scorecardresearch

ചൈനയുമായുള്ള അതിർത്തി തർക്കത്തിനും പാക് ഭീകരവാദത്തിനും പരിഹാരം കണ്ടെത്തും; മന്ത്രി എസ് ജയശങ്കർ

വിദേശകാര്യ മന്ത്രാലയത്തെ നയിക്കാനുള്ള ചുമതല ഒരിക്കൽക്കൂടി നൽകപ്പെട്ടത് വലിയ ബഹുമതിയാണെന്നും കഴിഞ്ഞ ടേമിൽ ഈ മന്ത്രാലയം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ജയശങ്കർ

വിദേശകാര്യ മന്ത്രാലയത്തെ നയിക്കാനുള്ള ചുമതല ഒരിക്കൽക്കൂടി നൽകപ്പെട്ടത് വലിയ ബഹുമതിയാണെന്നും കഴിഞ്ഞ ടേമിൽ ഈ മന്ത്രാലയം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ജയശങ്കർ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Meo

(Express photo by Praveen Khanna)

ഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾക്കും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും തുടരുന്ന അതിർത്തി കടന്നുള്ള ഭീകരവാദത്തിനും പരിഹാരം കണ്ടെത്തുന്നതിലായിരിക്കും രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മൂന്നാം മോദി സർക്കാരിൽ വിദേശകാര്യ വകുപ്പിൽ തുടർച്ചയായി രണ്ടാം തവണ അധികാരമേറ്റെടുക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജയശങ്കറിന്റെ പ്രതികരണം. 

Advertisment

“ചൈനയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ശ്രദ്ധ ഇപ്പോഴും തുടരുന്ന അതിർത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലായിരിക്കും. പാകിസ്ഥാനുമായി വർഷങ്ങളായി നിലനിൽക്കുന്ന അതിർത്തി കടന്നുള്ള ഭീകരതയുടെ പ്രശ്‌നത്തിന് ഒരു പരിഹാരം കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു... അതിനുള്ള ഒരു പരിഹാരം എങ്ങനെ കണ്ടെത്താം... അത് നയമാകില്ല...,"  ജയശങ്കർ പറഞ്ഞു. 

ഇന്ത്യയുടെ വിദേശനയത്തിന് രണ്ട് മാർഗനിർദേശക സിദ്ധാന്തങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയിരിക്കുന്നത്. ഭാരത് ഫസ്റ്റ് എന്നും വസുധൈവ കുടുംബകം എന്നുമാണ് അവ. "അത് ഞങ്ങളെ 'വിശ്വ ബന്ധു' ആയി ഉയർത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മോദി 3.0 യുടെ വിദേശനയം വളരെ വിജയകരമാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്വാധീനം ക്രമാനുഗതമായി വളരുകയാണ്. നമ്മുടെ സ്വന്തം ധാരണയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, മറ്റ് രാജ്യങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്നതും ഇതിൽ ശ്രദ്ധേയമാണ്. ഇന്ത്യ യഥാർത്ഥത്തിൽ തങ്ങളുടെ സുഹൃത്താണെന്ന് അവർ കരുതുന്നു, പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു രാജ്യമുണ്ടെങ്കിൽ അത് ഇന്ത്യയാണെന്ന് അവർ കരുതുന്നു". അദ്ദേഹം പറഞ്ഞു. 

Advertisment

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ (യുഎൻഎസ്‌സി) ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പരാമർശിച്ച്, അതിന് വ്യത്യസ്ത വശങ്ങളുണ്ടെന്നും എന്നാൽ നിലവിലെ നേതൃത്വം ലോകത്തിൽ രാജ്യത്തിന്റെ ഐഡന്റിറ്റി "തീർച്ചയായും" വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഏത് രാജ്യത്തും പ്രത്യേകിച്ച് ജനാധിപത്യത്തിൽ, ഒരു സർക്കാർ തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെടുന്നത് വളരെ വലിയ കാര്യമാണ്. അതിനാൽ, ഇന്ന് ഇന്ത്യയിൽ രാഷ്ട്രീയ സ്ഥിരതയുണ്ടെന്ന് ലോകത്തിന് തീർച്ചയായും ബോധ്യപ്പെട്ടു കഴിഞ്ഞു. 
വിദേശകാര്യ മന്ത്രാലയത്തെ നയിക്കാനുള്ള ചുമതല ഒരിക്കൽക്കൂടി നൽകപ്പെട്ടത് വലിയ ബഹുമതിയാണ്. കഴിഞ്ഞ ടേമിൽ ഈ മന്ത്രാലയം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

Read More

S Jaishankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: