കാലാവധി നീട്ടാൻ ചര്‍ച്ചകള്‍
15-07-1900 എന്നാണ് മിന്റാ ദേവിയുടെ ജനന തീയതിയുടെ സ്ഥാനത്ത് വോട്ടേഴ്സ് ഐഡിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ അപ്ലിക്കേഷന്റെ സമയം വന്ന പിഴവാണ് ഇതിന് കാരണം എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ജൂലൈ 15, 1990 ആണ് മിന്റാ ദേവിയുടെ യഥാർഥ ജനന തീയതി. ഒരു സൈബർ കഫേയിൽ പോയാണ് വോട്ടേഴ്സ് ഐഡിക്ക് അപേക്ഷ നൽകിയത് എന്നും ആധാർ കാർഡ് രേഖകൾ കൈമാറിയിരുന്നതായും മിന്റാ ദേവി പറഞ്ഞു.
35 വയസാണ് മിന്റാ ദേവിയുടെ യഥാർഥ പ്രായം എന്നും ഫോം 6 ഫിൽ ചെയ്തതിൽ വന്ന പിഴവിലൂടെയാണ് ജനന തിയതി തെറ്റായി വന്നത് എന്നും ഇത് തിരുത്തുന്നതിനുള്ള ഫോം 8 മിന്റാ ദേവി ഓഗസ്റ്റ് 10ന് നൽകിയതായും ബൂത്ത് ലെവൽ ഓഫീസർ പറഞ്ഞു. ഇ റിക്ഷാ ഡ്രൈവറാണ് മിന്റാ ദേവിയുടെ ഭർത്താവ്. 15000 രൂപയാണ് ഇവരുടെ ഒരുമാസത്തെ വരുമാനം.
വോട്ടർ പട്ടിക പ്രകാരം മിന്റാ ദേവിക്ക് 124 വയസുണ്ട് എന്നത് മാത്രമല്ല അവർ കന്നി വോട്ടറാണ് എന്നും വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സിവാനിലെ ദരൗണ്ട നിയമസഭാ മണ്ഡലത്തിൽ വോട്ടറായാണ് മിന്റാ ദേവിയുടെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഹാറിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ ഉടൻ പിൻവലിക്കണമെന്നും ഇത്തരം എണ്ണമറ്റ കേസുകള്‍ ബിഹാറിൽ ഉണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
Read More: ചികിത്സ ചെലവ് താങ്ങാനാവുന്നില്ല; സങ്കടക്കയത്തിൽ പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.