/indian-express-malayalam/media/media_files/2025/10/04/madhya-pradesh-bans-sale-and-distribution-of-cough-syrup-2025-10-04-17-17-41.jpg)
File Photo
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് മധ്യപ്രദേശിൽ കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് സർക്കാർ. ഛിന്ദ്‍വാരജില്ലയിൽ ഈ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ചെന്ന നിഗമനത്തെ തുടർന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ നീക്കം.
ഈ കഫ് സിറപ്പിൽ വിഷകരമായ പദാർഥകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന റിപ്പോർട്ട് ലഭിച്ചതോടെയാണ് വിൽപ്പന നിരോധിച്ചിരിക്കുന്നത്. മധ്യപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ്സ് കൺട്രോളർ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വിൽപ്പനയ്ക്ക് എത്തിച്ചിച്ചുള്ള കോൾഡ്റിഫ് സിറപ്പ് പരിശോധിക്കാണ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
തമിഴ്നാട്ടിൽ നടത്തിയ ലബോറട്ടറി പരിശോധനയിൽ ഭയപ്പെടേണ്ട കണ്ടെത്തലുകൾ വന്നതിന് പിന്നാലെയാണ് മധ്യപ്രദേശ് സർക്കാരിന്റെ നീക്കം. ചെന്നൈയിൽ ഈ കഫ് സിറപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ സ്റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തി. മാത്രമല്ല ഈ കഫ് സിറപ്പിൽ 48.6 ശതമാനം ഡൈഎത്തിലീൻ ​ഗ്ലൈക്കോൾ എന്ന ടോക്സിക് ഇൻഡസ്ട്രിയൽ കെമിക്കൽ അടങ്ങിയിട്ടുണ്ടെന്നും വ്യക്തമായി.
ഡൈഎത്തിലീൻ ​ഗ്ലൈക്കോൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ വാക്കുകങ്ങൾ ഇങ്ങനെ, "ഈ സിറപ്പ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഈ സിറപ്പ് നിർമിച്ച കമ്പനിയുടെ മറ്റ് ഉത്പന്നങ്ങളുടെ വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു." ഈ സിറപ്പ് കാഞ്ചീപുരത്തെ ഫാക്ടറിയിലാണ് നിർമിച്ചത് എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
Also Read: രാജ്യമായി അവശേഷിക്കണോ എന്ന് പാക്കിസ്ഥാൻ ചിന്തിക്കണം; കർശന മുന്നറിയിപ്പുമായി കരസേനാ മേധാവി
"ഇന്ന് രാവിലെയാണ് അന്വേഷണ റിപ്പോർട്ട് ലഭിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി എടുക്കും, കുട്ടികളുടെ മരണത്തിന് പിന്നാലെ പ്രാദേശിക തലത്തിൽ നടപടി എടുത്ത് കഴിഞ്ഞു. കേസ് അന്വേഷിക്കാൻ സംസ്ഥാന തല സംഘത്തെ നിയോഗിച്ചു. കുറ്റവാളികളെ ഒരു തരത്തിലും വെറുതെ വിടില്ല," മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
Read More: ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ 5 എഫ്-16 യുദ്ധവിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.