scorecardresearch

പ്രസംഗത്തിനിടെ ഖാർഗെക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ പുറത്താക്കാതെ മരിക്കില്ലെന്ന് പ്രഖ്യാപനം

കത്വയിൽ ഭീകരരുമായി ഏറ്റുമുട്ടി ജീവൻവെടിഞ്ഞ പൊലീസ് ഉദ്യോഗസ്ഥനു ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു ഖാർഗെ

കത്വയിൽ ഭീകരരുമായി ഏറ്റുമുട്ടി ജീവൻവെടിഞ്ഞ പൊലീസ് ഉദ്യോഗസ്ഥനു ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു ഖാർഗെ

author-image
WebDesk
New Update
Congress president Mallikarjun Kharge

ചിത്രം: എക്സ്

ജമ്മു: ജമ്മു കശ്മീരിൽ പൊതുറാലിയിൽ സംസാരിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. കത്വ ജില്ലയിൽ ഞായറാഴ്ച നടന്ന പരിപാടിക്കിടെയാണ് ഖാർഗെയ്ക്ക് തളർച്ച അനുഭവപ്പെട്ടത്. വേദിയിലുണ്ടായിരുന്ന കേൺഗ്രസ് പ്രവർത്തകർ താങ്ങിയാണ് അദ്ദേഹത്തെ ഇരിപ്പിടത്തിൽ എത്തിച്ചത്.

Advertisment

അല്പ സമയത്തിനു ശേഷം, പ്രസംഗം തുടർന്ന അദ്ദേഹം, 'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതു വരെ താൻ ജീവനോടെ ഉണ്ടാകുമെന്ന്' പ്രതികരിച്ചു. ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ വേണ്ട പരിചരണം നൽകുന്നുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾക്ക് പിന്തുണ അഭ്യർത്ഥിച്ചാണ് ഖാർഗെ ജസ്രോതയിലെത്തിയത്. ഉധംപൂർ ജില്ലയിലെ രാംനഗറിൽ മറ്റൊരു പൊതു റാലിയിലും അദ്ദേഹം പ്രസംഗിക്കും. ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരിക്കും നിശ്ചയിച്ചിരിക്കുന്ന മറ്റു പരിപാടികൾ അദ്ദേഹം പങ്കെടുക്കുമോ​ എന്ന് തീരുമാനിക്കുകയെന്ന്, ജമ്മു കശ്മീർ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് രവീന്ദ്ര ശർമ പറഞ്ഞു.

Advertisment

കത്വയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജീവൻവെടിഞ്ഞ ഹെഡ് കോൺസ്റ്റബിളിന് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു ഖാർഗെ. സംഭവത്തിൽ മറ്റു രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഒരു ഭീകരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Read More

Mallikarjun Kharge

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: