scorecardresearch

ലോക്സഭ തിരഞ്ഞെടുപ്പ്: കോൺഗ്രസ് 255 സീറ്റിൽ മത്സരിക്കും; ബാക്കി സീറ്റിൽ ഇന്ത്യ മുന്നണി

പാർട്ടി 255 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെയാണ് വ്യക്തമാക്കിയത്. 2019നേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുകയെന്ന സൂചനയാണ് ഇതു മുന്നോട്ടുവെക്കുന്നത്.

author-image
Manoj C G
New Update
AICC | INDIA Alliance

എക്സ്‌പ്രസ് ഫൊട്ടോ

വരാനിരിക്കുന്ന 2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വടംവലി തുടരവെ, 255 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി ദേശീയ നേതൃത്വം. 2019നേക്കാൾ കുറവ് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുകയെന്ന സൂചനയാണ് ഇതു മുന്നോട്ടുവെക്കുന്നത്. ഇന്ത്യ മുന്നണിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും എഐസിസി നേതാക്കൾ അറിയിച്ചു.

Advertisment

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെസി വേണുഗോപാലും പാർട്ടിയുടെ അഞ്ചംഗ ദേശീയ സഖ്യ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാന ഘടകങ്ങളുമായി വിപുലമായ ചർച്ചകളാണ് നടന്നുവരുന്നത്. സമിതി അതിന്റെ റിപ്പോർട്ട് നേതൃത്വത്തിന് സമർപ്പിക്കുകയും, ഇന്ത്യാ ബ്ലോക്കിലെ ഘടകകക്ഷികളുമായി ചർച്ചകൾ ആരംഭിക്കാൻ അനുമതി നൽകുകയും ചെയ്തു.

പാർട്ടി 255 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെയാണ് വ്യക്തമാക്കിയത്. എഐസിസി ജനറൽ സെക്രട്ടറിമാരുടെയും, സംസ്ഥാന ചുമതലയുള്ളവരുടെയും, സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമാരുടെയും, കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി (സിഎൽപി) നേതാക്കളുടെയും പ്രത്യേക യോഗത്തിലാണ് ഖാർഗെ ഇക്കാര്യം അറിയിച്ചത്. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തു. ഇന്ത്യാ സഖ്യത്തിലെ കക്ഷികളെ ഉൾക്കൊള്ളുന്നതിനായി ഇത്തവണ കുറഞ്ഞ സീറ്റുകളിൽ മത്സരിക്കാൻ പാർട്ടി തയ്യാറെടുക്കുന്നതിന്റെ സൂചനയായാണ് സംസ്ഥാന നേതാക്കൾ ഇത് മനസിലാക്കുന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 421 സീറ്റുകളിൽ മത്സരിക്കുകയും 52 സീറ്റിൽ
വിജയിക്കുകയും ചെയ്തിരുന്നു. ബിഹാറിൽ ആർജെഡി, മഹാരാഷ്ട്രയിൽ എൻസിപി, കർണാടകയിൽ ജെഡി(എസ്), ജാർഖണ്ഡിലെ ജെഎംഎം, തമിഴ്നാട്ടിൽ ഡിഎംകെ എന്നിവരുമായി സംസ്ഥാന തലത്തിൽ സഖ്യത്തിൽ ഏർപ്പെട്ടിരുന്നു. അതുപ്രകാരം ബിഹാറിലെ 40 സീറ്റിൽ ഒമ്പതിലും, ജാർഖണ്ഡിലെ 14 സീറ്റിൽ ഏഴ് സീറ്റിലും, കർണാടകയിലെ 28 സീറ്റിൽ 21 സീറ്റിലും, മഹാരാഷ്ട്രയിലെ 48 സീറ്റിൽ 25 സീറ്റിലും, തമിഴ്‌നാട്ടിലെ 39 സീറ്റിൽ ഒമ്പതിലും മാത്രമാണ് അവർ മത്സരിച്ചത്. ഉത്തർപ്രദേശിൽ 80ൽ 70 സീറ്റിലും മത്സരിച്ചു.

Advertisment

ചില സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സീറ്റ് പങ്കിടൽ ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് കോൺഗ്രസിന് നന്നായറിയാം. പഞ്ചാബിൽ കോൺഗ്രസുമായി സീറ്റ് പങ്കിടലിന് തയ്യാറാണെന്ന് ആം ആദ്മി പാർട്ടി സൂചന നൽകിയെങ്കിലും, സംസ്ഥാനം ഭരിക്കുന്ന എഎപിയുമായുള്ള ബാന്ധവം ആത്മഹത്യാപരമായിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം കരുതുന്നു. ബംഗാൾ ഘടകവും തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യത്തിന് എതിരാണ്. യുപിയിൽ സമാജ്‌വാദി പാർട്ടി 65 സീറ്റുകളിൽ മത്സരിക്കുമെന്ന് സൂചന നൽകിയിരുന്നു. കോൺഗ്രസിനും ആർ‌എൽ‌ഡിക്കും 15 സീറ്റുകളാണ് അങ്ങനെയെങ്കിൽ ലഭിക്കുക.

ആം ആദ്മി പാർട്ടിക്ക് ശക്തിയുള്ള ഡൽഹി, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വെവ്വേറെ സീറ്റ് പങ്കിടൽ സംബന്ധിച്ച് കോൺഗ്രസ് എഎപിയുമായി ചർച്ച നടത്തും. ഇന്ത്യൻ സഖ്യത്തിന്റെ ബാനറിൽ ഒന്നിലധികം സംസ്ഥാനങ്ങളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന മറ്റ് പാർട്ടികൾക്കും, ഇടതുപക്ഷത്തിനും ഇത് ബാധകമാകും.

"ഇന്ത്യ സഖ്യം എന്ന് വിളിക്കപ്പെടുന്ന ഒരു സഖ്യം ഇതിനോടകം ഉണ്ട്. വിവിധ മേഖലകളിൽ സ്വാധീനമുള്ള പാർട്ടികളുമായി ഞങ്ങൾ സംസാരിക്കുകയും, അവരുടെ സ്വാധീനം കണക്കിലെടുത്ത് ഞങ്ങൾ ചർച്ച നടത്തുകയും ചെയ്യും. തീർച്ചയായും ഇത് സംസ്ഥാനാടിസ്ഥാനത്തിലുള്ള ചർച്ചയായിരിക്കും. എങ്ങനെ മുന്നോട്ട് പോകണമെന്ന് ഞങ്ങൾ പിന്നീട് തീരുമാനിക്കും,” ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷം സഖ്യ കമ്മിറ്റി കൺവീനറും മുതിർന്ന കോൺഗ്രസ് നേതാവുമായ മുകുൾ വാസ്‌നിക് പറഞ്ഞു.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

Read More

Indian National Congress Lok Sabha Election 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: