scorecardresearch

സമാധാന പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ്; ഗാസയിൽ ആക്രമണം നിർത്താൻ ഇസ്രായേലിനോട് ആവശ്യപ്പെട്ട് ട്രംപ്

ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു

ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു

author-image
WebDesk
New Update
donald Trump

ഡൊണാൾഡ് ട്രംപ്

ജെറുസലേം: ഇസ്രായേൽ-ഗാസ യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയിലെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഏകദേശം രണ്ട് വർഷത്തെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേലി ബന്ദികളെ വിട്ടയക്കാനുമുള്ള ചില ഉപാധികളാണ് ഹമാസ് അംഗീകരിച്ചത്. ഇതേത്തുടർന്ന് ഗാസയിൽ ബോംബാക്രമണം നിർത്താൻ ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

Advertisment

ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം അവസാനിപ്പിക്കുകയും ഇസ്രായേലി സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുകയും ചെയ്താൽ എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി മധ്യസ്ഥർ വഴി ചർച്ചകളിൽ പങ്കെടുക്കാൻ ഹമാസ് തയ്യാറാണെന്നും അറിയിച്ചു. ഗാസയുടെ ഭരണം കൈമാറാനും ഹമാസ് സമ്മതിച്ചിട്ടുണ്ട്.

Also Read: രാജ്യമായി അവശേഷിക്കണോ എന്ന് പാക്കിസ്ഥാൻ ചിന്തിക്കണം; കർശന മുന്നറിയിപ്പുമായി കരസേനാ മേധാവി

ഞായറാഴ്ച വൈകിട്ട് ആറിനകം സമാധാന കരാർ അംഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചാൽ ദുഃഖകരമായ അന്ത്യം ഹമാസിന് ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സമാധാന കരാർ അംഗീകരിക്കാൻ ഹമാസ് തയ്യാറായത്. 

Advertisment

Also Read: പാക്ക് അധീന കശ്മീരിലെ സംഘർഷം; അടിച്ചമർത്തലിന്റെയും കൊള്ളയടിയുടെയും ഫലമെന്ന് ഇന്ത്യ

20 നിർദേശങ്ങൾ അടങ്ങിയതാണ് ട്രംപ് മുന്നാട്ടുവെച്ച പുതിയ കരാർ. ഹമാസിന്റെ തടവിലുള്ള ബന്ദികളെ 72 മണിക്കൂറിനകം മോചിപ്പിക്കണം. ഇത്തരത്തിൽ വിട്ടയച്ചാൽ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കുമെന്നതാണ് കരാറിലെ പ്രസക്തമായ ഭാഗങ്ങളിലൊന്ന്. ബന്ദികളുടെ മോചനം ഏറെ നാളായി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇക്കാര്യം കരാറിൽ പരാമർശിക്കുന്നത്. 

Also Read: ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ 5 എഫ്-16 യുദ്ധവിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി

ബന്ദികളുടെ മോചനം, ഗാസയിൽ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിൻറെ കീഴടങ്ങൽ, പലസ്തീൻ പ്രദേശങ്ങൾ താത്ക്കാലികമായി ഭരിക്കുന്നതിന് നോൺ പൊളിറ്റിക്കൽ സമിതി രൂപീകരണം, ഗാസയ്ക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി തുടങ്ങി കാര്യങ്ങളും കരാറിൽ ഉൾപ്പെടുന്നുണ്ട്.

Read More: ഇത് എന്ത് രാഷ്ട്രിയ പാർട്ടി? പ്രവർത്തകരെ ഉപേക്ഷിച്ച് നേതാക്കൾ സ്ഥലംവിട്ടു; വിജയ്ക്ക് നേതൃത്വഗുണങ്ങളില്ലെന്ന് മദ്രാസ് ഹൈക്കോടതി

gaza war Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: