scorecardresearch

ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന്റെ 5 എഫ്-16 യുദ്ധവിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി

ഇത് ആദ്യമായാണ് പാക്കിസ്ഥാന്റെ നൂതന യുദ്ധവിമാനങ്ങളായ എഫ്-16 ആക്രമണത്തിൽ ഉൾപ്പെട്ടതായി ഇന്ത്യൻ വ്യോമസേന വെളിപ്പെടുത്തുന്നത്

ഇത് ആദ്യമായാണ് പാക്കിസ്ഥാന്റെ നൂതന യുദ്ധവിമാനങ്ങളായ എഫ്-16 ആക്രമണത്തിൽ ഉൾപ്പെട്ടതായി ഇന്ത്യൻ വ്യോമസേന വെളിപ്പെടുത്തുന്നത്

author-image
WebDesk
New Update
Air Chief Marshal A P Singh

എയർ ചീഫ് മാർഷൽ എ.പി സിങ്

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി. ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന എഫ്-16 ഉള്‍പ്പെടെ നാലോ അഞ്ചോ യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് എയർ ചീഫ് മാർഷൽ എ.പി സിങ് പറഞ്ഞു. 

Advertisment

93-ാമത് വ്യോമസേനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാക്കിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. നിരവധി ഇൻസ്റ്റാളേഷനുകൾ ആക്രമിച്ചു. ഇതിൽ, കുറഞ്ഞത് നാലു സ്ഥലങ്ങളെങ്കിലും റഡാറുകളും രണ്ടു സ്ഥലങ്ങളിൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളും രണ്ടിടത്ത് റൺവേകളും തകർത്തു. മൂന്നു വ്യത്യസ്ത സ്റ്റേഷനുകളിലുള്ള അവരുടെ മൂന്നു ഹാംഗറുകൾക്കും നാശനഷ്ടം സംഭവിച്ചു.

Also Read: കരൂർ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി

ഒരു സി-130 ക്ലാസ് ഗതാഗത വിമാനവും 4 - 5 യുദ്ധവിമാനങ്ങളും തകർത്തിട്ടുണ്ട്. മിക്കവാറും എഫ് -16 ആയിരിക്കാം അവ. ഒരു സർഫേസ്-ടു-എയർ മിസൈൽ (SAM) സിസ്റ്റവും ഇന്ത്യ തകർത്തു. ലക്ഷ്യം വെച്ച 9 ഭീകര ക്യാമ്പുകളിൽ 2 എണ്ണം വ്യോമസേന നേരിട്ടാണ് തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെ 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിൽ വരെ ഇന്ത്യ ആക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: സുബീൻ ഗാർഗ് മരിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെയല്ല; ദുരൂഹതയേറുന്നു

ഇത് ആദ്യമായാണ് പാക്കിസ്ഥാന്റെ നൂതന യുദ്ധവിമാനങ്ങളായ എഫ്-16 ആക്രമണത്തിൽ ഉൾപ്പെട്ടതായി ഇന്ത്യൻ വ്യോമസേന വെളിപ്പെടുത്തുന്നത്. അതേസമയം, ഇന്ത്യയുടെ ഭാഗത്തെ നഷ്ടങ്ങളെക്കുറിച്ച് എ.പി സിങ് പരാമർശിച്ചില്ലെങ്കിലും, ഓപ്പറേഷനിൽ ഇന്ത്യയ്ക്കും വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് നേരത്തെ മുതിർന്ന ഉദ്യോഗസ്ഥർ സമ്മതിച്ചിട്ടുണ്ട്. സർക്കാർ ഇത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

Advertisment

Read More: ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിൻറെ മോചനം ആവശ്യപ്പെട്ട് ഭാര്യ സുപ്രീം കോടതിയിലേക്ക്

Indian Air Force Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: