scorecardresearch

H-1B Fee Hike: എച്ച്-1ബി ഫീസ് വർധന; ഇന്ത്യൻ ഐടി രംഗത്തെ ബാധിക്കില്ലെന്ന് നാസ്‌കോ

എച്ച്-1ബി വിസയുടെ പുതുക്കിയ നിരക്ക് പുതിയതായി അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ബാധകമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു

എച്ച്-1ബി വിസയുടെ പുതുക്കിയ നിരക്ക് പുതിയതായി അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ബാധകമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു

author-image
WebDesk
New Update
H1 Visa

H-1B Fee Hike Updates

H-1B Fee Hike Updates: ന്യൂഡൽഹി: എച്ച്-1 ബി വിസകളുടെ ഫീസ് വർധിപ്പിച്ച ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യൻ ഐടി മേഖലയെ കാര്യമായി ബാധിക്കില്ലെന്ന് ഐടി വ്യവസായ സംഘടനയായ നാസ്‌കോം. ഐടി കമ്പനികൾ യുഎസിലെ പ്രാദേശിക നൈപുണ്യ വികസനത്തിലും നിയമനത്തിലും ഒരു ബില്യൺ ഡോളറിലധികം നിക്ഷേപിക്കുന്നുണ്ടെന്നും പ്രാദേശിക നിയമനങ്ങളുടെ എണ്ണം കുത്തനെ വർദ്ധിച്ചുവരുന്നുണ്ടെന്നും നാസ്‌കോം വ്യക്തമാക്കി.

Advertisment

Also Read:എച്ച്-1 ബി വിസാ ഫീസ് ബാധകം പുതിയ അപേക്ഷകർക്ക് മാത്രം; വിശദീകരണവുമായി യുഎസ് പ്രസ് സെക്രട്ടറി

വർഷങ്ങളായി, യുഎസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കേന്ദ്രീകൃത കമ്പനികൾ എച്ച്-1ബി വിസകളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുകയും അവരുടെ പ്രാദേശിക നിയമനങ്ങൾ ക്രമാനുഗതമായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ട്രംപിന്റെ നടപടി ഐടി രംഗത്ത് കാര്യമായ ചലനം സൃഷ്ടിക്കില്ലെന്നും നാസ്‌കോം പ്രസ്താവനയിലൂടെ അറിയിച്ചു.

Also Read:എച്ച്-1ബി വിസ ഫീസ് വർധനവിൽ പ്രതികരണവുമായി ഇന്ത്യ; മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകും

Advertisment

ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐടി കമ്പനികളിൽ എച്ച്-1 ബി വിലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറവാണെന്നും നാസ്‌കോം വ്യക്തമാക്കി. 2015-ൽ എച്ച്-1ബി വിസ പ്രകാരം 14792 പേർ ജോലി ചെയ്തിരുന്നെങ്കിൽ 2024-ൽ 10,162 എണ്ണം കുറഞ്ഞുവെന്ന് പ്രസ്താവനയിൽ പറയുന്നു. മികച്ച 10 ഇന്ത്യൻ, ഇന്ത്യ കേന്ദ്രീകൃത കമ്പനികളിലെ എച്ച്-1ബി തൊഴിലാളികൾ അവരുടെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനത്തിൽ താഴെയാണെന്നും നാസ്‌കോം വ്യക്തമാക്കി.

Also Read:ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്-1 ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ ഉയർത്തി ട്രംപ്

എച്ച്-1ബി വിസയുടെ പുതുക്കിയ നിരക്ക് പുതിയതായി അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ബാധകമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യത്തുള്ളവരോ പുറത്തുള്ളവർക്കോ ഇത് ബാധകമല്ലെന്ന് യുഎസ് വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് പുതിയ തീരുമാനം ഇന്ത്യയുടെ ഐടി മേഖലയെ ബാധിക്കില്ലെന്ന് നാസ്‌കോം വ്യക്തമാക്കുന്നത്.

Read More:ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; 40 പേർ കൊല്ലപ്പെട്ടു

H1b Visa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: