/indian-express-malayalam/media/media_files/uploads/2017/06/mamata-banerjimamata7591.jpg)
ഫയൽ ചിത്രം
കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ ഐക്യം കച്ചമുറുക്കുമ്പോൾ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന സിപിഐഎമ്മുമായി സഹകരിക്കില്ലെന്ന പ്രഖ്യാപനവുമായി മമതാ ബാനർജി രംഗത്തെത്തി. തങ്ങളുടെ പാർട്ടിക്ക് തീവ്രവാദ പാർട്ടിയായ സിപിഎമ്മുമായി ഒരു തരത്തിലുള്ള ബന്ധവും ഉണ്ടാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി തുറന്നടിച്ചു. അതേ സമയം കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾ തുടരുന്ന മമത അവരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല.
സൗത്ത് 24 പർഗാനാസിലെ ജയ്‌നഗറിൽ സർക്കാർ പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് ബിജെപിക്കും ഇടതുപക്ഷത്തിനുമെതിരെ മമത തുറന്നടിച്ചത്. "ഭീകര പാർട്ടിയായ സിപിഐഎം ബിജെപിയെ സഹായിക്കുകയാണ്. 34 വർഷമായി സിപിഎം ആളുകളുടെ മാനസികാവസ്ഥയെ അവരുടെ കൈകളിലിട്ട് അമ്മാനമാടുകയാണ് ചെയ്തത്. എന്നാൽ ഇന്ന് അവർ ക്യാമറയ്ക്ക് മുന്നിൽ ഇരുന്നു സംസാരിക്കുന്നു. 34 വർഷം (അവർ അധികാരത്തിലിരുന്നപ്പോൾ) സിപിഎംഎന്താണ് ചെയ്തത്? ആളുകൾക്ക് എത്ര ആനുകൂല്യങ്ങൾ ലഭിച്ചു? എന്നാൽ ഇന്ന് അതല്ല സ്ഥിതി ടിഎംസി യുടെ ഭരണത്തിൽ 20,000-ത്തിലധികം ആളുകൾക്ക് സർക്കാർ ജോലി ലഭിച്ചു അവരുടെ ഭരണകാലത്ത് ജനങ്ങൾക്ക് ഒന്നും കിട്ടിയില്ല" മമത പറഞ്ഞു.
കഴിഞ്ഞയാഴ്ച, സിപിഐ(എം), കോൺഗ്രസ്, ടിഎംസി എന്നീ മൂന്ന് പാർട്ടികൾക്കും ബംഗാളിൽ പൊതുവേദിയിൽ ഒന്നിച്ചു വരാൻ പ്രയാസമാണെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതോടെ തൃണമൂൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഐഎമ്മും വ്യക്തമാക്കിയിരുന്നു.“ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി ഞങ്ങൾ ദേശീയ തലത്തിൽ ബിജെപിക്കെതിരെ പോരാടുന്നത് തുടരും, എന്നാൽ ബംഗാളിലെ ടിഎംസിയുമായി ഒരിക്കലും ധാരണയുണ്ടാകില്ല,” യെച്ചൂരിപറഞ്ഞു.
നേതാക്കളെ കേന്ദ്ര ഏജൻസികളിൽ നിന്ന് സംരക്ഷിക്കാൻ ബിജെപിയുമായി തൃണമൂൽ ധാരണയുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം ഡി സെലിം ഞായറാഴ്ച ആരോപിച്ചിരുന്നു. അഴിമതിക്കാരായ ടിഎംസിക്ക് ഒരിക്കലും ബിജെപിയെ ആത്മാർത്ഥമായി നേരിടാനാകില്ല. സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) പരിശോധനയിൽ നിന്ന് നേതാക്കളെ രക്ഷിക്കാൻ ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ കോൺഗ്രസിലെ ഒരു വിഭാഗവും സിപിഎമ്മുമായി സഖ്യം ചേരുന്നതിനെതിരെ രംഗത്തുണ്ട്, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നാണ് സൂചന. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിൽ രണ്ടെണ്ണം മാത്രം പാർട്ടിക്ക് വിട്ടുനൽകാൻ ഭരണകക്ഷി തയ്യാറാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും ടിഎംസിയും തർക്കത്തിലായിരുന്നു. മമതാ ബാനർജിയുടെ സഹതാപം തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ അധീർ രഞ്ജൻ ചൗധരി സീറ്റ് ചർച്ചകളോട് പ്രതികരിച്ചത്.
“മമത ബാനർജി സഖ്യം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കോൺഗ്രസിന് രണ്ട് സീറ്റ് (കോൺഗ്രസിന് നിലവിൽ ഉള്ളത്) നൽകാൻ തയ്യാറാണെന്ന് അവർ അറിയിച്ചത്. സഖ്യത്തെക്കുറിച്ചുള്ള അവരുടെ പ്രസ്താവനകൾക്ക് വിശ്വാസ്യതയില്ല. അവർ ആത്മാർത്ഥതയുള്ളവരായിരുന്നുവെങ്കിൽ, പ്രതിപക്ഷത്തിന് നേരെ (ബംഗാളിൽ) നടക്കുന്ന ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിക്കണമായിരുന്നു" അധീർ രഞ്ജൻ ചൗധരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ചൊവ്വാഴ്ച കോൺഗ്രസിനെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് ബാനർജി വിട്ടുനിന്നെങ്കിലും, ടിഎംസി പശ്ചിമ ബംഗാൾ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പഴയ പാർട്ടിയെ പേരെടുത്തു പറയാതെ തന്നെ ഏറ്റെടുത്തു. “ചിലപ്പോൾ, ചായക്കടകൾക്ക് മുന്നിലെത്തുന്ന കുട്ടികൾ മൂന്നോ നാലോ മാത്രമേ കഴിക്കാൻ കഴിയൂ എന്നറിയാതെ 10 അല്ലെങ്കിൽ 20 ബിസ്‌ക്കറ്റ് ആവശ്യപ്പെടുന്നു,” സംസ്ഥാനത്ത് കൂടുതൽ ലോക്‌സഭാ സീറ്റുകൾ വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.
Read More
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
- മോദിയുടെ ലക്ഷദ്വീപ് സന്ദർശനം മാലിദ്വീപിനെ പിണക്കുന്നതെങ്ങനെ? സോഷ്യൽ മീഡിയ യുദ്ധം എന്തിന്?
- ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us