scorecardresearch

'രാജ്യമായി അവശേഷിക്കണോ എന്ന് പാക്കിസ്ഥാൻ ചിന്തിക്കണം'; കർശന മുന്നറിയിപ്പുമായി കരസേനാ മേധാവി

ഭീകരതയെ പിന്തുണയ്ക്കുന്നത് തുടർന്നാൽ ലോക ഭൂപടത്തിൽ തുടരണോ വേണ്ടയോ എന്ന് പാകിസ്ഥാനെ ചിന്തിപ്പിക്കുന്ന രീതിയിൽ ഇന്ത്യ പ്രവർത്തിക്കുമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ഭീകരതയെ പിന്തുണയ്ക്കുന്നത് തുടർന്നാൽ ലോക ഭൂപടത്തിൽ തുടരണോ വേണ്ടയോ എന്ന് പാകിസ്ഥാനെ ചിന്തിപ്പിക്കുന്ന രീതിയിൽ ഇന്ത്യ പ്രവർത്തിക്കുമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

author-image
WebDesk
New Update
Army Chief General Upendra Dwivedi

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി (ചിത്രം: എക്സ്/എഎൻഐ)

ഡൽഹി: ലോക ഭൂപടത്തിൽ തുടരണമെങ്കിൽ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് കർശന മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭാവിയിൽ, സംഘർഷങ്ങളോടുള്ള ഇന്ത്യയുടെ സമീപനം ഓപ്പറേഷൻ സിന്ദൂരിനേക്കാൾ ആക്രമണാത്മകമായിരിക്കുമെന്ന് കരസേനാ മേധാവി വ്യക്തമാക്കി. 

Advertisment

ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യ പൂർണ്ണമായും തയ്യാറാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് കാണിച്ച സംയമനം ഇത്തവണ കാണിക്കില്ല. ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ, ലോക ഭൂപടത്തിൽ തുടരണോ വേണ്ടയോ എന്ന് പാകിസ്ഥാനെ ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കും ഇന്ത്യയുടെ നടപടി, ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ സൈനികരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: പാക്ക് അധീന കശ്മീരിലെ സംഘർഷം; അടിച്ചമർത്തലിന്റെയും കൊള്ളയടിയുടെയും ഫലമെന്ന് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂരിനിടെ പാക്കിസ്ഥാനിലെ ഭീകര താവളങ്ങളുടെ തെളിവുകൾ ഇന്ത്യ ഹാജരാക്കിയിട്ടുണ്ടെന്നും, അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ പാക്കിസ്ഥാൻ സത്യം മറച്ചുവെക്കുമായിരുന്നുവെന്നും കരസേന മേധാവി പറഞ്ഞു. 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയിൽ ലോകം മുഴുവൻ ഇന്ത്യയ്‌ക്കൊപ്പം നിന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

Also Read: ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ 5 എഫ്-16 യുദ്ധവിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി

ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാനിലെ ഒമ്പത് ലക്ഷ്യങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്നും അതിൽ ഏഴെണ്ണം സൈന്യം നേരിട്ടും രണ്ടെണ്ണം വ്യോമസേനയും നശിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിലെ സാധാരണക്കാരായ ജനങ്ങളെ പ്രശംസിച്ച കരസേനാ മേധാവി, ഇന്ത്യയുടെ സുരക്ഷാ ശ്രമങ്ങൾക്ക് അവർ നിർണായകമാണെന്ന് വ്യക്തമാക്കി. അതിർത്തിയിലെ ജനങ്ങളെ സാധാരണ സാധാരണക്കാരായിട്ടല്ല, സൈനികരായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Read More: ഇത് എന്ത് രാഷ്ട്രിയ പാർട്ടി? പ്രവർത്തകരെ ഉപേക്ഷിച്ച് നേതാക്കൾ സ്ഥലംവിട്ടു; വിജയ്ക്ക് നേതൃത്വഗുണങ്ങളില്ലെന്ന് മദ്രാസ് ഹൈക്കോടതി

Indian Army Pakistan Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: