scorecardresearch

'ഞങ്ങള്‍ ആവശ്യപ്പെട്ടത് വധശിക്ഷ;' വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് മമത ബാനർജി

ആദ്യ ദിവസം മുതൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത

ആദ്യ ദിവസം മുതൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത

author-image
WebDesk
New Update
news

ഫയൽ ഫൊട്ടോ

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൽ, കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ആദ്യ ദിവസം മുതൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് മമത വ്യക്തമാക്കി.

Advertisment

'ആദ്യ ദിവസം മുതൽ ഞങ്ങൾ വധശിക്ഷയാണ് ആവശ്യപ്പെട്ടത്. കേസ് കൊൽക്കത്ത പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറി. സിബിഐ ആണ് അന്വേഷണം നടത്തിയത്. ഇത്തരമൊരു കുറ്റകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷ നൽകണമായിരുന്നു,' മുർഷിദാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെ മമത ബാനർജി പറഞ്ഞു.

2024 ഓഗസ്റ്റ് ഒൻപതിനാണ് രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായ ബലാത്സംഗക്കൊല കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത്. 31-കാരിയായ പി.ജി വിദ്യാർഥിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ​ ജൂനിയർ ഡോക്ടർമാർ അനിശ്ചിതകാല സമരം അടക്കം നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

പ്രതി സഞ്ജയ് റോയിക്ക് മരണം വരെ ജീവപര്യന്തം ശിക്ഷയാണ് ഇന്ന് കോടതി വിധിച്ചത്. പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 17 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Advertisment

Read More

Mamata Banerjee Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: