/indian-express-malayalam/media/media_files/uploads/2017/03/Akhilesh-Yadav2.jpg)
അഖിലേഷ് യാദവ് (ഫയൽ ചിത്രം)
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ ഇന്ത്യയിലെ വർഗീയ രാഷ്ട്രീയത്തിന് അന്ത്യംകുറിച്ചെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. രാജ്യത്തെ കാർന്നുതിന്നിരുന്ന വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള മുന്നേറ്റം ഇന്ത്യാ സഖ്യത്തിന്റെ ധാർമ്മിക വിജയമാണെന്നും അഖിലേഷ് അവകാശപ്പെട്ടു. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു കനൗജ് എംപിയുടെ പ്രതികരണം.
പ്രസംഗത്തിൽ ഇവിഎമ്മുകളുടെ ആധികാരികതയെ ചോദ്യം ചെയ്ത അഖിലേഷ് ഉത്തർപ്രദേശിൽ തന്റെ പാർട്ടി എല്ലാ സീറ്റുകളും നേടിയാലും താനും എസ്പിയും വോട്ടിംഗ് മെഷീനുകളെ എതിർക്കുമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ജൂൺ 4 നെ ഇന്ത്യക്ക് വർഗീയ രാഷ്ട്രീയത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ദിനമായാണ് യാദവ് വിശേഷിപ്പിച്ചത്. രാമക്ഷേത്രം പണിത അയോധ്യയിലെ ഫൈസാബാദിലെ ബിജെപിയുടെ പരാജയം വോട്ടർമാരുടെ വിവേകത്തെയാണ് കാണിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.
ഇന്ത്യ ഇന്ത്യാ സഖ്യത്തിന് അനുകൂലമാണെന്ന് രാജ്യം മുഴുവൻ മനസ്സിലാക്കിയിട്ടുണ്ടെന്നും അഖിലഷ് യാദവ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ധാർമിക വിജയമാണ്. ഇത് പോസിറ്റീവ് രാഷ്ട്രീയത്തിന്റെ വിജയമാണ്. സാമൂഹ്യനീതി പ്രസ്ഥാനമായ പിഡിഎയുടെ (പിച്ച്‌ഡെ ദാലി അൽപ്‌സങ്കായക്) വിജയമാണിത്. 2024-ൽ ജനങ്ങൾ നൽകുന്ന സന്ദേശം ഇന്ത്യൻ സഖ്യത്തിന്റെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതാണെന്നും യാദവ് വ്യക്തമാക്കി.
"ഈ തിരഞ്ഞെടുപ്പ് പോസിറ്റീവ് രാഷ്ട്രീയത്തിന്റെ ഒരു പുതിയ യുഗത്തെയാണ് സൂചിപ്പിക്കുന്നത്, രാജ്യത്തിന്റെ ഭരണഘടനക്ക് അനുകൂലമായ നിലപാടെടുത്ത സഖ്യം വിജയിച്ചു, അതിലൂടെ ഭരണഘടന വിജയിച്ചു... ഇത് മേൽക്കോയ്മയിലൂന്നിയുള്ള രാഷ്ട്രീയത്തിന്റെ അവസാനമാണ്," യാദവ് പറഞ്ഞു. ഫൈസാബാദിലെ ബി.ജെ.പിയുടെ തോൽവി പരാമർശിച്ച്, അത് ഒരുപക്ഷേ ഭഗവാൻ ശ്രീരാമന്റെ ആഗ്രഹമായിരുന്നെന്നും അഖിലേഷ് പറഞ്ഞു.
ജാതി സെൻസസ് നടപ്പാക്കാതെ രാജ്യത്ത് സാമൂഹിക നീതി സാധ്യമാവുകയില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യാ ബ്ലോക്ക് അധികാരത്തിൽ വരുമ്പോൾ അഗ്നിപഥ് പദ്ധതി ഒഴിവാക്കി പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. “അഗ്നിവീറിനോട് ജനങ്ങൾക്കുള്ള ആശങ്ക തുടരുന്നു... ഞങ്ങൾ ഒരിക്കലും ഈ പദ്ധതി അംഗീകരിക്കില്ല. ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമ്പോൾ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
Read More
- നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകിയേക്കും
- ബംഗാളിൽ നടക്കുന്നത് 'താലിബാൻ' ഭരണം; തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി
- 'മോദിയും ബിജെപിയുമല്ല രാജ്യത്തെ ഹിന്ദു സമൂഹം'; ബിജെപിയെ കടന്നാക്രമിച്ച് ലോക്സഭയിൽ രാഹുൽ ഗാന്ധി
- പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ രാഷ്ട്രീയം കാണരുത്; പ്രതിപക്ഷത്തോട് അമിത് ഷാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.