/indian-express-malayalam/media/media_files/hvk7bEURjHirz6CdGbR6.jpg)
മദ്രാസ് ഹൈക്കോടതി (ഫയൽ ചിത്രം)
ചെന്നെ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമ ചടങ്ങൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ ഭരണഘടനാ വിരുദ്ധമെന്ന് കാട്ടി ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർഎസ് ഭാരതി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എസ് എസ് സുന്ദർ, എൻ സെന്തിൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്.വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
വകുപ്പുകൾ മാറ്റിമറിക്കുന്നത് കോടതിക്കും അഭിഭാഷകർക്കും പോലീസിനും പൊതുജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഹർജിക്കാരൻ വാദിച്ചു. നിയമങ്ങൾ പുനഃപരിശോധിക്കാനുള്ള യാതൊരു നടപടികളുമില്ലാതെ നിയമങ്ങളുടെ തലക്കെട്ടുകളെ സംസ്‌കൃതവൽക്കരിക്കാൻ മാത്രമാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ഇത് പാർലമെന്റിന്റെ നടപടിയാണെന്ന് സർക്കാരിന് അവകാശപ്പെടാനാകില്ല.
പ്രതിപക്ഷ പാർട്ടികളെ അകറ്റിനിർത്തി പാർലമെന്റിന്റെ ഒരു അംഗം മാത്രമാണ് നിയമങ്ങൾ ഉണ്ടാക്കിയത്. നിയമങ്ങൾക്ക് സംസ്‌കൃതത്തിൽ പേരിട്ടത് ഭരണഘടനയുടെ 348-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും, പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കേണ്ട എല്ലാ ബില്ലുകളുടെയും ആധികാരിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ ലംഘനമാണെന്നും ഹർജിക്കാരൻ വാദിച്ചു.
Read More
- പൂജ ഖേദ്കർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു; കടുത്ത നടപടിയുമായി യുപിഎസ്സി
- ബംഗ്ലാദേശിൽ തൊഴിൽ പ്രതിഷേധങ്ങൾ രൂക്ഷം; യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം
- റീൽസ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
- ജമ്മു കശ്മീരിലെ ആക്രമണങ്ങൾക്കുപിന്നിൽ ഭീകരരുടെ പുതിയ സംഘം, ആറു മാസങ്ങൾക്കു മുൻപ് നുഴഞ്ഞു കയറിയതെന്ന് സംശയം
- അഗ്നിവീർ സൈനികർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.