scorecardresearch

ഡൽഹിയിലെ ഏറ്റവും വലിയ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ്: നഷ്ടമായത് 22.92 കോടി രൂപ, 4,236 ഇടപാടുകളിലൂടെ പണം കൈക്കലാക്കി

മൂന്നു ബാങ്കുകളുടെ ബ്രാഞ്ചുകളിൽനിന്ന് 21 ഇടപാടുകളിലൂടെ 22.92 കോടി രൂപ 16 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് അദ്ദേഹം ട്രാൻസ്ഫർ ചെയ്തത്

മൂന്നു ബാങ്കുകളുടെ ബ്രാഞ്ചുകളിൽനിന്ന് 21 ഇടപാടുകളിലൂടെ 22.92 കോടി രൂപ 16 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് അദ്ദേഹം ട്രാൻസ്ഫർ ചെയ്തത്

author-image
Ritu Sarin
New Update
digital arrest

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കൂടിവരികയാണ്. ഡൽഹിയിൽ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായിരിക്കുകയാണ് 78 വയസുകാരനായ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ നരേഷ് മൽഹോത്ര. ഇയാളുടെ പക്കൽനിന്നു 22.92 കോടി രൂപയാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്. 

Advertisment

മൂന്നു ബാങ്കുകളുടെ ബ്രാഞ്ചുകളിൽനിന്ന് 21 ഇടപാടുകളിലൂടെ 22.92 കോടി രൂപ 16 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് അദ്ദേഹം ട്രാൻസ്ഫർ ചെയ്തത്. ഇത്രയും വലിയ തുക ട്രാൻസ്ഫർ ചെയ്ത ബാങ്ക് ശാഖകളുടെ മാനേജർമാർക്ക് പോലും എന്തെങ്കിലും ക്രമക്കേട് നടന്നതായി സംശയം തോന്നിയില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. 

Also Read: ജയശങ്കറും മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി; അധിക തീരുവയും എച്ച്-1ബി വിസയും ചർച്ചയായി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും മുംബൈ പൊലീസിലെയും ഉദ്യോഗസ്ഥരാണെന്ന് മൽഹോത്രയെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയെടുത്തത്. മൽഹോത്രയുടെ ഐഡന്റിറ്റി തീവ്രവാദ ഫണ്ടിംഗിനായി ഉപയോഗിച്ചിട്ടുണ്ടെന്നും പണം അയച്ചുകഴിഞ്ഞാൽ മാത്രമേ അദ്ദേഹത്തെ ജാമ്യത്തിൽ വിടാൻ കഴിയൂ എന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. "എന്റെ എല്ലാ ബോധവും നഷ്ടപ്പെട്ടിരുന്നു. എന്റെ നിയന്ത്രണം തട്ടിപ്പുകാർ പൂർണ്ണമായും ഏറ്റെടുത്തു," മൽഹോത്ര ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

Also Read: അപകീർത്തി ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള സമയമായി: സുപ്രീം കോടതി

22.92 കോടി രൂപ നഷ്ടപ്പെട്ട വിവരം പുറത്തു പറയാനുള്ള ധൈര്യം നേടാൻ മൽഹോത്രയ്ക്ക് ആറ് ആഴ്ച വേണ്ടിവന്നു. സെപ്റ്റംബർ 19 നാണ് അദ്ദേഹം പരാതി നൽകിയത്. അന്നുതന്നെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 16 ബാങ്ക് ശാഖകളിലായി 21 ഇടപാടുകളിലൂടെ മൽഹോത്ര കൈമാറിയ പണം 4,236 ഇടപാടുകളിലൂടെ തട്ടിപ്പുകാർ ഏഴ് ലെയറുകളായി വിഭജിച്ചു (ഇതുവരെ). ഡൽഹി പൊലീസിന്റെ ഐഎഫ്എസ്ഒ (ഇന്റലിജൻസ് ഫ്യൂഷൻ & സ്ട്രാറ്റജിക് ഓപ്പറേഷൻസ്) ബ്രാഞ്ചിന്റെ ജോയിന്റ് കമ്മീഷണർ രജനീഷ് ഗുപ്തയുടെ അഭിപ്രായത്തിൽ, ഡിജിറ്റൽ അറസ്റ്റ് കേസിൽ മോഷ്ടിച്ച പണം ഇത്തരത്തിൽ വിഭജിക്കപ്പെടുന്നത് അസാധാരണമല്ല.

"20 ലെയറുകളിലായി പണം പോയെന്ന് ഞങ്ങൾക്ക് കണ്ടെത്തി. തട്ടിപ്പ് ഉടൻ തന്നെ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽപണം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, പരാതി നൽകാൻ വൈകിയത് തട്ടിപ്പുകാരെ പിടികൂടുന്നതും ഫണ്ടുകൾ മരവിപ്പിക്കുന്നതും ബുദ്ധിമുട്ടാക്കുന്നു," അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 4 നും സെപ്റ്റംബർ 4 നും ഇടയിൽ അക്കൗണ്ടുകൾ ഉണ്ടായിരുന്ന മൂന്ന് ബാങ്കുകളുടെ ശാഖകളിൽ മൽഹോത്ര 21 തവണ എത്തി. 16 ബാങ്ക് അക്കൗണ്ടുകളിലേക്ക് 21 ആർ‌ടി‌ജി‌എസ് ട്രാൻസ്ഫറുകൾ നടത്തി, ആകെ 22.92 കോടി രൂപയുടെ ചെക്കുകൾ നിക്ഷേപിച്ചു. മൽഹോത്ര കൈമാറിയ പണം നിക്ഷേപിച്ച ബാങ്കുകളിൽ യെസ് ബാങ്ക്, ഇൻഡസിന്ദ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂണിയൻ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ ശാഖകൾ ഉൾപ്പെടുന്നു. വടക്ക് ഉത്തരാഖണ്ഡ്, കിഴക്ക് പശ്ചിമ ബംഗാൾ മുതൽ തെക്ക് ആന്ധ്രാപ്രദേശ്, തമിഴ്‌നാട് വരെയുള്ള രാജ്യത്തുടനീളമുള്ള ശാഖകളാണിത്. ഇതുവരെ നടന്ന 4,236 ഇടപാടുകളിൽ ന്യൂഡൽഹിയിലെ ഒരു ബാങ്കിലേക്കും ഒരു ഇടപാടുപോലും നടന്നിട്ടില്ല.

Also Read: ജിഎസ്‌ടി 2.0: കാർ വാങ്ങുന്നവർക്ക് കോളടിച്ചു; രാജ്യത്ത് വില കുറയുന്ന മോഡലുകൾ ഇതാ

സർക്കാർ, സ്വകാര്യ ബാങ്കുകളിൽ അഞ്ച് പതിറ്റാണ്ടോളം ഉന്നത സ്ഥാനങ്ങളിൽ മൽഹോത്ര ജോലി ചെയ്തിട്ടുണ്ട്. 2020 ൽ വിരമിച്ചു. അദ്ദേഹത്തിന് അക്കൗണ്ട് ഉണ്ടായിരുന്ന മൂന്ന് ബാങ്ക് ശാഖകളും അദ്ദേഹത്തിന്റെ വീടിനടുത്തായിരുന്നു. പ്രാദേശിക കോളനി മാർക്കറ്റിലെ സെൻട്രൽ ബാങ്ക് ശാഖയിലേക്ക് അഞ്ച് മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ, എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെയും മറ്റ് രണ്ട് ശാഖകളിലേക്ക് പത്ത് മിനിറ്റ് കാറിൽ എത്താനുള്ള ദൂരമേയുള്ളൂ. 

ജോയിന്റ് കമ്മീഷണർ ഗുപ്തയുടെ അഭിപ്രായത്തിൽ, മൽഹോത്രയ്ക്ക് നഷ്ടമായ പണത്തിൽ 2.67 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ ഇതുവരെ മരവിപ്പിച്ചിട്ടുണ്ട്. "എന്നാൽ ഇത് മോഷ്ടിക്കപ്പെട്ട ഫണ്ടുകളുടെ ഒരു ഭാഗം മാത്രമായതിനാൽ, ഞങ്ങൾ തൃപ്തരല്ല, ഞങ്ങൾക്ക് മൈലുകൾ പോകാനുണ്ട്," അദ്ദേഹം പറഞ്ഞു.

 22.92 കോടി രൂപ കബളിപ്പിച്ച ശേഷം, സെപ്റ്റംബർ 19 ന് തട്ടിപ്പുകാർ വീണ്ടും 5 കോടി രൂപ ആവശ്യപ്പെട്ടു. അപ്പോഴാണ് അദ്ദേഹത്തിന് സംശയം തോന്നിയത്. പശ്ചിമ ബംഗാളിലെ ഒരു സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക് 5 കോടി രൂപ ട്രാൻസ്ഫർ ചെയ്യണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. “തേർഡ് പാർട്ടി ട്രാൻസ്ഫർ ചെയ്യില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. സുപ്രീം കോടതി രജിസ്ട്രാറുടെ അടുത്ത് പോയി 5 കോടി രൂപ നിക്ഷേപിക്കുമെന്നും എന്നാൽ ഒരു സ്വകാര്യ കമ്പനിക്ക് നിക്ഷേപിക്കില്ലെന്നും ഞാൻ പറഞ്ഞു. ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അവർ എന്നെ ഭീഷണിപ്പെടുത്തി. എന്നെ അറസ്റ്റ് ചെയ്യൂവെന്ന് പറഞ്ഞ് ഞാൻ ദേഷ്യപ്പെട്ടു. ഇതോടെ അവർ ഫോൺ വിച്ഛേദിച്ചു,” അദ്ദേഹം പറഞ്ഞു.

മൽഹോത്ര സെൻട്രൽ ബാങ്കിൽ നിന്ന് 9.68 കോടി രൂപയും, എച്ച്‌ഡിഎഫ്‌സി ബാങ്കിൽ നിന്ന് 8.34 കോടി രൂപയും, കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിന്ന് 4.90 രൂപയും പിൻവലിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. 

Read More: അഹമ്മദാബാദ് വിമാനത്താവളം; നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം വേണം: സുപ്രീം കോടതി

Online frauds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: