/indian-express-malayalam/media/media_files/2025/10/13/police-raj-2025-10-13-08-49-20.jpg)
പിടിയിലായ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് രാജസ്ഥാൻ പോലീസ് പറഞ്ഞു
ജയ്പൂർ: സ്‌കൂൾ ശൗചാലയത്തിൽ ഒളിച്ചിരുന്ന് ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്‌കൂളിന്റെ ശൗചാലയത്തിൽ ഒളിച്ചിരുന്ന പ്രതി പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ ശൗചാലയത്തിൽ കയറിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Also Read:ദുർമന്ത്രവാദിനിയെന്ന് ആരോപണം; 60കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു
സ്‌കൂളിന്റെ പുറക് വശത്തെ മതിൽ ചാടികടന്നാണ് പ്രതി ശൗചാലയത്തിൽ പ്രവേശിച്ചത്. ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടി വിവരം അധ്യാപകരെ അറിയിക്കുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. അധ്യാപകർ ഉടൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവശേഷം രക്ഷപ്പെട്ട പ്രതിയെ ഞായറാഴ്ചയോടെ പോലീസ്് പിടികൂടി.
Also Read:ബിഹാറിൽ എൻഡിഎ സീറ്റുകളിൽ ധാരണ; ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിൽ മത്സരിക്കും
പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പുകൾ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും സ്‌കൂളിൽ പോലും കുട്ടികൾ സുരക്ഷിതല്ലെങ്കിൽ മറ്റ് എവിടെ സുരക്ഷ ലഭിക്കുമെന്നും രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി ചോദിച്ചു.
Read More:എഐ ഫോട്ടോയിലൂടെ ബ്രഹ്മണരെ അപമാനിച്ചു'; കാല് കഴുകിച്ച് മാപ്പ് പറയിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.