/indian-express-malayalam/media/media_files/kTV7rOgG1ujN66aLCNig.jpg)
ഛത്തീസ്ഗഡിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം രണ്ട് ഘട്ടങ്ങളിലായി നടക്കും - നവംബർ ഏഴ്, 17 തീയതികളിലാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ പ്രധാന മുദ്രാവാക്യം അവരുടെ സർക്കാരിന്റെ ക്ഷേമ പദ്ധതികളാണ്, അതേസമയം ബിജെപി കോൺഗ്രസിനെതിരായ അഴിമതി ആരോപണങ്ങളുടെ പരമ്പരയാണ് ഉന്നയിക്കുന്നത്.
ഛത്തീസ്ഗഡിലെ റാലിയിൽ മഹാദേവ് എന്ന പേര് ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെയും മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെയും ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പ്രസംഗം. കഴിഞ്ഞ ദിവസം ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമായ മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ആരോപണം ഉയർന്നിരുന്നു. ഈ ആപ്പിന്റെ പ്രമോട്ടർമാരിൽ നിന്ന് മുഖ്യമന്ത്രി 508 കോടി രൂപ കൈപ്പറ്റിയെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തെ ആയുധമാക്കിയാണ് നരേന്ദ്രമോദിയുടെ പ്രസംഗം “മഹാദേവിന്റെ പേര് പോലും അവർ വെറുതെ വിട്ടില്ല” എന്നായിരുന്നു പ്രധാനമന്ത്രി റാലിയിൽ നടത്തിയ പരാമർശം
മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കവെ, ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തിരിച്ചടിച്ചു.
ഛത്തീസ്ഗഡിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം രണ്ട് ഘട്ടങ്ങളിലായി നടക്കും - നവംബർ ഏഴ്, 17 തീയതികളിലാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ പ്രധാന മുദ്രാവാക്യം അവരുടെ സർക്കാരിന്റെ ക്ഷേമ പദ്ധതികളാണ്, അതേസമയം ബിജെപി കോൺഗ്രസിനെതിരായ അഴിമതി ആരോപണങ്ങളുടെ പരമ്പരയാണ് ഉന്നയിക്കുന്നത്.
“അവർ മഹാദേവിന്റെ പേര് പോലും വെറുതെ വിട്ടില്ല. രണ്ട് ദിവസം മുമ്പ് ചൂതാട്ടക്കാരിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയിരുന്നു. ഛത്തീസ്ഗഢ് ജനതയിൽ നിന്നാണ് ഈ പണം കൊള്ളയടിച്ചത്. ഇതേ പണം തന്നെയാണ് കോൺഗ്രസ് നേതാക്കൾക്കും പോകുന്നത്. അത് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..." ശനിയാഴ്ച ദുർഗ് ജില്ലയിലെ ഒരു റാലിയിൽ മോദി പറഞ്ഞു.
"ആരാണ് കൃത്യമായി പണം വാങ്ങുന്നതെന്ന് നിങ്ങൾക്കറിയാമോ? ദുബായിൽ ഇരുന്നു ഈ ആപ്പ് പ്രവർത്തിപ്പിക്കുന്നവരുമായി എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി ഛത്തീസ്ഗഢ് ജനതയോട് പറയണം,” മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ യുഎഇയിൽ നിന്ന് ബാഗേലിന് പണം അയച്ചുവെന്ന ഇഡിയുടെ ആരോപണത്തെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ബിജെപി അംഗങ്ങളെ കുടുക്കാൻ പദ്ധതിയിടുകയാണെന്നും മോദി ആരോപിച്ചു. “ഇവിടെയുള്ള കോൺഗ്രസ് നേതാക്കൾ ഇതിന് പ്രതികാരം ചെയ്യുമെന്ന് സന്ദേശം ബിജെപിക്ക് നൽകുന്നതായി ഞാൻ കേട്ടു. അവർ ഞങ്ങളുടെ പേരിൽ പണം നിക്ഷേപിക്കുമെന്നും പൊലീസിനെ വിളിക്കുമെന്നും അവർ പറഞ്ഞു. നിങ്ങൾ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്? നിങ്ങൾ ആരെയാണ് ഭയപ്പെടുത്തുന്നത്?"
"അഴിമതിക്കാരെ നേരിടാനാണ് നിങ്ങൾ മോദിയെ ഡൽഹിയിലേക്ക് അയച്ചത്. ഛത്തീസ്ഗഡിൽ പാവപ്പെട്ടവരെ കൊള്ളയടിച്ചവർക്ക് ഓരോ പൈസയും തിരികെ നൽകേണ്ടിവരും. ഇവിടുത്തെ അഴിമതി സർക്കാർ ഒന്നിനുപുറകെ ഒന്നായി തട്ടിപ്പുകൾ നടത്തി നിങ്ങളോട് വിശ്വാസവഞ്ചന നടത്തി. മദ്യം, കൽക്കരി, പിഡിഎസ്, ഗൗതൻ തട്ടിപ്പ്, ഡിഎംഎഫ് തട്ടിപ്പ്, അരിമിൽ തട്ടിപ്പ്, കോവിഡ് സെസ് തട്ടിപ്പ്. ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ അവർക്കെതിരെ പ്രവർത്തിക്കും."സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപിച്ച് മോദി പറഞ്ഞു.
വെള്ളിയാഴ്ചത്തെ ഇ ഡി ആരോപണങ്ങൾ "ബിജെപിയുടെ രണ്ടാമത്തെ പ്രകടനപത്രിക"യാണെന്നായിരുന്നു മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വെള്ളിയാഴ്ച ഇ ഡി ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നൽകിയ പ്രതികരണം.
“ഇന്നലെ, ബിജെപിയുടെ രണ്ടാമത്തെ പ്രകടനപത്രിക വൈകുന്നേരമാണ് ഇഡി കത്തിന്റെ രൂപത്തിൽ വന്നത്. പ്രധാനമന്ത്രി മോദിക്ക് ദുബായുമായി എന്ത് ബന്ധമാണുള്ളതെന്ന് എനിക്ക് ചോദിക്കണം. എന്തുകൊണ്ടാണ്, ഞങ്ങൾ ലുക്ക് ഔട്ട് സർക്കുലർ (മഹാദേവ് ആപ്പ് തലവന്മാർക്ക്) നൽകിയിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത്? അത് ഇന്ത്യൻ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ടാണ് മഹാദേവ് ആപ്പ് ഇതുവരെ അടച്ചുപൂട്ടിക്കാത്തത് ? നിങ്ങൾ അവരുമായി എന്ത് ഇടപാടാണ് നടത്തിയതെന്ന് ഞാൻ പ്രധാനമന്ത്രിയോട് ചോദിക്കുന്നു? പ്രധാനമന്ത്രിക്ക് മറുപടിയായി ബാഗ്ൽ പറഞ്ഞു.
Also Read: ചത്തിസ്ഗഢിൽ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ, മത്സരം കോൺഗ്രസും അന്വേഷണ എജൻസികളും തമ്മിലോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.