/indian-express-malayalam/media/media_files/Jsx3AvCOY9iqRrLDrHoX.jpg)
ആഗോള കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്
ക്യുആർ കോഡുകളും അക്കൗണ്ട് വിശദാംശങ്ങളും പ്രചരിപ്പിക്കുന്നതുൾപ്പെടെയുള്ള ഓഫ്‌ലൈൻ, ഓൺലൈൻ ധനസമാഹരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള “നല്ല ഘടനയുള്ള ശൃംഖലകൾ” വഴിയാണ് ഇന്ത്യയിലെ “അന്വേഷണത്തിലുള്ള അക്രമാസക്തമായ തീവ്രവാദ സംഘടന” ഫണ്ട് ശേഖരിച്ചതെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
സംഘടനയുടെ പേര് പരാമർശിക്കാതെ, എഫ്എടിഎഫ് റിപ്പോർട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും പണത്തിനായി അഭ്യർത്ഥിച്ചുവെന്ന് പരാമർശിക്കുന്നു, അവ ആത്യന്തികമായി ആയുധങ്ങൾ വാങ്ങാനും കേഡറുകൾക്ക് പരിശീലനം നൽകാനും ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു.
"അന്വേഷണത്തിലുള്ള ഒരു അക്രമാസക്തമായ തീവ്രവാദ സംഘടന രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന നന്നായി ചിട്ടപ്പെടുത്തിയ ശൃംഖല വഴി ഫണ്ട് ശേഖരിച്ചതായി ഇന്ത്യൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും ധനസമാഹരണത്തിനായി അഭ്യർത്ഥനകൾ നടത്തി, നിർദ്ദിഷ്ട ഗ്രൂപ്പിന്റെ ധനസമാഹരണ തന്ത്രങ്ങളിൽ ഓഫ്‌ലൈൻ, ഓൺലൈൻ സംവിധാനങ്ങൾ ഉൾപ്പെടുന്നു. അതായത് ക്യുആർ കോഡുകളും അക്കൗണ്ട് നമ്പരുകളും നൽകി പണം അയയ്‌ക്കാൻ അഭ്യർത്ഥിച്ചു. 3,000-ത്തിലധികം ബാങ്ക് അക്കൗണ്ടുകളും അനൗപചാരിക പണം കൈമാറ്റ സംവിധാനങ്ങളും ഇതിനായി ഉപയോഗിച്ചു,” എന്ന് എഫ് എ ടി എഫ് (FATF) അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ‘ഭീകരവാദത്തിന് ധനസഹായം നൽകൽ’ എന്ന തലക്കെട്ടിൽ പി എഫ് ഐ (PFI) യെക്കുറിച്ചുള്ള കേസ് പഠനം ഉദ്ധരിച്ച് പറയുന്നു.
ആഗോള കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ് എന്നറിയപ്പെടുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്. എഫ്‌എടിഎഫിന്റെ ഇന്ത്യയുടെ ഓൺസൈറ്റ് മൂല്യനിർണ്ണയം നവംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്, അതേസമയം 2024 ജൂണിൽ നടക്കുന്ന പ്ലീനറി ചർച്ചയിൽ വിലയിരുത്തൽ ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ പൊതുവായ വിലയിരുത്തൽ, 2010-ലാണ് അവസാനമായി നടത്തിയത്. കോവിഡ്-19 മഹാമാരിയും എഫ്‌എടിഎഫിന്റെ മൂല്യനിർണ്ണയ പ്രക്രിയയിലെ താൽക്കാലിക ഇടവേളയും കാരണം, അത് 2023-ലേക്ക് മാറ്റി.
‘ഭീകരവാദ ധനസഹായത്തിനായുള്ള ക്രൗഡ് ഫണ്ടിങ്’ എന്നതിനെക്കുറിച്ചുള്ള എഫ്എടിഎഫ് റിപ്പോർട്ടിൽ (പിഎഫ്ഐയുടെ) അക്കൗണ്ടുകളിൽ ആഭ്യന്തര, വിദേശ ഇടപാടുകൾ ഉൾപ്പെട്ടിരുന്നു, ഇത് ഈ കേസ് അന്വേഷിക്കുന്നത് അങ്ങേയറ്റം പ്രയാസകരമാക്കുന്നു. "ആത്യന്തികമായി ഫണ്ടുകൾ ആയുധങ്ങൾ വാങ്ങുന്നതിനും അക്രമാസക്തമായ തീവ്രവാദ സംഘടനയുടെ കേഡർമാരെ പരിശീലിപ്പിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചു. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച ഫണ്ടിന്റെ ഒരു ഭാഗം തീവ്രവാദ പ്രവർത്തനങ്ങൾക്ക് സ്ഥിരമായ വരുമാനം ഉണ്ടാക്കുന്നതിനായി ബിസിനസ്സുകളിലും റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളിലും നിക്ഷേപിക്കുകയും ചെയ്തു,”എന്ന് അതിൽ പറയുന്നു.
തീവ്രവാദ ധനസഹായം (ടെറർ ഫണ്ടിങ് -ടിഎഫ്) ചുമത്തി, പ്രോസിക്യൂഷൻ പരാതികൾ ഫയൽ ചെയ്തതിന്, ഈ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്ന എട്ട് വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഫലമായി 3.5 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വിഷയത്തിൽ ഇന്ത്യൻ എക്സ്പ്രസ് ധനമന്ത്രാലയത്തിന് അയച്ച ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രാലയം പിഎഫ്‌ഐയെയും അതിന്റെ അസോസിയേറ്റ്‌സ് അല്ലെങ്കിൽ അഫിലിയേറ്റ്‌സ് അല്ലെങ്കിൽ ഫ്രണ്ടുകൾ ആയ “റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നിവയെയും “നിയമവിരുദ്ധമായ സംഘടന”കളായി പ്രഖ്യാപിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ചേർന്ന് പിഎഫ്‌ഐയ്‌ക്കും അതിന്റെ ഓഫീസുകൾക്കും അംഗങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി തിരച്ചിൽ, കസ്റ്റഡി, അറസ്റ്റ് എന്നിവ നടത്തി. അതിന് ശേഷമാണ് ഈ അറിയിപ്പ് വന്നത്. കഴിഞ്ഞ വർഷം ബീഹാറിൽ പ്രധാനമന്ത്രിയുടെ റാലിയെ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് നിരോധിത പിഎഫ്‌ഐയ്‌ക്കെതിരായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ആറ് സംസ്ഥാനങ്ങളിലായി 20 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.
ദക്ഷിണേന്ത്യയിലെ മൂന്ന് മുസ്‌ലിം സംഘടനകൾ, കേരളത്തിലെ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട്, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പസാരൈ എന്നിവയുടെ ലയനത്തിലൂടെയാണ് 2007-ൽ പിഎഫ്‌ഐ രൂപീകരിച്ചത്. സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ നിരോധനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഉയർന്നുവന്ന പി എഫ് ഐ, ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെയും അവകാശങ്ങൾക്കായി പോരാടുന്ന ഒരു സംഘടനയായി അവർ സ്വയം പ്രഖ്യാപിക്കുന്നു.
ഈ വർഷം മാർച്ചിൽ, ‘മണി ലോണ്ടറിങ് ആൻഡ് ടെററിസ്റ്റ് ഫിനാൻസിങ് ഇൻ ദി ആർട്‌സ് ആൻഡ് ദി ആന്റിക്‌സ് മാർക്കറ്റും’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ എഫ്‌എടിഎഫ് യെസ് ബാങ്ക് മുൻ സിഎംഡി റാണാ കപൂറിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കേസുമായി സാമ്യമുള്ള ഒരു കേസ് സ്റ്റഡി ഉൾപ്പെടുത്തിയിരുന്നു. എഫ്‌എടിഎഫ് പ്രതിയെ 'മിസ്റ്റർ എ' എന്ന് വിളിച്ചു. പേരൊന്നും പരാമർശിച്ചില്ലെങ്കിലും, പെയിന്റിംഗുകൾ വഴിയുള്ള കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് പരാമർശം നടത്തിയിരുന്നു, "അന്ന് ഭരണകക്ഷിയായ രാഷ്ട്രീയ പാർട്ടിയിലെ ഒരു അംഗത്തിന്റെ അടുത്ത ബന്ധുവിൽ നിന്ന് 264,000 യു എസ് ഡോളറിന് വാങ്ങിയത്" ഉൾപ്പെടെ. ഇതിനെത്തുടർന്ന്, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ, "ഗാന്ധി കുടുംബത്തിന്റെ അഴിമതിയുടെ കഥ" FATF റിപ്പോർട്ടിന്റെ ഭാഗമാണെന്നത് "വളരെ ലജ്ജാകരമായ" കാര്യമാണെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് പറഞ്ഞിരുന്നു.
എഫ്‌എടിഎഫ് റിപ്പോർട്ട്, ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമുകൾ തീവ്രവാദ ധനസഹായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാവുന്ന നാല് പ്രധാന വഴികൾ ചൂണ്ടിക്കാട്ടുന്നു - മാനുഷിക, ചാരിറ്റി അല്ലെങ്കിൽ ലാഭേച്ഛയില്ലാത്ത കാര്യങ്ങൾക്കായുള്ള ദുരുപയോഗം; സമർപ്പിത ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമുകളുടെയോ വെബ്‌സൈറ്റുകളുടെയോ ഉപയോഗം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനുകളുടെയും ഉപയോഗം; വെർച്വൽ അസറ്റുകളുമായുള്ള ക്രൗഡ് ഫണ്ടിങ്ങിന്റെ ഇടപെടലും.തീവ്രവാദികളും അക്രമാസക്തരായ തീവ്രവാദികളും ഫണ്ട് സ്വരൂപിക്കുന്നതിന് ഒന്നിലധികം രീതികളെ ആശ്രയിക്കാം, ഉദാഹരണത്തിന്, ഒരു തീവ്രവാദി ഒരു സമർപ്പിത ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിൽ ഒരു ധനസമാഹരണ കാമ്പെയ്‌ൻ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിൽ കാമ്പെയ്‌ൻ പങ്കിടുകയും വെർച്വൽ അസറ്റുകളിൽ പണമടയ്ക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യാം, അതിൽ പറയുന്നു.
ചില കണക്കുകൾ പ്രകാരം 2020-ൽ ആഗോള ക്രൗഡ് ഫണ്ടിങ് വിപണിയുടെ മൂല്യം 17.2 ബില്യൺ ഡോളറായി കണക്കാക്കുന്നു, 2026-ഓടെ ഇത് 34.6 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, 2022-ൽ ലോകമെമ്പാടും ആറ് ദശലക്ഷത്തിലധികം ക്രൗഡ് ഫണ്ടിങ് കാമ്പെയ്‌നുകൾ നടന്നതായി റിപ്പോർട്ട് പറയുന്നു. ക്രൗഡ് ഫണ്ടിങ് പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നിയമാനുസൃതമാണെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ഐഎസ്‌ഐഎൽ), അൽ-ഖ്വയ്ദ, വംശീയവാദത്തിലധിഷ്ഠിതമായ തീവ്രവാദി (ഇഒആർഎംടി) വ്യക്തികളും ഗ്രൂപ്പുകളും ക്രൗഡ് ഫണ്ടിങ് ചൂഷണം ചെയ്തിട്ടുണ്ടെന്ന് എഫ്എടിഎഫ് പറഞ്ഞു. തീവ്രവാദ സാമ്പത്തിക ആവശ്യങ്ങൾക്കുള്ള പണം."ആഗോള തലത്തിൽ വേഗത്തിലും സുഗമമായും എത്തിച്ചേരാനുള്ള സാധ്യത, ക്രൗഡ് ഫണ്ടിങ്ങിനെ -ടെറർ ഫണ്ടിങ്ന് വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ആകർഷകമായ രീതിയാക്കും," റിപ്പോർട്ടിൽ പറയുന്നു.
ചില അധികാരപരിധികളും വാണിജ്യ പങ്കാളികളും ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ മുൻകൂട്ടി നടപ്പിലാക്കുന്നുണ്ടെങ്കിലും, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ, തീവ്രവാദ വിരുദ്ധ ധനസഹായം (AML/CFT) നിയന്ത്രണങ്ങൾ ലോകമെമ്പാടും സ്ഥിരതയുള്ളതല്ല, എഫ് എ ടി എഫ് റിപ്പോർട്ടിൽ നീരക്ഷിക്കുന്നു. ക്രൗഡ് ഫണ്ടിങ് പ്രവർത്തനവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ പല രാജ്യങ്ങളും വ്യവസ്ഥാപിതമായി വിലയിരുത്തുന്നില്ല, അതിനാൽ അതിന്റെ ദുരുപയോഗത്തെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റ ഇപ്പോഴും പൊതുവെ കുറവാണ്. കമ്പനികൾ, വ്യക്തികൾ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഓർഗനൈസേഷനുകൾ എന്നിവയുൾപ്പെടെ, അവരുടെ പ്രത്യേക അധികാരപരിധിയിലെ ക്രൗഡ് ഫണ്ടിങ്ങിന്റെ എല്ലാ തരങ്ങളും രീതികളുമായി ബന്ധപ്പെട്ട സ്വഭാവവും വലുപ്പവും അപകടസാധ്യതകളും രാജ്യങ്ങൾ വിലയിരുത്തണം, എന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രൗഡ് ഫണ്ടിങ് കാമ്പെയ്‌നുകളുടെയും അനുബന്ധ സാമ്പത്തിക കൈമാറ്റങ്ങളുടെയും അതിർത്തി കടന്നുള്ള സ്വഭാവം കണക്കിലെടുത്ത് ആഗോളതലത്തിൽ ഈ മേഖലയുടെ അപകടസാധ്യത വിശകലനം ചെയ്യാൻ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു, രാജ്യങ്ങൾ, തങ്ങളുടെ അധികാരപരിധിയിൽ ആഭ്യന്തരമായി കാര്യമായ തീവ്രവാദ പ്രവർത്തനം ഇല്ലെങ്കിൽപ്പോലും, തങ്ങളുടെ അധികാരപരിധി സാമ്പത്തിക ഒഴുക്കിനുള്ള വഴി ആയി ഉപയോഗിക്കപ്പെടാമെന്ന് രാജ്യങ്ങൾ തിരിച്ചറിയണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us