/indian-express-malayalam/media/media_files/aIjDkyn7LkvgyaxoppNG.jpg)
അരവിന്ദ് കേജ്‌രിവാൾ (ഫയൽ ചിത്രം)
ഡൽഹി: എക്സൈസ് നയ അഴിമതി കേസിൽ ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ ജൂൺ 20-ലെ ഉത്തരവ് ഡൽഹി ഹൈക്കോടതി ജൂൺ 21-ന് തടഞ്ഞിരുന്നു.
ജാമ്യാപേക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് നൽകിയ ഹർജിയിൽ ഉത്തരവ് മാറ്റി വെക്കുകയാണെന്നായിരുന്നു ജാമ്യം സ്റ്റേ ചെയ്തുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. വിചാരണക്കോടതിയുടെ വ്യാഴാഴ്ചത്തെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഇഡിയുടെ പ്രധാന ഹർജിയിൽ കെജ്‌രിവാളിന് നോട്ടീസ് നൽകുകയും ജൂലൈ 10 ലേക്ക് കേസ് മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.
കേജ്‌രിവാളിന്റെ അഭിഭാഷകന്റെ ഹർജിയും എതിർവാദങ്ങളും കേട്ട ജസ്റ്റിസ് സുധീർ കുമാർ ജെയിനിന്റെ സിംഗിൾ ബെഞ്ച് ബെഞ്ച് വാദങ്ങൾ കേൾക്കാമെന്നും നിലവിൽ ഓർഡർ സ്റ്റേ ചെയ്തിരിക്കുകയാണെന്നുമാണ് വ്യക്തമാക്കിയത്. ജൂൺ 20 ന്, റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി നിയയ് ബിന്ദു കെജ്‌രിവാളിന് സാധാരണ ജാമ്യം അനുവദിക്കുകയും ജാമ്യ ഉത്തരവ് 48 മണിക്കൂർ നിർത്തിവയ്ക്കാനുള്ള ഇഡിയുടെ അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.