scorecardresearch

എന്റെ പ്രതിച്ഛായ തകർക്കാനാണ് ഈ വൃത്തികെട്ട ശ്രമം: ഭൂപേഷ് ബാഗേൽ

മഹാദേവ് ആപ്പ് ഉടമയിൽ നിന്നും 508 കോടി കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

മഹാദേവ് ആപ്പ് ഉടമയിൽ നിന്നും 508 കോടി കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

author-image
WebDesk
New Update
Bhupesh Baghel | IEMALAYALAM

മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ സഹായികൾക്ക് 508 കോടി രൂപ നൽകിയെന്ന അവകാശവാദവുമായി ശുഭം സോണി രംഗത്ത്. ഓൺലൈൻ വാതുവെപ്പു പ്ലാറ്റ്‌ഫോമായ മഹാദേവ് ആപ്പ് ഉടമയാണ് താനെന്നാണ് ശുഭം സോണി അവകാശപ്പെടുന്നത്. ഛത്തീസ്ഗഡ് ആദ്യഘട്ട തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് ശുഭം സോണിയുടെ ഈ ആരോപണം എന്നതും ശ്രദ്ധേയമാണ്. 

Advertisment

എന്നാൽ ആരോപണത്തിൽ കുറ്റം നിഷേധിച്ച് മറ്റൊരു പ്രസ്താവന ഇറക്കിയിരിക്കുകയാണ് ഭൂപേഷ്  ബാഗേൽ. ഇയാൾ ആരാണന്നുപോലും തനിക്കറിയില്ല, ഇതുവരെ ഇയാളെ കണ്ടിട്ടില്ലെന്നാണ് മൂഖ്യമന്തിയുടെ വിശദീകരണം. 

മഹാദേവ് ആപ്പ് ഉടമയെന്ന് അവകാശപ്പെടുന്ന ശുഭം സോണി, ഒരു വീഡിയോയിലൂടെയാണ് ബാഗേലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇത് ബിജെപി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്. 

റായ്പൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സൗരഭ് കുമാർ പാണ്ഡെ പറയുന്നതനുസരിച്ച്, "ആയിരക്കണക്കിന് ജനങ്ങളെ കബളിപ്പിച്ച ആപ്പുമായി ബന്ധപ്പെട്ട് ഇയാൾക്ക് ഇതിനകം തന്നെ സമൻസ് അയച്ചിട്ടുണ്ട്. റായ്പൂർ ഇഡിക്ക് മുമ്പാകെ മൊഴി നൽകാൻ ശുഭം സോണിക്ക്, പിഎംഎൽഎ വകുപ്പ് 50 പ്രകാരം സമൻസ് അയച്ചതിനെ തുടർന്നാണ് ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുന്നത്. ഇയാൾ ദുബായിലാണ് സ്ഥിരതാമസമസം. ഇഡിക്ക് മുമ്പാകെ ഹാജരായി പ്രസ്ഥാവനകൾ നൽകുന്നതിന് പകരം ചില വിവരങ്ങൾ അടങ്ങിയ ഇമെയിലാണ് സോണി അയച്ചിട്ടുള്ളത."

Advertisment

വീഡിയോയിലൂടെ സോണി അവകാശപ്പെടുന്നത്, ദുബായിൽ ചൂതാട്ട ബിസിനസ്സ് തുടങ്ങാൻ ബാഗേൽ തന്നെ പ്രോത്സാഹിപ്പിച്ചെന്നും കൂടാതെ തന്റെ ആളുകളെ സംരക്ഷിക്കാൻ ഛത്തീസ്ഗഢിലെ രാഷ്ട്രീയക്കാർക്കും പോലീസുകാർക്കു താൻ പണം നൽകുന്നുണ്ടെന്നുമാണ്.

നിലവിലെ പ്രശ്നങ്ങളെ തുടർന്ന് ബാഗേൽ വിശദമായ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട് : “ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇഡി, ഐറ്റി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ആയുധമാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. തിരഞ്ഞെപ്പ് അടുത്തിരിക്കെ, എന്റെ പ്രതിച്ഛായ തകർക്കാനാണ് ഈ വൃത്തികെട്ട ശ്രമം. ഇഡിയെ ഉപയോഗിച്ച് ജനകീയ കോൺഗ്രസ് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ശ്രമമാണിത്. നേരത്തെതന്നെ, മഹാദേവ് ആപ്പ് കേസുമായി ബന്ധപ്പെട്ട്, ഞാനുമായി അടുപ്പമുള്ള ആളുകളുടെ വീടുകളിൽ റെയ്ഡ് ചെയ്ത് ഇഡി അപകീർത്തിപ്പെടുത്തിയിരുന്നു, ഇപ്പോൾ, പെട്ടെന്ന് ഒരു വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഞാൻ 508 കോടി രൂപ കൈപ്പറ്റിയെന്നാണ് അവരുടെ ആരോപണം". കേന്ദ്ര ഏജൻസികൾ പ്രത്യേക വിമാനങ്ങളിലായി പെട്ടികളിൽ പണം വരുന്നുണ്ടെന്ന ആരോപണം പരിശോധിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ബാഗേൽ ആവശ്യപ്പെട്ടു.

മഹാദേവ് ആപ്പ് പ്രമോട്ടർമാരിൽ നിന്ന് ബാഗേൽ 508 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഇഡി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. തന്റെ ഉടമസ്ഥതയിലാണ് മഹാദേവ് ആപ്പ് എന്നും സൗരഭ് ചന്ദ്രക്കറും രവി ഉപ്പലുമാണ് തന്റെ ഉപദേശകരെന്നും വീഡിയോയിലൂടെ സോണി പറയുന്നുണ്ട്. കേസിലെ മുഖ്യ പ്രതികളിലൊരാളാണ് സോണിയെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

Check out More News Updates Here 

Bjp ED

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: