/indian-express-malayalam/media/media_files/2025/09/23/jayshankar-2025-09-23-07-54-13.jpg)
എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും
വാഷിങ്ടൺ: ഇന്ത്യൻ വിദേശകാര്യ മന്ത്രി മന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ കൂടിക്കാഴ്ച നടത്തി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കിയതിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ്. അധിക തീരുവയും എച്ച്-1ബി വിസയും കൂടിക്കാഴ്ചയിൽ ചർച്ചയായി. കഴിഞ്ഞ ദിവസം യുഎസ് എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി കുത്തനെ ഉയർത്തിയിരുന്നു.
Also Read: അപകീർത്തി ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള സമയമായി: സുപ്രീം കോടതി
ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നതായാണ് വിവരം. കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ആശങ്കാജനകമായ എല്ലാ വിഷയങ്ങളും ഇരുവരും തുറന്നു ചർച്ച ചെയ്തു. പിയൂഷ് ഗോയൽ യുഎസ് വാണിജ്യ പ്രതിനിധി ജയ്മിസൺ ഗ്രീയറുമായും ചർച്ച നടത്തി. വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിന് ഇരുരാജ്യങ്ങളും തത്വത്തിൽ ധാരണയായെഎന്നാണ് വിവരം.
Also Read: ജിഎസ്‌ടി 2.0: കാർ വാങ്ങുന്നവർക്ക് കോളടിച്ചു; രാജ്യത്ത് വില കുറയുന്ന മോഡലുകൾ ഇതാ
യുഎസ് ട്രേഡ് പ്രതിനിധി (യുഎസ്‌ടിആർ) ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ആഴ്ച ഇന്ത്യൻ വ്യാപാര പ്രതിനിധിയെ കാണാൻ ന്യൂഡൽഹി സന്ദർശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾക്ക് അനുകൂല സാഹചര്യം ഒരുങ്ങിയത്. അസിസ്റ്റന്റ് യുഎസ്ടിആർ ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് പ്രതിനിധിയുടെ ഒരു സംഘം സെപ്റ്റംബർ 16 ന് യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയത്തിലാണ് കൂടിക്കാഴ്ചകൾ നടത്തിയത്.
Also Read: അഹമ്മദാബാദ് വിമാനത്താവളം; നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം വേണം: സുപ്രീം കോടതി
വ്യാപാര കരാറിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പോസിറ്റീവായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു.
Read More: എച്ച്-1ബി ഫീസ് വർധന; ഇന്ത്യൻ ഐടി രംഗത്തെ ബാധിക്കില്ലെന്ന് നാസ്‌കോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.