/indian-express-malayalam/media/media_files/2025/01/20/vlz4RnRdsyb5iQiutLbA.jpg)
സഞ്ജയ് റോയ്
കൊൽക്കത്ത: രാജ്യത്തെ നടുക്കിയ ആർ ജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കേസിൽ പ്രതിക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ. കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കേസിലെ ഏക പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 17 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം നഷ്ടപരിഹാരം വേണ്ടെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം പറഞ്ഞു. സഞ്ജയ് റോയിയെ വധശിക്ഷയ്ക്കു വിധിക്കണമെന്നായിരുന്നു കേസ് അന്വേഷിച്ച സിബിഐ സംഘം ആവശ്യപ്പെട്ടത്. ബലാത്സംഗ- കൊലപാതക കുറ്റങ്ങൾ സഞ്ജയ് റോയ്ക്കെതിരെ ചുമത്തിയിരുന്നു.
2024 ഓഗസ്റ്റ് ഒൻപതിനാണ് കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. 31-കാരിയായ പി.ജി വിദ്യാർഥിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 9നു രാത്രി ഷിഫ്റ്റു കഴിഞ്ഞു വിശ്രമിക്കാൻ പോയ യുവ ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ ശരീരത്തിനു പുറത്ത് 16 മുറിവുകളും, അന്തരികമായി ഒമ്പതു മുറിവുകളും ഉണ്ടായിരുന്നു. സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടർമാർ അനിശ്ചിത സമരത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു.
Read More
- ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ; 3 ബന്ദികളെ റെഡ്ക്രോസിന് കൈമാറി ഹമാസ്
- എനിക്ക് മൂന്ന് പെൺമക്കളുണ്ട്, വേദന മനസിലാകും: സഞ്ജയ് റോയിയുടെ അമ്മ
- സെയ്ഫ് അലി ഖാനെ കുത്തി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ; ബംഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നിഗമനം
- കാനഡയിലെത്തി, പിന്നെ കാണാനില്ല;' പഠിക്കാൻ പോയ 20000 ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിയതായി കണക്കുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.