/indian-express-malayalam/media/media_files/LRCc08vR5NWuZ33zZKaH.jpg)
പ്രമോട്ടറുമായി ബന്ധമുള്ള കമ്പനികൾക്ക് 1000 കോടിയിലധികം രൂപ ഏജന്റ് കമ്മീഷനായി നൽകിയതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു
ശമ്പളം കൈകാര്യം ചെയ്യാൻ വാടകയ്‌ക്കെടുത്ത കൊതുക് കോയിൽ നിർമാണ കമ്പനി, വിമാന സ്‌പെയർ പാർട്‌സുകളുടെ കാര്യത്തിൽ ഉപദേശം നൽകാൻ റെയിൽവേ ഇൻഫ്രാ കമ്പനി, സാമ്പത്തിക ഉപദേശങ്ങൾക്കായ വജ്ര കയറ്റുമതിക്കാരൻ - ജെറ്റ് എയർവേസ് ഇന്ത്യ ലിമിറ്റഡിന്റെ (ജിൽ- JIL) പ്രൊമോട്ടർ നരേഷ് ഗോയൽ തട്ടിപ്പ് നടത്തിയ ചില വഴികൾ ഇവയാണ്. ഇങ്ങനെ എയർലൈൻ ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചത് കമ്പനിയുടെ തകർച്ചയിലേക്ക് നയിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രത്തിൽ പറയുന്നു.
പ്രമോട്ടറുമായി ബന്ധമുള്ള കമ്പനികൾക്ക് 1000 കോടിയിലധികം രൂപ ഏജന്റ് കമ്മീഷനായി നൽകിയതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു. ജെറ്റ് ലൈറ്റ് ലിമിറ്റഡിന് 4,057 കോടി രൂപയിലധികം വിലമതിക്കുന്ന ജിൽ (JIL) ഗ്രാന്റ് വായ്പകൾ നൽകി ഗോയൽ ഫണ്ട് തട്ടിയെടുത്തു, എന്നാൽ, അതിലെ വലിയൊരു ഭാഗം തുക ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെടുത്തി ക്രമീകരിച്ചു.
ജിൽ (JIL) നടത്തിയ 6,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം ഇ ഡി ഗോയലിനും ഭാര്യ അനിതയ്ക്കും ഗോയലിന്റെ കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും എതിരെ പ്രോസിക്യൂഷൻ പരാതി (കുറ്റപത്രത്തിന് തുല്യം) ഫയൽ ചെയ്തു.
ജനറൽ സെയിൽസ് ഏജന്റുമാർക്ക് (ജിഎസ്എ) "യുക്തിരഹിതവും" "പെരുപ്പിച്ച" കമ്മീഷനുകളും നൽകി ഗോയൽ ഫണ്ട് തട്ടിയെടുത്തതായി ഇ ഡി ആരോപിക്കുന്നു. ഈ ഫണ്ടുകളുടെ ഏതാണ്ട് 50 ശതമാനവും സ്വന്തം കമ്പനികൾ വഴിതിരിച്ചുവിട്ടാണ് ഇത് ചെയ്തതെന്നും അവർ പറയുന്നു. സേവനങ്ങൾ നൽകിയതിന് ചില പ്രൊഫഷണലുകളുമായും കൺസൾട്ടന്റുകളുമായും ജിൽ (JIL) ഇടപാടുകൾ നടത്തിയിരുന്നുവെന്നതിന് തെളിവുകളില്ലെന്നും ഇ ഡി ആരോപിക്കുന്നു.
ഈ ആരോപണങ്ങളോടുള്ള പ്രതികരണത്തിനായി ഗോയലിന്റെ അഭിഭാഷകനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹവുമായി ബന്ധപ്പെടാൻ സാധിച്ചില്ല. സെപ്റ്റംബറിൽ ഗോയൽ അറസ്റ്റിലായതിനെത്തുടർന്ന്, കാനറ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട നടപടികളിൽ ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകരായ ആബാദ് പോണ്ടയും അമീത് നായികും പറഞ്ഞു. ഗോയലിന് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ വഞ്ചകനെന്ന് വിളിച്ചു എന്ന് പറഞ്ഞ അഭിഭാഷകർ , ഇ ഡിക്ക് ഗോയലിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും വാദിച്ചു.
ഏജൻസി പരാമർശിച്ച ഫോറൻസിക് റിപ്പോർട്ട് ഒരിക്കലും ഗോയലിന് നൽകിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ട് - 2020 മെയ് മാസം നടന്ന വായ്പാ ദാതാക്കളുടെ സംയുക്ത യോഗത്തിൽ ചർച്ച ചെയ്തു - ഫോറൻസിക് ഓഡിറ്റർ സ്ഥാപിച്ച വഞ്ചനയ്ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് പ്രഥമദൃഷ്ട്യാ തോന്നിയതായി പറഞ്ഞിരുന്നു.
കൂടാതെ, ഒരു കൂട്ടം ഇന്റർ-ലിങ്ക്ഡ് കമ്പനികളുടെ മൊത്തം വരുമാനം ജെറ്റ് എയർവേയ്‌സുമായി ബിസിനസ്സ് ചെയ്യുന്നതിൽ നിന്നാണ്. "ജില്ലിന്റെ (JIL) 2011-12 സാമ്പത്തിക വർഷം മുതൽ 2017-18 സാമ്പത്തിക വർഷം വരെയുള്ള ഓഡിറ്റഡ് ഫിനാൻഷ്യൽ പ്രകാരം വിവിധ പ്രൊഫഷണലുകൾക്കും കൺസൾട്ടന്റുമാർക്കും അവര്‍ നൽകിയ സേവനങ്ങൾക്കായി 1,152 കോടിയുടെ പേയ്‌മെന്റുകൾ നടത്തിയതായി അന്വേഷണത്തിൽ വെളിപ്പെട്ടതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു.
ഇതിൽ ഒരു പഥക് എച്ച്‌ഡി ആൻഡ് അസോസിയേറ്റ്‌സിനെ (പിഎച്ച്‌ഡിഎ) കമ്പനിയിലെ സീനിയർ മാനേജർമാർക്ക് ശമ്പളം നൽകുന്നതിനായി നിയമിക്കുകയും മൊത്തം 279.51 കോടി രൂപ നൽകുകയും ചെയ്തു. പിഎച്ച്‌ഡിഎ, അതുമായി ബന്ധപ്പെട്ട കമ്പനിയായ എസ്‌എ സങ്കാനി ആൻഡ് അസോസിയേറ്റ്‌സിന് (എസ്‌എഎസ്) ഇതിന് ഉപകരാർ നൽകുന്നു. എസ്‌എഎസിന്റെ സാമ്പത്തിക രേഖകൾ അനുസരിച്ച്, അതിന്റെ ബിസിനസ്സിന്റെ സ്വഭാവം "ബൊട്ടാണിക്കൽ ഉൽപ്പന്നങ്ങൾ, കൊതുക് കോയിലുകൾ, റിപ്പല്ലന്റുകൾ, കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, എന്നിവയുടെ നിർമ്മാണം, വ്യാപാരം, ഇടപാടുകൾ എന്നിവ നടത്തുക" എന്നതാണ്.
എന്നാൽ, ഇ ആൻഡ് വൈയുടെ (E&Y) ഫോറൻസിക് ഓഡിറ്റ് 2018 ഏപ്രിൽ മുതൽ ശമ്പളം നൽകുന്നതിനുള്ള നടപടികൾ (പേറോൾ പ്രോസസ്സിങ്) എസ് എ എസ് (SAS) ആരംഭിക്കുമെന്ന് പറയുന്നു; എന്നാൽ രണ്ട് മാസത്തിന് ശേഷം 2018 ജൂൺ 13നാണ് കമ്പനി (എസ് എ എസ്) ഉദ്ഘാടനം ചെയ്തത്.
അതുപോലെ, "കമ്പനിയുടെ (ജെറ്റ്) ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉപദേശിക്കുന്നതിനായി" സേവനം നൽകിയതിന് ജില്ലിന് (JIL) ഇൻവോയ്സ് നൽകിയിരിക്കുന്നത് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സൊല്യൂഷനുകളിൽ ഏർപ്പെട്ടിരിക്കുന്ന വൺ ചോയ്‌സ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (സിസിഎസ്‌പിഎൽ) എന്ന സ്ഥാപനമാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
"റെയിൽവേ, കൺസ്ട്രക്ഷൻ മെഷീൻ, ക്രെയിനുകൾ മുതലായവയുടെ സ്പെയർ പാർട്സുകളുടെ വിൽപ്പനയിലും സേവനങ്ങളിലും" ഏർപ്പെട്ടിരിക്കുന്ന മറ്റൊരു കമ്പനിയായ അഗ്രോമാക്ക് സ്പെയേഴ്സ് കോർപ്പറേഷൻ, 2016-17 സാമ്പത്തിക വർഷത്തിൽ എയർക്രാഫ്റ്റ് എഞ്ചിനുള്ള സ്പെയർ പാർട്സുകളുടെ മൂല്യനിർണ്ണയം, സംഭരണം എന്നിവയ്ക്കുള്ള കൺസൾട്ടൻസി നൽകുന്നതിനാണ് ഇൻവോയ്സ് നൽകിയത്. "
കുറ്റപത്രത്തിൽ ആരോപിക്കപ്പെടുന്ന അൻമോൾ ഇൻഫ്രാപ്രോജക്‌ട്‌സ് (അൽ) "നിറമുള്ളതും മിനുക്കിയതുമായ വജ്രങ്ങളുടെ നിർമ്മാണം, കയറ്റുമതി, ഇറക്കുമതി" എന്നിവയിൽ ഏർപ്പെട്ടിരുന്നുവെങ്കിലും "ഫീസ് സിൻഡിക്കേഷൻ /റഫറൽ/സൊലിസിറ്റേഷൻ ഫിൻ ഫണ്ടിംഗ്" എന്നിവയ്ക്കായാണ് ഇൻവോയ്‌സുകൾ നൽകിയത്.
ഇതുകൂടാതെ, ആൽപൈൻ കോപ്പറേറ്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡും നോവോ കോഓപ്പറേറ്റീവ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ജില്ലി(JIL)ന് പ്രത്യക്ഷവും പരോക്ഷവുമായ നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നുണ്ടെന്ന് ജിൽ (JIL) അക്കൗണ്ടുകളുടെ ഫോറൻസിക് ഓഡിറ്റ് കണ്ടെത്തി. എന്നാൽ അവരുടെ മൊത്തം വിറ്റുവരവ് അവർ ജില്ലു(JIL)മായി നടത്തിയ ബിസിനസ്സിന് തുല്യമായിരുന്നു.
"2016 മുതൽ 2018 വരെ കാലാകാലങ്ങളിൽ ജിഎസ്ടി സംബന്ധിച്ച ഉപദേശത്തിനായുള്ള കൺസൾട്ടൻസി ഫീസ്" എന്നായിരുന്നുവെങ്കിലും, 2017 ജൂലൈ 1 മുതൽ മാത്രമേ ജിഎസ്ടി നിയമങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുള്ളൂവെന്നും കുറ്റപത്രം പറയുന്നു.
രണ്ട് കമ്പനികളും ജില്ലി (JIL)ന്റെ ഓഡിറ്റർമാരായ ചതുർ വേദി, ഷാ ( സി എ എസ്- CAS) എന്നിവരുമായി ബന്ധമുള്ളതായി കണ്ടെത്തി. പഥക് എച്ച്‌ഡിയും അസോസിയേറ്റ്‌സ് ഉൾപ്പടെ മറ്റ് ഒമ്പത് അനുബന്ധ സ്ഥാപനങ്ങൾ സി എ എസ്സിന് ഉണ്ടായിരുന്നു, അവ കൺസൾട്ടൻസി ഫീസിന്റെ പേരിൽ ജെറ്റിൽ (JIL)ൽ നിന്ന് മൊത്തം 420.43 കോടി രൂപ സ്വീകരിച്ചു.
ശാർദുൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, കൊളറാഡോ കോർപ്പറേറ്റ് അഡ്വൈസേഴ്‌സ് എൽഎൽപി, പൈലറ്റ് കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, മാൻഫൂൽ എക്‌സ്‌പോർട്ട് ലിമിറ്റഡ്, ദിനേശ് റാവു, അസോസിയേറ്റ്‌സ്, ട്രെയ്‌സ്റ്റാ സർവീസസ് പ്രൈവറ്റ് തുടങ്ങിയ കൺസൾട്ടന്റുമാർക്ക് കോടികളുടെ പണമിടപാട് നടന്നിട്ടുണ്ടെന്ന് ഫോറൻസിക് ഓഡിറ്റ് ചൂണ്ടിക്കാട്ടുന്നു. ജിൽ( JIL) നൽകിയ സേവനങ്ങളുടെ രേഖകളൊന്നും തെളിവുകളായി നൽകാൻ അവർക്ക് കഴിഞ്ഞില്ല.
ജി എസ് എ (GSA)കളിലേക്കുള്ള പേയ്‌മെന്റുകളിലൂടെയാണ് പ്രധാനമായും ഫണ്ട് വകമാറ്റി ചെലവഴിച്ചതെന്ന് ഇ ഡി ആരോപിക്കുന്നു. അവർ ആരോപിക്കുന്നത് അനുസരിച്ച്, ഇന്റർനെറ്റിന്റെ വരവോടെ മുഴുവൻ എയർലൈൻ വ്യവസായവും ആധുനിക ടിക്കറ്റിങ്, അക്കൗണ്ടിങ് സംവിധാനങ്ങളിലേക്ക് മാറിയെങ്കിലും, ജിൽ (JIL) "കാലഹരണപ്പെട്ട" ജനറല്‍ സെയല്സ് എജെന്റ് (ജി എസ് എ) സംവിധാനം തുടർന്നു, അവിടെ ജിൽ (JIL) നിയമിച്ച 100 ജി എസ് എകൾക്ക് 2,365 കോടി രൂപ നൽകി.
രസകരമെന്നു പറയട്ടെ, ഏതാണ്ട് 50 ശതമാനം (1,141.50 കോടി രൂപ) പേയ്‌മെന്റുകൾ ജില്ലി (JIL)ന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്ക് പോയി. ഇതിൽ ജെറ്റ് എയർവേസ് എൽഎൽസി, ദുബായ്; ജെറ്റ് എയർവേസ് ഓഫ് ഇന്ത്യ ഐ എൻ സി , യു എസ് എ; ജെറ്റ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡ് (ജെഎപിഎൽ); നരേഷ് ഗോയലുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരുന്ന യു കെ യിലെ ജെറ്റ് എയർ (യുകെ) ലിമിറ്റഡ് എന്നിവ ഉൾപ്പെടുന്നു.
ഗോയലിന് 51 ശതമാനം ഓഹരിയും 15 ശതമാനം അസോസിയേറ്റ് ഹസ്മുഖ് ഗാർഡിയുടെ കൈവശമുള്ള ദുബായിലെ ജെറ്റ് എയർവേയ്‌സ് എൽഎൽസിക്ക് മാത്രം 415 കോടി രൂപയാണ് കമ്മീഷനായി ലഭിച്ചത്. പനാമ പേപ്പേഴ്സ് ഓഫ്‌ഷോർ അക്കൗണ്ട് ഡാറ്റയിൽ ഗാർഡിയുടെ പേര് ഇടംപിടിച്ചിരുന്നു. ജിൽ ജി എസ് എ (JIL GSA) കൾ അതിന്റെ പ്രവർത്തന മേഖല എല്ലാ രാജ്യങ്ങളിലും ഉണ്ടായിരുന്നിട്ടും ഈ കമ്പനിയെ ഗ്ലോബൽ ജി എസ് എ ( Global GSA) ആയി നിയമിച്ചിരുന്നു. ഇന്ത്യയിലെ ജിഎസ്‌എയായി നിയമിക്കപ്പെട്ട ഗോയലിന്റെ സുപ്രധാന സംരംഭമായ ജെഎപിഎല്ലിന് 230 കോടിയിലധികം രൂപ ലഭിച്ചു.
അനിതാ ഗോയലിന്റെ ബന്ധുക്കളായ അഞ്ജു ഷായുടെയും മകൾ നിഷിത ഷായുടെയും മാനേജ്‌മെന്റിനും നിയന്ത്രണത്തിനും കീഴിലുള്ള കമ്പനിയാണ് ജിഐഎല്ലിന്റെ തായ്‌ലൻഡ് ജിഎസ്‌എ, ജീപീ എയർ സർവീസ് ലിമിറ്റഡ്, എന്നിവയെന്നും കുറ്റപത്രം ആരോപിക്കുന്നു.
"അതിനാൽ, ജിഎസ്എയുടെ ചുമതലകളൊന്നും നിർവഹിക്കാത്തപ്പോൾ, പ്രത്യേകിച്ച് ജെഎപിഎൽ എന്ന അനുബന്ധ സ്ഥാപനങ്ങളിലേക്ക് വൻതുകകൾ നൽകി നരേഷ് ഗോയൽ തന്റെ സ്വകാര്യ ആനുകൂല്യങ്ങൾക്കായി ജില്ലി (JIL) ൽ നിന്നുള്ള വരുമാനം മനഃപൂർവ്വം തട്ടിയെടുത്തുവെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് ," കുറ്റപത്രത്തിൽ പറയുന്നു.
"തപാൽ രേഖകൾ എടുക്കുക, കൊണ്ടുപോകുക, കൈമാറുക, വിതരണം ചെയ്യുക" എന്നതിനായി ജില്ലും (JIL) തപാൽ വകുപ്പും തമ്മിലുള്ള കൗതുകകരമായ കരാറും അന്വേഷണത്തിൽ കണ്ടെത്തി. ഈ കരാറിൽ ജെ എ പി എൽ (JAPL) ഉൾപ്പെട്ടിട്ടില്ലെങ്കിലും ആ കമ്പനിക്ക് 2011-12 സാമ്പത്തിക വർഷത്തിനും 2018-19 സാമ്പത്തിക വർഷത്തിനും ഇടയിൽ 3.44 കോടി രൂപ കമ്മീഷൻ നൽകിയതായി പറയുന്നു.
ഗോയലിന്റെ വീട്ടുജോലിക്കാർക്കും കുടുംബാംഗങ്ങൾക്കും ചെലവുകൾ വഹിക്കാനുമായി ഗോയലിന്റെ മകൾ നടത്തുന്ന സംരംഭങ്ങൾക്ക് ജി ഐ ൽ എങ്ങനെയാണ് ധനസഹായം നൽകിയതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us