scorecardresearch

എനിക്ക് മൂന്ന് പെൺമക്കളുണ്ട്, വേദന മനസിലാകും: സഞ്ജയ് റോയിയുടെ അമ്മ

റോയ് അറസ്റ്റിലായ ദിവസം മുതൽ, അവന്റെ അമ്മയ്ക്കും സഹോദരിക്കും ജീവിതം പഴയതുപോലെയായിരുന്നില്ല

റോയ് അറസ്റ്റിലായ ദിവസം മുതൽ, അവന്റെ അമ്മയ്ക്കും സഹോദരിക്കും ജീവിതം പഴയതുപോലെയായിരുന്നില്ല

author-image
WebDesk
New Update
news

എക്സ്പ്രസ് ഫോട്ടോ

കൊൽക്കത്ത: സിയാൽദാഹ് കോടതിയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയുള്ള ശംഭുനാഥ് പണ്ഡിറ്റ് ലെയ്‌നിലെ തന്റെ വീടിന്റെ വാതിലിനടുത്ത് ഇരിക്കുകയായിരുന്നു മാലതി റോയ്. തന്റെ മകൻ സഞ്ജയ് റോയ് പ്രതിയായ ആർ ജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ-കൊലപാതക കേസിലെ വിധിക്കായാണ് അവർ കാത്തിരുന്നത്. സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന കോടതി വിധി അറിഞ്ഞതും മാലതിയുടെ മുഖത്തും ആശ്വാസം.

Advertisment

"എനിക്ക് മൂന്ന് പെൺമക്കളുണ്ട്, അവരുടെ (ഇരയുടെ മാതാപിതാക്കളുടെ) വേദന എനിക്ക് മനസിലാകും. അവന് അർഹമായ എന്ത് ശിക്ഷയും ലഭിക്കട്ടെ. കോടതി അവനെ തൂക്കിലേറ്റാൻ പറഞ്ഞാലും ഞാനത് സ്വീകരിക്കും," മാലതി പറഞ്ഞു.

"എന്റെ സഹോദരൻ ചെയ്തത് ഒരിക്കലും ചിന്തിക്കാൻ പോലും പറ്റാത്തതും പേടിപ്പിക്കുകയും ചെയ്യുന്ന കാര്യമാണ്. അവൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പരമാവധി ശിക്ഷ ലഭിക്കണം. എന്നെപ്പോലെ ഒരു സ്ത്രീയായിരുന്നു ഇര, ഒരു ഡോക്ടറും," റോയിയുടെ സഹോദരി സബിത പറഞ്ഞു. വിചാരണയ്ക്കിടെ റോയ് കസ്റ്റഡിയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഒരിക്കൽ പോലും അയാളെ കാണാൻ എത്തിയിരുന്നില്ല. 

ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് കൊൽക്കത്ത പൊലീസ് റോയിയെ അറസ്റ്റ് ചെയ്തത്. റോയ് അറസ്റ്റിലായ ദിവസം മുതൽ, അവന്റെ അമ്മയ്ക്കും സഹോദരിക്കും ജീവിതം പഴയതുപോലെയായിരുന്നില്ല.

Advertisment

''സഹോദരനെ അറസ്റ്റ് ചെയ്ത ദിവസം മുതൽ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. അയൽപക്കത്തുള്ളവർ എന്റെ കുടുംബത്തെക്കുറിച്ച് വളരെയധികം മോശമായി സംസാരിച്ചു. എല്ലാ ശനിയാഴ്ചയും ഞാൻ അമ്പലത്തിൽ പോകുമായിരുന്നു. ഞാൻ അതും നിർത്തി. എന്റെ സഹോദരൻ അറസ്റ്റിലായ ദിവസം മുതൽ ഭർതൃവീട്ടുകാരിൽ നിന്ന് പോലും മോശം വാക്കുകൾ കേൾക്കേണ്ടതായി വന്നു,'' സബിത പറഞ്ഞു.

സഞ്ജയ്ക്ക് രണ്ട് മൂത്ത സഹോദരിമാരും അനുജത്തിമാരുമുണ്ട്, അവരെല്ലാം വിവാഹിതരായി ഭർത്താക്കന്മാരോടൊപ്പമാണ് താമസിക്കുന്നത്. മറ്റൊരു സഹോദരി വർഷങ്ങൾക്ക് മുമ്പ് മരിച്ചു. സഞ്ജയ് റോയുടെ ഭാര്യ ഗാർഹിക പീഡനത്തെ തുടർന്ന് അയാളെ ഉപേക്ഷിച്ചു പോകുകയും പിന്നീട് അസുഖം ബാധിച്ച് മരിക്കുകയും ചെയ്തു. സഞ്ജയ് അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. സഹോദരിമാരുടെ സാമ്പത്തിക സഹായത്തോടെയാണ് സഞ്ജയ് ജീവിച്ചിരുന്നത്.

Read More

Kolkata Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: