/indian-express-malayalam/media/media_files/2025/10/18/dhaka-fire-2025-10-18-22-21-55.jpg)
ധാക്ക വിമാനത്താവളത്തിൽ വൻതീപിടിത്തം
ധാക്ക : തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ധാക്ക വിമാനത്താവളം അടച്ചു. കാർഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ ഇന്റർനാഷണൽ എയർപോർട്ടിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.
Also Read:പാക്-അഫ്ഗാൻ സംഘർഷം പരിഹരിക്കാൻ എളുപ്പമെന്ന് ട്രംപ്
28 ഫയർ യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. ഭാഗികമായി തീപിടുത്തം നിയന്ത്രണ വിധേയനാക്കിയെന്ന് എയർപോർട്ട് വക്താവ് വ്യക്തമാക്കുന്നു. സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് തീ നിയന്ത്രിക്കാനുള്ള ശ്രമം നടക്കുന്നത്.
Also Read:യുക്രെയ്‌നിലും സമാധാനം പുലരുമോ? ട്രംപ്-പുടിൻ നിർണായക കൂടിക്കാഴ്ച ഹംഗറിയിൽ
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തം. എട്ടാം നമ്പറിൽ ഗേറ്റിൽ നിന്നാണ് ആദ്യം പുക ഉയർന്നത്. പീന്നിടത്ത് മറ്റ് ഭാഗത്തേക്ക് പടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read:പാക് വ്യോമാക്രമണത്തിൽ 3 അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു
കാർഗോ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഫയർഫോഴ്സിനൊപ്പം തന്നെ നേവിയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. പ്രദേശത്ത് സമീപത്ത് നിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. മണിക്കൂറുകളായി പുക ഉയർന്നുകൊണ്ടേയിരിക്കുകയാണ്. തീപിടിത്തത്തെ തുടർന്ന് ധാക്കാ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
Read More:പിഎൻബി വായ്പ തട്ടിപ്പ്: രത്‌നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.