scorecardresearch

Leh Ladakh Protest: ലഡാക്ക് കത്തുന്നു; സംഘർഷത്തിൽ നാല് മരണം, സമരം അവസാനിപ്പിച്ച് സോനം വാങ്ചൂക്ക്

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് എൽഎബിയുടെ അഭിമുഖ്യത്തിൽ സോനം വാങ്ചൂക്ക് ഉൾപ്പടെ 15 പേരാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് എൽഎബിയുടെ അഭിമുഖ്യത്തിൽ സോനം വാങ്ചൂക്ക് ഉൾപ്പടെ 15 പേരാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്

author-image
WebDesk
New Update
Le Ladakh Protest

Leh Ladakh Protest Updates

Leh Ladakh Protest  Updates:ശ്രീനഗർ: ലഡാക്കിന് പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേ അപെക്‌സ് ബോഡി (എൽഎബി) നടത്തിയ ബന്ദിനിടെ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 30-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Advertisment

Also Read:സംസ്ഥാന പദവി വേണം; ലഡാക്കിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും ആറാം ഷെഡ്യൂൾ വിപുലീകരിക്കാനും വേണ്ടി നടത്തിയ ബന്ദ് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. പ്രതിഷേധക്കാർ സിആർപിഎഫ് വാഹനങ്ങൾ ഉൾപ്പടെ അഗ്നിക്കിരയാക്കി. ലേയിലെ ബിജെപി ഓഫീസും പ്രതിഷേധക്കാർ തീയിട്ടു. സംഘർഷം രൂക്ഷമായതിന് പിന്നാലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് നടത്തിയ വെടിവെയ്പ്പിനിടയിലാണ് നാല് പേർ കൊല്ലപ്പെട്ടത്. 

Also Read:കൊൽക്കത്തയിൽ കനത്ത മഴ; 7 മരണം, മെട്രോ, ട്രെയിൻ സർവീസുകളെ ബാധിച്ചു

സംഘർഷം രൂക്ഷമായതോടെ ലേയിലും ലഡാക്കിലും നിരോധജ്ഞാന പുറപ്പെടുവിച്ചു. അതേസമയം സംഘർഷത്തെ തുടർന്ന് കഴിഞ്ഞ 15 ദിവസമായി പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് ലേയിൽ നടത്തിവന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരം അവസാനിപ്പിച്ചു. മേഖലയിൽ അശാന്തി വർധിപ്പിക്കരുതെന്ന് പ്രതിഷേധം നടത്തുന്നവരോട് സോനം വാങ്ചൂക്ക് അഭ്യർഥിച്ചു.

Advertisment

ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് എൽഎബിയുടെ അഭിമുഖ്യത്തിൽ സോനം വാങ്ചൂക്ക് ഉൾപ്പടെ 15 പേരാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. സമരം നടത്തുന്നവരിൽ രണ്ട് പേരുടെ ആരോഗ്യസ്ഥിതി ചൊവ്വാഴ്ച വഷളായിരുന്നു. ഇതേതുടർന്ന് നിരവധി യുവതി-യുവാക്കൾ സമരപ്പന്തലിൽ എത്തുകയെയും ബുധനാഴ്ച ലഡാക്കിൽ ബന്ദിന് ആഹ്വാനവും ചെയ്തു. ബുധനാഴ്ച നടന്ന ബന്ദിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. 

Also Read:ബീഹാറിൽ നിതീഷിനെ ബാധ്യതയായാണ് ബിജെപി കാണുന്നത്: മല്ലികാർജുൻ ഖാർഗെ

കേന്ദ്ര സർക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാർ അറിയിച്ചു.കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനടയിലാണ് ഏതാനും യുവാക്കൾ ലേയിലെ ബിജെപി ഓഫീസിന് തീയിട്ടത്. 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങൾ നടത്തുന്നത്. അതേസമയം, ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകുന്നത് സംബന്ധിച്ച് പ്രാദേശിക സംഘടകളുമായി കേന്ദ്രസർക്കാർ ഒക്ടോബർ ആറിന് ചർച്ച നടത്തും.

Read More: ഡൽഹിയിലെ ഏറ്റവും വലിയ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ്: നഷ്ടമായത് 22.92 കോടി രൂപ, 4,236 ഇടപാടുകളിലൂടെ പണം കൈക്കലാക്കി

Protest Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: