/indian-express-malayalam/media/media_files/sAqUP35jzKKIO9KHcn6C.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
Malayalam Top News Headlines today: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. തമിഴ്നാട്ടിലെ തെങ്കാശിയിലുള്ള പുളിയറയിൽ നിന്നാണ് ഇവർ പിടിയിലായത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. മൂവരും ചാത്തന്നൂർ സ്വദേശികളാണെന്നും, ഒരു കുടുംബത്തിലെ തന്നെ ഉള്ളവരാണെന്നുമാണ് ആദ്യ വിവരം. മൂവർക്കും കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇവരിൽ നിന്നും രണ്ട് വാഹനങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോപകുമാർ എന്ന പേരായ വ്യക്തിയും ഇയാളുടെ ഭാര്യയും മകനുമാണ് അറസ്റ്റിലായതെന്നാണ് സൂചന.
പ്രതിയായ ഒരു യുവതി നഴ്സിങ്ങ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായ സ്ത്രീയാണെന്ന് പൊലിസിന് സൂചന ലഭിച്ചത്. ഈ യുവതി നഴ്സിങ്ങ് കെയർ ടേക്കറാണെന്നാണ് പൊലിസ് നൽകുന്ന വിവരം. പാല, പത്തനംതിട്ട എന്നിവിടങ്ങളിൽ ഈ യുവതി ജോലി ചെയ്തതായാണ് സൂചന. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരുടെ രേഖാചിത്രങ്ങൾ പൊലിസ് തയ്യാറാക്കിയിട്ടുണ്ട്.
ഈ രേഖാ ചിത്രത്തിൽ ഒരാളെയാണ് പൊലിസ് തിരിച്ചറിഞ്ഞതെന്നാണ് വിവരം. നഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നഴ്സുമാരെ വിദേശത്തേക്ക് കയറ്റിവിടുന്ന ജോലി കുട്ടിയുടെ പിതാവിന് ഉണ്ടെന്ന സംശയത്തിലാണ് പൊലിസ്.
ഓയൂരിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ വീട്ടിലെത്തി പൊലിസ് സംഘം. കുട്ടിയുടെ മാതാപിതാക്കളുമായി അന്വേഷണ സംഘം സംസാരിക്കുന്നുണ്ട്. പ്രതികൾ സ്ഥിരമായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന്റെ ഡ്രൈവറേയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പേടിച്ചിട്ടാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും പ്രതികൾ കല്ലുവാതുക്കലിൽ നിന്ന് കയറി കിഴക്കനേലയിൽ ഇറങ്ങിയെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. ഇത് പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസിൽ ഒരാളെ ഇന്നലെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിറക്കര സ്വദേശിയാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. വ്യാഴാഴ്ചയാണ് ഇയാളെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. തുടർന്ന് മൊഴിയിലെ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച ഓട്ടോ കൊല്ലം രജിസ്ട്രേഷനിൽ ഉള്ളതാണെന്നാണ് വിവരം. ഈ ഓട്ടോയുടെ മുന്നിൽ ചുവന്ന നിറത്തിലുള്ള പെയ്ന്റിങ്ങും മുന്നിലെ ഗ്ലാസിൽ എഴുത്തുമുണ്ട്. ഓട്ടോയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലിസ് അഭ്യർത്ഥിച്ചു. സംഭവത്തിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ കാറിന് ഒന്നിലേറെ വ്യാജ നമ്പറുകൾ ഉണ്ടെന്നാണ് വിവരം. ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് കാർ ഓടിച്ചതായാണ് വിവരം. അന്വേഷണം വഴി തെറ്റിക്കാനുള്ള പ്രതികളുടെ തന്ത്രമാണിത്.
Read More Related Kerala News Here
- 6 വയസ്സുകാരിയുടെ തട്ടിക്കൊണ്ടു പോകൽ ആസൂത്രിതം; സംഭവം ഇതുവരെ
- 400 മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ ഉത്തരകാശി രക്ഷാദൗത്യം വിജയം; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു
- കോയമ്പത്തൂരിൽ ജോസ് ആലുക്കാസ് ഷോറൂം കവർച്ച, 200 പവൻ സ്വർണാഭരണങ്ങൾ കവർന്നു
- എന്താണ് റാറ്റ് ഹോൾ ഖനനം, ഉത്തരകാശി ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ നടത്തിയ നിർണ്ണായക രക്ഷാപ്രവർത്തനം
- Dec 01, 2023 16:25 IST
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. തമിഴ്നാട്ടിലെ തെങ്കാശിയിലുള്ള പുളിയറയിൽ നിന്നാണ് ഇവർ പിടിയിലായത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. മൂവരും ചാത്തന്നൂർ സ്വദേശികളാണെന്നും, ഒരു കുടുംബത്തിലെ തന്നെ ഉള്ളവരാണെന്നുമാണ് ആദ്യ വിവരം. മൂവർക്കും കേസിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
- Dec 01, 2023 14:01 IST
കൈക്കൂലി വാങ്ങിയ ഇ ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലിസ്
തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലിസ്. ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇ ഡി റെയ്ഡിനിടെയാണ് ഇ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്. മണൽ കോൺട്രാക്റ്ററിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്തത്. #CorruptedED എന്ന ഹാഷ് ടാഗിൽ സംഭവം ഡിഎംകെ അണികൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇ ഡി അഴിമതിക്കാരാണെന്നും പ്രചരണം നടക്കുകയാണ്.
- Dec 01, 2023 12:13 IST
പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിൽ; പെൺകുട്ടിയുടെ വീട്ടിലെത്തി പൊലിസ്
ഓയൂരിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ വീട്ടിലെത്തി പൊലിസ് സംഘം. കുട്ടിയുടെ മാതാപിതാക്കളുമായി അന്വേഷണ സംഘം സംസാരിക്കുന്നുണ്ട്. പ്രതികൾ സ്ഥിരമായി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന്റെ ഡ്രൈവറേയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പേടിച്ചിട്ടാണ് വിവരം പുറത്ത് പറയാതിരുന്നതെന്നും പ്രതികൾ കല്ലുവാതുക്കലിൽ നിന്ന് കയറി കിഴക്കനേലയിൽ ഇറങ്ങിയെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. ഇത് പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
- Dec 01, 2023 10:35 IST
സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി
സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15 വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.
- Dec 01, 2023 09:30 IST
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പുതിയ വഴിത്തിഴിവ്
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ ഒരു യുവതി നഴ്സിങ്ങ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായ സ്ത്രീയാണെന്ന് പൊലിസിന് സൂചന ലഭിച്ചു. ഈ യുവതി നഴ്സിങ്ങ് കെയർ ടേക്കറാണെന്നാണ് പൊലിസ് നൽകുന്ന വിവരം. പാല, പത്തനംതിട്ട എന്നിവിടങ്ങളിൽ ഈ യുവതി ജോലി ചെയ്തതായാണ് സൂചന. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരുടെ രേഖാചിത്രങ്ങൾ പൊലിസ് തയ്യാറാക്കിയിട്ടുണ്ട്.
ഈ രേഖാ ചിത്രത്തിൽ ഒരാളെയാണ് പൊലിസ് തിരിച്ചറിഞ്ഞതെന്നാണ് വിവരം. നഴ്സിങ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നഴ്സുമാരെ വിദേശത്തേക്ക് കയറ്റിവിടുന്ന ജോലി കുട്ടിയുടെ പിതാവിന് ഉണ്ടെന്ന സംശയത്തിലാണ് പൊലിസ്. വ്യക്തിപരമായ സാമ്പത്തിക തർക്കങ്ങളുടെ പേരിൽ കുട്ടിയുടെ പിതാവിനെ വിഷമിപ്പിക്കാനായാണ് ആറ് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലിസ് സംശയിക്കുന്നത്. കേസിൽ ഇന്നും കുട്ടിയുടെ അച്ഛന്റെ വിശദമായ മൊഴിയെടുക്കും.
- Dec 01, 2023 09:11 IST
സർക്കാർ മെഡിക്കൽ കോളേജിലെ അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതൽ
സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതൽ ആരംഭിക്കും. സമരത്തിന്റെ ഭാഗമായി മുതൽ കോളേജുകളിലെ അദ്ധ്യയനവും, രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
പണി മുടക്കുന്ന അധ്യാപകര്‍ അവലോകന യോഗങ്ങൾ, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും. ഒ.പിയിൽ ഒരു ഡോക്ടർ നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത എണ്ണം രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. ബാക്കി സമയം നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള അദ്ധ്യയന പ്രവർത്തനങ്ങൾ നടത്തും. വാർഡിൽ നിശ്ചിത പരിധിയേക്കാൽ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കില്ല. നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാവുന്ന ഓപ്പറേഷനുകൾ മാത്രം നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.