/indian-express-malayalam/media/media_files/uploads/2023/10/Cyber-Crime-Bengaluru.jpg)
തന്റെ ബിസിനസ്സ് പങ്കാളിയായാൽ വിവാഹത്തിന് മുമ്പ് ബിസിനസിൽ നല്ല ലാഭം നേടാമെന്ന് തട്ടിപ്പുകാരൻ യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു
മുബൈ: അന്ധേരി സ്വദേശിയായ യുവതിയിൽ നിന്നും മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട തട്ടിപ്പുകാരൻ കൈക്കലാക്കിയത് 55 ലക്ഷം രൂപ. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു പ്രമുഖ മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഒരാളാണ് 41 കാരിയിൽ നിന്നും 55 ലക്ഷം രൂപ തട്ടിയെടുത്തത്. 75,000 രൂപ ശമ്പളം വാങ്ങുന്ന ഒരു സ്വകാര്യ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയിലെ ജീവനക്കാരനാണെന്ന് യുവതിയോട് സ്വയം പരിചയപ്പെടുത്തിയ പ്രതി സമർത് ഭൈന്ദാർക്കറിനെതിരെ പോലീസ് കേസെടുത്തു.
ഗോരേഗാവിലെ ഒരു സ്വകാര്യ കമ്പനിയിൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എംഐഎസ്) എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന യുവതി ചൊവ്വാഴ്ച വൈൽ പാർലെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്.
വിവാഹം കഴിക്കാനെന്ന വ്യാജേന തട്ടിപ്പുകാരൻ യുവതിയെ കബളിപ്പിച്ച് മൊബൈൽ ബിസിനസ്സ് പ്രോജക്ടിൽ ബിസിനസ് പങ്കാളിയാക്കുകയും പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി അയാളെ വിശ്വസിച്ച് തന്റെ സ്വർണ്ണാഭരണങ്ങൾ വിറ്റും, ബാങ്ക് വായ്പയെടുത്തും, ബന്ധുക്കളിൽ നിന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയിൽ നിന്നും കടം വാങ്ങിയുമൊക്കെയാണ് പണം കണ്ടെത്തി പ്രതിക്ക് 55.42 ലക്ഷം രൂപ ബിസിനസിലേക്കായി കൈമാറിയതെന്നും പൊലീസ് പറഞ്ഞു.
“ബിസിനസിൽ നിന്നുള്ള ലാഭത്തിന്റെ വിഹിതം ഉടൻ നൽകുമെന്ന് സമർത് യുവതിയോട് പറഞ്ഞിരുന്നു. എന്നാൽ നിശ്ചിതസമയത്ത് പണം നൽകാനാകാതെ വന്നതോടെ, ലാഭ വിഹിതമടക്കം 68 ലക്ഷം രൂപ അവൾ അവനോട് ആവശ്യപ്പെട്ടു. അവൻ ആദ്യം അവളെ അവഗണിച്ചു, പിന്നീട് ജനുവരിയിൽ, താൻ അവളെ വിവാഹം കഴിക്കാൻ പോകുന്നില്ലെന്നും ഇരുവരും തമ്മിലിനി ഒരു ബന്ധവുമുണ്ടാകില്ലെന്നും പറഞ്ഞ് അവൾക്ക് ഒരു മെസേജ് അയക്കുകയായിരുന്നു, ”എഫ്ഐആറിൽ പറയുന്നു.
യുവതിയെ പരിചയപ്പെടുമ്പോൾ താൻ 12-ാം ക്ലാസ് വരെയെ പഠിച്ചിള്ളൂവെന്നും എന്നാൽ നല്ല കുടുംബത്തിൽ നിന്നുള്ളയാളാണെന്നും അമ്മ വസ്ത്രവ്യാപാരം നടത്തുന്നുണ്ടെന്നും ഡാമനിലെ അവരുടെ രണ്ട് കടകളും വീടുകളും അച്ഛൻ പരിപാലിക്കുന്നുണ്ടെന്നുമാണ് സമർത് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. ദുബായിൽ നിന്ന് മൊബൈൽ ഹാൻഡ്‌സെറ്റുകൾ വാങ്ങി മുംബൈയിൽ വിൽക്കുന്ന ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും സമർത് തന്നോട് പറഞ്ഞതായി യുവതി പരാതിയിൽ പറയുന്നു. തന്റെ ബിസിനസ്സ് പങ്കാളിയായാൽ വിവാഹത്തിന് മുമ്പ് ബിസിനസിൽ നല്ല ലാഭം നേടാമെന്ന് തട്ടിപ്പുകാരൻ യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
“പരാതിക്കാരി സമർഥിനെ വിശ്വസിച്ച് അയാളുടെ ബിസിനസ് പങ്കാളിയായി. താൻ മൊബൈൽ ഫോണുകളുടെ വലിയ ഓർഡർ നൽകിയിട്ടുണ്ടെന്നും എന്നാൽ കസ്റ്റംസ് ഡ്യൂട്ടിക്കായി ഓർഡർ എയർപോർട്ടിൽ കുടുങ്ങി കിടക്കുകയാണെന്നും പ്രതി യുവതിയോട് പറഞ്ഞു. കുറച്ച് പണം ക്രമീകരിക്കാൻ അയാൾ അവരോട് ആവശ്യപ്പെട്ടു, അതേ തുടർന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ സ്വർണ്ണാഭരണങ്ങൾ പണയം വെക്കുന്നതിനായി അവർ സമർഥിന് കൈമാറി ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പിന്നീട്, ബിസിനസിൽ നിക്ഷേപിക്കാൻ കൂടുതൽ പണം ക്രമീകരിക്കേണ്ടിവരുമെന്ന് സമർഥ് പറഞ്ഞപ്പോൾ, സമർത്ത് തന്നെ വഞ്ചിക്കുന്നതായി യുവതിക്ക് സംശയം തോന്നിയിരുന്നു. ഇതേ തുടർന്നാണ് നൽകിയ പണം തിരികെ ചോദിക്കാൻ യുവതി തീരുമാനിച്ചത്. ലഭിക്കാതെ വന്നതിനെ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406 (ക്രിമിനൽ വിശ്വാസ ലംഘനം), 420 (വഞ്ചന), 419 (വ്യക്തിപരമായ വഞ്ചന) എന്നിവ പ്രകാരം വൈൽ പാർലെ പോലീസ് സമർതിനെതിരെ കേസെടുത്തിട്ടുണ്ടെന്നും വിഷയം കൂടുതൽ അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Read More
- നീറ്റ് പരീക്ഷാ വിവാദം; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ പരിഹാസവുമായി പ്രതിപക്ഷം
- വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി
- മണിപ്പൂരിൽ അക്രമങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും: മുഖ്യമന്ത്രി ബിരേൻ സിങ്
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us